| Saturday, 3rd November 2018, 3:50 pm

വീട്ടിലുണ്ടാക്കാം നാടന്‍ ജിലേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഏറെ ഇഷ്ടമുള്ള മധുര പലഹാരമാണ് ജിലേബി. എന്നാല്‍ പലപ്പോഴും ജിലേബി വാങ്ങി കഴിക്കാന്‍ ചിലര്‍ക്ക് മടിയാണ്. വീട്ടിലുണ്ടാക്കാനും മടിയാണ്. എന്നാല്‍ വളരെ എളുപ്പത്തില്‍ ആവശ്യമുള്ള മധുരത്തില്‍ നാടന്‍ ജിലേബി എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം.

ആവശ്യമായ വസ്തുക്കള്‍,

മൈദ – ഒരു കപ്പ്

മഞ്ഞള്‍പൊടി – ഒരു നുള്ള്

പഞ്ചസാര – ഒരു കപ്പ്

ചെറുനാരങ്ങ -പകുതി

തയ്യാറാക്കുന്ന വിധം.

മൈദയും മഞ്ഞള്‍പ്പൊടിയും വെള്ളത്തില്‍ കലക്കി (ദോശമാവിന്റെ അയവില്‍) ഒരു നൂള്ള് യീസ്റ്റ് ചേര്‍ത്ത് 1 മണിക്കൂര്‍ വെക്കുക. മണിക്കൂറിന് ശേഷം 1 കപ്പ് പഞ്ചസാര ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു പകുതി ചെറുനാരങ്ങയുടെ നീര് ചേര്‍ത്ത്  നൂല്‍പരുവത്തില്‍ പാനിയാക്കുക ഈ പഞ്ചസാര പാനി ചെറിയ തീയില്‍ അടുപ്പില്‍ തന്നെ വെക്കുക ജിലേബിയുടെ മാവ് ഒരു സോസ് ബോട്ടിലില്‍ ഒഴിക്കുക തിളയ്ക്കുന്ന എണ്ണയിലേക്ക് ജിലേബിയുടെ ഷേപ്പില്‍ പിഴിഞ്ഞ് പൊരിച്ച് എടുക്കണം ഇതിനെ പെട്ടെന്നു തന്നെ പഞ്ചസാരലായിനിയില്‍ മുക്കി 2 മിനിറ്റ് കഴിഞ്ഞ് പുറത്തേക്ക് എടുക്കുക (മധുരത്തിന് അനുസരിച്ച് സമയം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം) ചൂടുള്ള ജിലേബി റെഡി.

We use cookies to give you the best possible experience. Learn more