| Wednesday, 22nd July 2015, 10:13 am

മുടികൊഴിച്ചില്‍ തടയാം, വളരെ എളുപ്പത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുടി കൊഴിച്ചില്‍ തടയാം വീട്ടില്‍ നിന്നു തന്നെ. എങ്ങനെയെന്നല്ലേ പറയാം,

1. ഹെയര്‍ മസാജ്: അല്പസമയം തല മസാജ് ചെയ്യുന്നത് രക്തപ്രവാഹത്തെ ഉത്തേജിപ്പിക്കും. തലവഴിയുള്ള രക്തപ്രവാഹം വര്‍ധിക്കുന്നത് മുടിവേരുകളെ ശക്തമാക്കും.

2. അല്പം വെളിച്ചെണ്ണയെടുക്കുക. രണ്ട് തുള്ളി ചെറുനാരങ്ങാ നീര് അതില്‍ ചേര്‍ക്കുക. ഈ മിശ്രിതം ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുക. ഒരു മണിക്കൂറിനുശേഷം തലകഴുകാം.

3. ഹെയര്‍സ്പാ: തണുത്ത വെള്ളത്തില്‍ അല്പം ഒലിവോയില്‍ ചേര്‍ക്കുക. ഇതിലേക്ക് കട്ടിയുളള തോര്‍ത്ത് രണ്ടുമിനിറ്റുനേരം മുക്കിവെക്കുക. ഈ തോര്‍ത്ത് മുടിയില്‍ ചുറ്റുക.

4. വെളുത്തുള്ളി, സവാള, ഇഞ്ചി ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ ജ്യൂസ് എടുക്കുക. ഇത് തലയോട്ടിയില്‍ രാത്രി നന്നായി തേച്ചുപിടിപ്പിക്കുക. രാവിലെ തലകഴുകാം. മുടി കൊഴിച്ചില്‍ കുറയും.

5. നനഞ്ഞ മുടി ചീകരുത്. ഇത് മുടിയിഴകള്‍ പൊട്ടുന്നതിനു കാരണമാകും. മുടി നന്നായി ആറിയശേഷം മാത്രം ചീകുക.

We use cookies to give you the best possible experience. Learn more