മലയാളി സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഇന്ന് ഏറെ ചര്‍ച്ചയായിരിക്കുന്ന ചിത്രമാണ് റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം. ഇപ്പോള്‍ ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ഹോമിലെ ചാള്‍സ് എന്ന അനിയന്‍ കഥാപാത്രമായെത്തി പ്രേക്ഷകരെ കയ്യിലെടുത്ത നസ്‌ലന്റെ പൊട്ടിച്ചിരിപ്പിക്കുന്ന പെര്‍ഫോമന്‍സാണ് ഈ ഡിലീറ്റഡ് സീനിലുള്ളത്.
ചിത്രത്തിലെ ആന്റണി എന്ന ചേട്ടന്‍ കഥാപാത്രത്തിന്റെ കാമുകിയായ പ്രിയക്ക് ചാള്‍സ് മോട്ടിവേഷന്‍ ഉപദേശങ്ങള്‍ നല്‍കുന്നതാണ് രംഗം. സപ്ലികള്‍ വന്നിട്ടും യൂട്യൂബില്‍ ചാനലിന് സബ്‌സ്‌ക്രൈബഴേസിന്റെ എണ്ണം കുറഞ്ഞിട്ടും താന്‍ തളര്‍ന്നില്ലെന്നും അതുകൊണ്ട് തളരരുതെന്നുമാണ് ചാള്‍സ് പറയുന്നത്.
സീനിന്റെ അവസാനത്തില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ഉപദേശവും ചാള്‍സ് നല്‍കുന്നുണ്ട്. എല്ലാ പ്രശ്‌നങ്ങള്‍ക്കും നമ്മള്‍ കാണുന്ന പരിഹാരത്തിന് പിന്നില്‍ പുതിയൊരു പ്രശ്‌നമുണ്ടാകുമെന്നാണ് ചാള്‍സ് പ്രിയയോട് പറയുന്നത്. അതാണ് ജീവിതമെന്നും ചാള്‍സ് കൂട്ടിച്ചേര്‍ക്കുന്നു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് സീന്‍ പുറത്തുവിട്ടിരിക്കുന്നത്. ആയിരക്കണക്കിന് പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.
ഇത്രയും മികച്ച സീന്‍ എന്തിനാണ് ഒഴിവാക്കിയതെന്നാണ് റോജിന്‍ തോമസിനോട് കമന്റുകളില്‍ നിരവധി പേര്‍ ചോദിക്കുന്നത്. ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള സീന്‍ റിപ്പീറ്റ് അടിച്ചു കാണുകയാണെന്നും സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ ഏറ്റവും തമാശ നിറഞ്ഞ സീനായി മാറുമായിരുന്നെന്നും കമന്റുകളുണ്ട്.
നസ്‌ലന്‍ കിടിലന്‍ പെര്‍ഫോമന്‍സാണ് നല്‍കിയിരിക്കുന്നതാണ് കമന്റുകളില്‍ പറയുന്ന മറ്റൊരു പ്രധാന അഭിപ്രായം. ചിത്രം ഇറങ്ങിയ ഉടന്‍ തന്നെ നസ്‌ലന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ വന്നിരുന്നു.
തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ സിനിമയിലെത്തിയ നസ്‌ലന്‍ കുരിതിയില്‍ റസൂല്‍ എന്ന തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഹോമില്‍ സ്വാഭാവിക അഭിനയത്തില്‍ ഒരിക്കല്‍ കൂടി കഴിവ് തെളിയിച്ചതിലൂടെ മലയാള സിനിമയുടെ മികച്ച ഭാവിതാരങ്ങളുടെ പട്ടികയില്‍ നസ്‌ലന്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണെന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു.
നേരത്തെ ഹോമിന്റെ നിര്‍മാതാവായ വിജയ് ബാബു നസ്‌ലനെപറ്റി പറഞ്ഞ ഒരു കമന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ പ്രാപ്തനായ അഭിനേതാവാണ് നസ്‌ലനെന്നായിരുന്നു വിജയ് ബാബുവിന്റെ അഭിപ്രായം.
ആഗസ്റ്റ് 19നായിരുന്നു ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന ഹോമില്‍ മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, വിജയ് ബാബു, നസ്‌ലന്‍, ശ്രീകാന്ത് മുരളി, കൈനകരി തങ്കരാജ്, ദീപ തോമസ്, ജോണി ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തിയത്.
അതേസമയം ചിത്രത്തിന്റെ മേക്കിങ്ങും പെര്‍ഫോമന്‍സുകളും മികച്ച അഭിപ്രായം നേടിയപ്പോള്‍ ഹോമില്‍ അവതരിപ്പിച്ചിരിക്കുന്ന ചില ആശയങ്ങളോടുള്ള വിമര്‍ശനങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Home movie deleted scene released, social media praise Naslen again