ന്യൂദല്‍ഹി: വാല്‍വുള്ള എന്‍ 95 മാസ്‌ക് കൊവിഡിനെ തടയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു.
അനുചിതമായി ജനങ്ങള്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുന്നുണ്ടെന്നും ഇത് ശ്രദ്ധിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. തുണികൊണ്ടുള്ള മാസ്‌കാണ് പൊതുജനങ്ങള്‍ ധരിക്കേണ്ടതെന്നും കത്തില്‍ പറയുന്നു.
ഗാസ്‌കറ്റുകളുള്ള വാല്‍വ്ഡ് റെസ്പിറേറ്റര്‍ മാസ്‌കുകള്‍ ധരിക്കുന്നത് വായുവില്‍ നിന്ന് കൊവിഡ് ബാധിക്കുന്നത് തടയുന്നതില്‍ ഫലപ്രദമാണ്. എന്നാല്‍, വൈറസ് ബാധിച്ച ഒരു വ്യക്തിയില്‍ നിന്ന് അയാളിലേക്കോ ചുറ്റുപാടുകളിലേക്കോ പടരുന്നത് തടയാനാവില്ല.
ഈ മാസ്‌കുകള്‍ക്ക് തുണികൊണ്ടുള്ള ഒരു പ്ലാസ്റ്റിക് ഗാസ്‌ക്കറ്റുണ്ട്. ഇത് അടിസ്ഥാനപരമായി ഒരു വണ്‍വേ വാല്‍വാണ്. അതിനാല്‍, ഇത്തരക്കാര്‍ ശ്വസിക്കുന്ന വായുവില്‍ നിന്ന് രോഗമെത്തുന്നത് തടയുമെങ്കിലും ശ്വസിക്കുമ്പോള്‍ വൈറസ് പുറത്തേക്കു പോവുമെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുള്ളത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക