ഔഷധസസ്യങ്ങളുടെ കാവലാള്‍ - ചെടിഅമ്മ എന്ന അന്നമ്മ ദേവസ്യ
റെന്‍സ ഇഖ്ബാല്‍

കോഴിക്കോട് ജില്ലയില്‍ മുക്കത്തിനടുത്ത് വാലില്ലാപ്പുഴ നിവാസിയാണ് അന്നമ്മ ദേവസ്യ. ആളുകള്‍ ഇവരെ അറിയുന്നത് ചെടി അമ്മ എന്ന പേരിലാണ്. ആയിരത്തിലധികം ഔഷധസസ്യങ്ങളുണ്ട് ഇവരുടെ വീട്ടില്‍. സോറിയാസിസ്, മഞ്ഞപ്പിത്തം, വാതം ഉള്‍പ്പെടെയുള്ള ഒട്ടേറെ രോഗങ്ങള്‍ തന്റെ ശേഖരത്തിലുള്ള ഔഷധ സസ്യങ്ങളിലൂടെ ഭേദമാക്കാമെന്ന് ഇവര്‍ അവകാശപ്പെടുന്നു.

ഗൃഹവൈദ്യത്തില്‍ ഔഷധസസ്യങ്ങള്‍ക്കുള്ള പങ്കിനെ കുറിച്ച് സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം ക്ലാസുകള്‍ എടുക്കുന്നു ഈ 85കാരി. മാറാരോഗങ്ങള്‍ ഒറ്റമൂലികൊണ്ടു മാറ്റുന്ന അറിവ് വല്യപ്പനില്‍ നിന്നാണ് ഇവര്‍ നേടിയെടുത്തത്. ഔഷധസസ്യങ്ങളെക്കുറിച്ച് പുസ്തകങ്ങളും ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ അറിവ് പങ്കു വെക്കുന്നതിലൂടെ സമൂഹത്തെ സഹായിക്കുക എന്ന ഉദ്ദേശ്യമാണ് ഇവരെ മുന്നോട്ട് നയിക്കുന്നത്.