ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ക്യാംപെയ്‌നുകള്‍ വെട്ടിച്ചുരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊവിഡ് സാഹചര്യം വിലയിരുത്താനുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ ദല്‍ഹിയിലേക്ക് പോകും. ബംഗാളില്‍ നടത്താനിരുന്ന മൂന്ന് ക്യാംപെയ്‌നുകളില്‍ രണ്ടെണ്ണവും നിര്‍ത്തിവെച്ചിട്ടുണ്ട്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാളിലെ റാലികള്‍ മാറ്റിവെച്ചിരുന്നു.
വെള്ളിയാഴ്ച നടത്താനിരുന്ന റാലികളാണ് റദ്ദാക്കിയത്. നേരത്തെ മോദിയുടെ പൊതുറാലികള്‍ മാറ്റില്ലെന്ന് ബി.ജെ.പി അറിയിച്ചിരുന്നു.
ആളുകളെ പരമാവധി കുറച്ച് റാലി നടത്തുമെന്നായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. നരേന്ദ്ര മോദിയും മറ്റ് കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന യോഗങ്ങളില്‍ പരമാവധി 500 പേരെ പങ്കെടുപ്പിക്കുമെന്ന് ബി.ജെ.പി അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശനമാണുയര്‍ന്നിരുന്നത്.
നേരത്തെ കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും ബംഗാളിലെ പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Home Minister Amit Shah also cut short his campaign, cancelling two of his three Bengal meetings to return to Delhi for a meeting on Covid.