| Wednesday, 22nd June 2011, 3:01 pm

കെ.ജി.ബിയുടെ സ്വത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതു സംബന്ധിച്ച് കേന്ദ്രം പ്രത്യക്ഷനികുതി ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ പ്രത്യക്ഷനികുതിബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ കെ.ജി ബാലകൃഷ്ണന്റെ ബന്ധുക്കള്‍ക്ക് വിദേശത്ത് കള്ളപ്പണം നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സ്വത്തുവിവരം വെളിപ്പെടുത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

അനധികൃതമായി സ്വത്തു കൈവശമുണ്ടെന്ന ചില അഭിഭാഷകരുടെ പരാതിയെത്തുടര്‍ന്നാണ് നടപടിയെന്നാണ് ലഭിച്ചിട്ടുള്ള സൂചന. നിയമനടപടിയുടെ ഭാഗമാണിതെന്നും കേന്ദ്രം വ്യക്തമാക്കി.

കേന്ദ്ര റെവന്യു സെക്രട്ടറിയ്ക്കാണ് അന്വേഷണച്ചുമതല.

അതേസമയം വരുമാനവും സ്വത്തുക്കളും സംബന്ധിച്ച് താന്‍ വര്‍ഷംതോറും നല്‍കിയിട്ടുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പ് പുറത്തുവിടുന്നതിനെതിരെ കെ.ജി ബാലകൃഷ്ണന്‍ പ്രതിഷേധിച്ചു.

We use cookies to give you the best possible experience. Learn more