| Monday, 15th April 2019, 11:32 pm

മുടിയഴകിന് ഹെയര്‍ സ്പാ വീട്ടില്‍ തന്നെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുടിയഴകിന് പ്രാധാന്യം നല്‍കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഹെയര്‍ സ്പാ… മുടികൊഴിച്ചില്‍,മുടിനാര് പൊട്ടല്‍,മുടിയുടെ അറ്റംപിളരല്‍,താരന്‍ എന്നി പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗമാണിത്. ്

ഹോംമെയ്ഡ് ഹെയര്‍ സ്പാ
നല്ലൊരു ഹെയര്‍സ്പാ ആഗ്രഹിക്കുന്നുവെങ്കില്‍ അടുത്തുള്ള സ്പാ തന്നെയാണ് നല്ലത്. ഏറ്റവും ഫലപ്രദമാകുക സ്പായില്‍ പോയി ചെയ്യുന്നത് തന്നെയാണ്. എന്നാല്‍
സ്പായിലൊന്നും പോകാന്‍ നേരമില്ലാത്തവര്‍ക്ക് ഹെയര്‍ സ്പാ വീട്ടിലോ മുറിയിലോ വെച്ച് തന്നെ ചെയ്യാം.

വെളിച്ചെണ്ണയോ,ഒലീവ് ഓയിലോ ഉപയോഗിച്ച് തലയോട്ടി നന്നായി തന്നെ മസാജ് ചെയ്യാം. കാച്ചിയ എണ്ണയായാല്‍ നല്ലത്. ഒരു മണിക്കൂറിന് ശേഷം മുടി ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകണം. പിന്നീട് മുടിക്ക് കണ്ടീഷനിങ് ട്രീറ്റ്‌മെന്റ് നല്‍കണം. തുടര്‍ന്ന് തണുത്ത ജലത്തില്‍ മുടി കഴുകി ഉണക്കാം. പ്രമുഖ ബ്രാന്റുകളുടെയൊക്കെ ഹെയര്‍ സ്പാ കിറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ ഉപയോഗിച്ചാല്‍ ഉടന്‍ തന്നെ റിസള്‍ട്ട് ലഭിക്കുന്നതാണ്.

We use cookies to give you the best possible experience. Learn more