ഇഷ്ട വീട് നിർമിക്കുന്നതിൽ തീരുന്നില്ല.ഉത്തരവാദിത്തം.എത്ര മനോഹരമായ വീടാണെങ്കിലും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ കാര്യമില്ല.ഇതാ ചില പൊടികൈകൾ..
ഫ്രിഡ്ജിനകത്ത് നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടോ? ചീത്ത മണം കളയാന്‍ ഒരു പഞ്ഞി അല്പം വാനില എസ്സെന്‍സില്‍ മുക്കി ഫ്രിഡ്ജിനകത്ത് വച്ചാല്‍ മതി.
മഴക്കാലത്ത് ബാത്റൂമിനുള്ളിലെ പൂപ്പൽ സ്ഥിരം ശല്യക്കാരനാണ്.അല്പം ഹൈഡ്രജന്‍ പെറോക്സൈഡ് ഒഴിച്ച് തുണി കൊണ്ട് തുടച്ചാൽ പൂപ്പലകറ്റാം.
അടുക്കള സിങ്കിലെ ഓട അടഞ്ഞ് പോയെങ്കില്‍ ഉപ്പും ബേക്കിംഗ് സോഡയും ഓരോ കപ്പ് വീതം ഓടയിലിട്ട് ഒരു ഗ്ലാസ് ചൂടുവെള്ളം ഒഴിച്ച് കൊടുക്കുക.
കുളിമുറിയിലെയും ഇന്റീരിയറിലെയും ചില്ലുകള്‍ വൃത്തിയാക്കാന്‍ വിനാഗരിയില്‍ മുക്കിയ സ്പോഞ്ച് കൊണ്ട് തുടക്കുന്നത് നല്ലതാണ്.
മെഴുകുതിരി വാക്സ് കളയാന്‍ ഒരു തീപ്പെട്ടിയോ ഹെയര്‍ ഡ്രയറോ വച്ച് വാക്സ് ഒന്ന് ചൂടാക്കി തുടച്ചെടുക്കുക. ശേഷം പോളിഷ് നഷ്ടപ്പെടാതിരിക്കാന്‍ അല്പം വിനാഗിരിയും വെള്ളവും കൂട്ടിയോജിപ്പിച്ച ലായനി കൊണ്ട് തുടക്കാം.