ചൂടുകുരു പ്രതിരോധിക്കാന്‍ ചില പൊടിക്കൈകള്‍
Daily News
ചൂടുകുരു പ്രതിരോധിക്കാന്‍ ചില പൊടിക്കൈകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th May 2015, 9:30 am

heatവേനല്‍ക്കാലത്ത് ചിലരെ ഏറെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ് ചൂടുകുരു. ശരീരത്തിന്റെ ചില ഭാഗങ്ങളിലെ വിയര്‍പ്പു ഗ്രന്ഥികള്‍ക്ക് തടസമുണ്ടാവുമ്പോഴാണ് ചൂടു കുരു ഉണ്ടാവുന്നത്. സ്‌കിന്നില്‍ ചെറിയ ചെറിയ കുരുക്കള്‍ വളരുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും.

കഴുത്ത്, നെഞ്ച്, പിന്‍ഭാഗം, അരഭാഗം, നാഭിഭാഗം തുടങ്ങിയ ഇടങ്ങളിലാണ് ചൂടുകുര ധാരാളം കാണുക. കുട്ടികളിലും പൊണ്ണത്തടിയുള്ളവരിലുമാണ് ചൂടുകുരു ഉണ്ടാവാനുള്ള സാധ്യത കൂടുതല്‍.

ചൂടുകുരു പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങള്‍:

അയഞ്ഞ, കട്ടികുറഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.

ചൂടുകുരു ഉണ്ടായ സ്ഥലങ്ങളില്‍ ചൊറിയുന്നത് ഒഴിവാക്കുക. ചൊറിയുമ്പോള്‍ അണുക്കള്‍ സ്‌കിന്നിന്റെ അടുത്ത ലെയറിലേക്കും വ്യാപിക്കും. ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ ദിവസം രണ്ടു തവണ ഓട്‌സ് പൊടിയിട്ട് വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്.

വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കുക

സ്‌കിന്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വീര്യം കൂടിയ സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ചെറുചൂടുവെള്ളത്തില്‍ കുളിക്കുക.

തേങ്ങാപ്പാല്‍ ചൂടുകുരു ഉള്ള ഭാഗത്ത് പുരട്ടി അല്പം കഴിഞ്ഞ് കുളിയ്ക്കാം. തേങ്ങാവെള്ളവും നല്ലതാണ്.

ചൂടുകുരു ഉള്ള ഭാഗത്ത് ചന്ദനം പുരട്ടുന്നതും നല്ലതാണ്.