തിരുവനന്തപുരത്ത് കൊവിഡ് ബാധിതര്‍ക്ക് ഇനി വീടുകളില്‍ ഐസൊലേഷനില്‍ കഴിയാം; നിര്‍ദേശങ്ങള്‍ ഇങ്ങനെ
Kerala
തിരുവനന്തപുരത്ത് കൊവിഡ് ബാധിതര്‍ക്ക് ഇനി വീടുകളില്‍ ഐസൊലേഷനില്‍ കഴിയാം; നിര്‍ദേശങ്ങള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th July 2020, 11:51 am

 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതര്‍ക്ക് വീടുകളില്‍ ഐസൊലേഷനില്‍ തുടരാന്‍ അനുവാദം. കളക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഒറ്റയ്ക്ക് കഴിയാന്‍ മുറിയും ടോയ്‌ലറ്റ് സംവിധാനങ്ങളും ഉള്ളവര്‍ക്കാണ് ഇത്തരത്തില്‍ അനുമതി ലഭിക്കുക.

വാര്‍ഡ് തല സമിതിയുടെ നിര്‍ദേശം കൂടി പരിഗണിച്ചായിരിക്കും വീടുകളില്‍ നിരീക്ഷണം നല്‍കുക. കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിലെ നിരീക്ഷണവും ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമായിരിക്കും ഇനി നല്‍കുക.

രോഗികള്‍ ആവശ്യപ്പെടുന്ന പക്ഷം വീടുകളില്‍ നിരീക്ഷണവും ചികിത്സയും നല്‍കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് തിരുവനന്തപുരം ജില്ലാ കള്കടര്‍ ഉത്തരവിട്ടു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമായിരിക്കും വീട്ടിലിരുത്തിയുള്ള ചികിത്സ.

തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ കാരോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍ചിറ, വലിയകലുങ്ക്, പറണ്ടോട്, പുറുത്തിപ്പാറ, കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെങ്കടമ്പ്, ചെറുനല്‍പഴിഞ്ഞി, പെരുമ്പഴുഞ്ഞി, കോട്ടയ്ക്കകം, മാവിലക്കടവ്, കിഴുവിലം ഗ്രാമപഞ്ചായത്തിലെ അരികത്തവാര്‍, കുറക്കട, മുടപുരം, വൈദ്യന്റെമുക്ക്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ കെ.കെ കോണം, പള്ളിക്കല്‍ ടൗണ്‍, ഒന്നാംകല്ല്, കാട്ടുപുതുശ്ശേരി, പള്ളിക്കല്‍, കൊട്ടിയമുക്ക്, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ടല, കിളിക്കോട്ടുകോണം, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ ഉണ്ടപ്പാറ, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തോക്കാട്, ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ചാമവിള, മണലി,
ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പൂഴനാട് എന്നീ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്നും എല്ലാ കണ്ടെയിന്‍മെന്റ് സോണുകളിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാമെന്നും കളക്ടര്‍ അറിയിച്ചു.. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ