ന്യൂദല്‍ഹി: പി.എന്‍.ബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ 637 കോടി വിലമതിപ്പുള്ള വസ്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് കണ്ടുകെട്ടി. ഇന്ത്യയിലും ബ്രിട്ടണിലും അമേരിക്കയിലുമുള്ള കോടിക്കണക്കിന് രൂപയുടെ വസ്തുക്കള്‍ എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് കണ്ടുകെട്ടിയത്.
637 കോടി രൂപ വില മതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് കണ്ടുകെട്ടിയത്. ഇന്ത്യയിലും യു.കെയിലും ന്യൂയോര്‍ക്കിലുമുള്ള നീരവ് മോദിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് അറിയിച്ചു.
ന്യൂയോര്‍ക്കില്‍ നിന്ന് മാത്രം 216 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തതായും എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് വ്യക്തമാക്കി.
ഐ.എല്‍&എഫ്.എസിന് മോദി അനധികൃതമായി അനുവദിച്ചത് 90,000 കോടി രൂപ; ഗുരുതര ആരോപണവുമായി രാഹുല്‍
അഞ്ച് ഓവര്‍സീസ് ബാങ്കുകളിലായി നീരവ് മോദിക്ക് ഉണ്ടായിരുന്ന 278 കോടിയുട നിക്ഷേപവും പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ 22.69 കോടിയുടെ ഡയമണ്ട് ജ്വല്ലറിയും ഉള്‍പ്പെടും. സൗത്ത് മുംബൈയിലുള്ള 19.5 കോടി മതിക്കുന്ന ഫ്‌ളാറ്റും കണ്ടുകെട്ടിയവയില്‍പെടും.
ഇന്ത്യയ്ക്ക് പുറത്ത് പോയി വസ്തുക്കള്‍ കണ്ടുകെട്ടുന്ന ചുരുക്കം ചില ക്രിമിനല്‍കേസുകള്‍ മാേ്രത ഉണ്ടാകാറുള്ളൂവെന്നും കള്ളപ്പണം തടയല്‍ നിയമ പ്രകാരമാണ് നടപടിയെന്നും എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് അറിയിച്ചു.
നീരവ് മോദിയുടെ ഇന്ത്യയിലേയും വിദേശത്തേയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ആരംഭിച്ചത് സെപ്റ്റംബറിലാണ്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതിയാണ് നീരവ് മോദി. അഴിമതി പുറത്തായതിന് പിന്നാലെ പണം വിദേശത്തുള്ള പല ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.