വലിയ സിദ്ധാന്തങ്ങളോ സാമൂഹിക നിരീക്ഷണങ്ങളോ ഒന്നും ഇല്ലാതിരുന്നിട്ട് കൂടി പുസ്തകം ശ്രദ്ധേയമാവുന്നത് അത് അടിമത്തം നേരിട്ടനുഭവിക്കുകയും പിന്നീട് കഠിനമായ പോരാട്ടത്തിലൂടെ അതില്‍ നിന്നും മോചനം നേടുകയും ചെയ്ത ഒരാള്‍ സ്വന്തം ജീവിതാനുഭവത്തിലൂടെ അതിനെ നോക്കിക്കാണുന്നത് കൊണ്ടാണ്.
[share]
ബുക്‌ന്യൂസ്
പുസ്തകം: ഹോളിഹെല്‍
എഴുത്തുകാരി: ഗെയ്ല്‍ ട്രെഡ്‌വെല്‍
പേജ്: 338
വില: 612
അമേരിക്കന്‍ എഴുത്തുകാരിയായ ഹാരിയറ്റ് ജേക്കബ്‌സിന്റെ വളരെ പ്രശസ്തമായ ജീവിതാനുഭവമാണ് “Incidents in the life of a slave girl”. ഒരു പഴയ അടിമസ്ത്രീയായിരുന്ന ഇവര്‍ക്ക് സ്വന്തം ജീവിതത്തില്‍ നേരിടേണ്ടി വന്നിരുന്ന അനുഭവങ്ങളെ വളരെ സത്യസന്ധമായി പറയുന്ന ഒരു പച്ചയായ വിവരണമാണ് ആ പുസ്തകം.
വലിയ സിദ്ധാന്തങ്ങളോ സാമൂഹിക നിരീക്ഷണങ്ങളോ ഒന്നും ഇല്ലാതിരുന്നിട്ട് കൂടി പുസ്തകം ശ്രദ്ധേയമാവുന്നത് അത് അടിമത്തം നേരിട്ടനുഭവിക്കുകയും പിന്നീട് കഠിനമായ പോരാട്ടത്തിലൂടെ അതില്‍ നിന്നും മോചനം നേടുകയും ചെയ്ത ഒരാള്‍ സ്വന്തം ജീവിതാനുഭവത്തിലൂടെ അതിനെ നോക്കിക്കാണുന്നത് കൊണ്ടാണ്.
അടിമത്തം എന്ന സാമൂഹിക പ്രതിഭാസത്തെ തല നാരിഴ കീറി പരിശോധിക്കുന്ന വിദഗ്ദരുടെ പുസ്തകങ്ങള്‍ക്കിടയിലും ഈ പുസ്തകം ഇന്നും വായിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.
സമാന രീതിയിലുള്ള ഒരു തുറന്നു പറച്ചിലിന്റെ ശൈലിയും സത്യ സന്ധതയുമാണ് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ “ഹോളി ഹെല്‍” എന്ന പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. ഒരു ചൂഷക വ്യവസ്ഥിതിയില്‍ പെട്ടു പോയ ഇരയുടെ പോരാട്ടവും അതിന്റെ സങ്കീര്‍ണതകളുമാണ് ഈ പുസ്തകത്തിന്റെ കാതലായ വശം.
പ്രചരിപ്പിക്കപ്പെടുന്നത് പോലെ അമൃതാനന്ദമയിയെയും അവരുടെ സ്ഥാപനത്തെയും കുറിച്ച് വിമര്‍ശനാത്മകമായി വിലയിരുത്തുക മാത്രം ചെയ്യുന്ന ഒരു പുസ്തകമല്ല ഇത്. മറിച്ച്, പ്രതികൂലമായ സാഹചര്യത്തില്‍ ജീവിതം തുടങ്ങിയ ഒരു പെണ്‍കുട്ടി ഒട്ടും മുന്‍ വിധിയില്ലാതെ നടത്തുന്ന ആത്മീയാന്വേഷണത്തിന്റെ അനുഭവക്കുറിപ്പാണിത്.
ഭൗതികതയിലും സുഖലോലുപതയിലും അഭിരമിക്കുന്ന ഒരു സമൂഹത്തില്‍ നിന്നും വ്യത്യസ്തത തേടി ഇന്ത്യയിലെത്തുന്ന കൗമാരക്കാരിയായ കുട്ടിയാണ് പുസ്തകത്തിന്റെ തുടക്കത്തില്‍.
തുറന്ന മനസ്സോടെ ആത്മീയാന്വേഷണം നടത്തുന്ന ഏതൊരാളും നേരിടേണ്ടി വരുന്ന സ്വതവ പ്രതിസന്ധികള്‍ ഭംഗിയായി ചാലിച്ചെടുക്കുന്നിടത്താണ് പുസ്തകത്തിന്റെ വിജയം.
എവിടെയും മുന്‍വിധിയോ കുറ്റപ്പെടുത്തലുകളോ ഇല്ല, തുറന്ന സമീപനവും തീക്ഷ്ണമായ ചോദനയും മാത്രം. ആത്മീയതയുടെ നൂല്‍പാലത്തിലൂടെയുള്ള യാത്രയുടെ എല്ലാ സങ്കീര്‍ണതകളും ആശയക്കുഴപ്പങ്ങളും അവതരിപ്പിക്കുന്നതില്‍ പുസ്തകം വലിയൊരളവുവരെ വിജയിക്കുന്നുണ്ട്.
ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ വിശ്വാസം, അവിശ്വാസം, അന്ധ വിശ്വാസം എന്നിങ്ങനെ ആപേക്ഷികമായി വിശേഷിപ്പിക്കപ്പെടുന്ന സംഹിതകളില്‍ വിശദീകരിക്കുന്നതിന് പകരം സ്വന്തം അനുഭവങ്ങളിലൂടെ പറയുകയാണ് ഇവര്‍ ചെയ്യുന്നത്.
പക്ഷേ, പുസ്തകത്തെ ശരിക്കും ശ്രദ്ധേയമാക്കുന്നത് ഇത് മാത്രമല്ല, ഒരു പക്ഷെ അതിലുപരിയായി തന്നെ അവരുടെ ഇന്ത്യയിലുള്ള അനുഭവങ്ങളുടെ വിവരണങ്ങളാണ്. അതി മനോഹരമായ ഭാഷയും ശൈലിയും ഉപയോഗിച്ച് കൊണ്ട് അവര്‍ ഈ നാട്ടിലെ ജീവിതവും സംസ്‌കാരവും വരച്ചു കാട്ടുന്നു.
വഞ്ചി തുഴയുന്നതും തൊണ്ട് തല്ലുന്നതുമടക്കം ഇവിടെയുള്ള കൊച്ചു കൊച്ചു കാര്യങ്ങളും ജീവിത സാഹചര്യങ്ങളും വിവരിക്കുന്നത് കാണുമ്പോള്‍ “ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്‌സ്” ഒര്‍മയാവും.
നിസ്സാരമെന്നു തോന്നാവുന്ന കാര്യങ്ങള്‍ പോലും സൂക്ഷ്മമായി നിരീക്ഷിക്കാനും ഏറെ രസകരമായി അവതരിപ്പിക്കാനുമുള്ള അവരുടെ കഴിവാണ് ഈ പുസ്തകത്തെ വേറിട്ട് നിര്‍ത്തുന്നത് . മലയാളികളും തമിഴരുമെല്ലാം വളരെ വേഗത്തിലും ഭംഗിയിലും മുണ്ട് മടക്കി കുത്തുന്നത് കണ്ടപ്പോള്‍ ഉണ്ടായ കൗതുകം അവര്‍ വിവരിക്കുന്നത് ചെറിയൊരുദാഹരണം,
While talking to us, he gave a swift backward flick of his heel. The dhoti rose from his ankles into the air. Without even looking, he retied it in half to sit at knee level. “Wow, that”s impressive,” I mumbled to myself and made an exaggerated face commending his technique.
അടുത്തപേജില്‍ തുടരുന്നു
വായനക്കാരന്റെ വകതിരിവിനനുസരിച്ചു പുസ്തകത്തെയും അതില്‍ പറഞ്ഞ കാര്യങ്ങളെയും വിലയിരുത്താനും സാധിക്കുന്നു. പക്ഷേ, വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ സുധാമണി എന്ന വ്യക്തിയുടെ കൂര്‍മ ബുദ്ധിയും സാമര്‍ത്ഥ്യവും വ്യക്തമാവും. അവസരത്തിനനുസരിച്ച് തല്ലലും തലോടലും ശാസനയും ഭീഷണിയുമെല്ലാം എടുത്തുപയോഗിക്കാനറിയുന്ന ഒരു നല്ല മാനിപ്പുലേറ്റര്‍ !
[share]
ഇന്ത്യയിലെ ട്രെയിന്‍ യാത്ര തൊട്ട് ആശുപത്രിയിലെ അനുഭവങ്ങള്‍ വരെ ഭംഗിയായി അവര്‍ വിവരിക്കുന്നുണ്ട്. ഇത്‌പോലുള്ള അനുഭവങ്ങള്‍ക്കിടയില്‍ കൂടി പക്ഷേ അവര്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.
ഇന്ത്യക്കാരുടെ സ്ത്രീ സങ്കല്‍പ്പങ്ങള്‍, ലിംഗ സമവാക്യങ്ങള്‍, അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത, ജീവിത വീക്ഷണങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയ സാംസ്‌കാരിക അടയാളങ്ങളിലേക്ക് പുസ്തകം നന്നായി വെളിച്ചം വീശുന്നുണ്ട്.
വൈകാരികമാണ് പുസ്തകത്തിന്റെ ശൈലി. അത് കൊണ്ട് തന്നെ ചില സന്നിഗ്ദ ഘട്ടങ്ങളില്‍ ഏതൊരാളും അനുഭവിക്കുന്ന വികാര തീവ്രത ഭംഗിയായി കാണിക്കുന്ന രംഗങ്ങള്‍ പുസ്തകത്തില്‍ ഉടനീളം കാണാം.
തന്റെ മാതാപിതാക്കള്‍ വേര്‍ പിരിയുകയാണെന്നും താന്‍ ജനിച്ചു വളരുകയും ഒരുപാടൊരുപാട് സ്വപ്നം നെയ്ത് കൂട്ടുകയും ചെയ്ത വീട് വില്‍ക്കാന്‍ പോവുകയാണെന്നും അറിഞ്ഞപ്പോള്‍ അവര്‍ക്ക് ഉണ്ടായ പ്രതികരണം വിവരിക്കുന്നത് ഒരുദാഹരണം.
സ്വന്തമെന്ന് കരുതുന്നത് സ്വന്തമല്ലാതായി മാറുമ്പോള്‍ ഉണ്ടാവുന്ന മാനസികാഘാതം വളരെ ഹൃദ്യസ്പര്‍ശിയായി അവര്‍ വിവരിക്കുന്ന ഈ രംഗം കുടിയൊഴിപ്പിക്കലിന്റെ ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തമായി തോന്നി.
പുസ്തകത്തിന്റെ രണ്ടാം പകുതി ഏറെക്കുറെ മുഴുവനായും തന്നെ ആശ്രമവുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ്. ഒരു കൊച്ചു കൂരയില്‍ സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട് മാത്രം തുടങ്ങിയ ഈ പ്രസ്ഥാനം എങ്ങനെ കോടികളുടെ ആസ്തിയും ഉന്നത സ്വാധീനവും ഉള്ള ഒരു വന്‍ സാമ്രാജ്യമായി മാറിയെന്ന് വിവരിക്കുന്നുണ്ട്.
തുടക്കം തൊട്ട് നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന ആളായത് കൊണ്ട് ഈ പരിവര്‍ത്തനം രസകരമായി പറഞ്ഞിട്ടുണ്ട്. സുധാമണിയില്‍ നിന്നും അമ്മയിലേക്കും പിന്നീട് അമൃതാനന്ദമയിയിലേക്കും ഉള്ള മാറ്റം ഒട്ടും ചെറുതോ ആകസ്മികമായി സംഭവിച്ചതോ അല്ലെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
തലോടലും ശാസനയും ഭീഷണിയുമെല്ലാം എടുത്തുപയോഗിക്കാന്‍ അറിയുന്ന ഒരു നല്ല മാനിപ്പുലേറ്റര്‍!
അമ്മയെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പുസ്തകങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നതും ഇവര്‍ക്ക് അമ്മയുമായുണ്ടായിരുന്ന ഈ വ്യക്തി ബന്ധവും അതിലൂടെ കാര്യങ്ങള്‍ പറയാന്‍ നടത്തുന്ന ശ്രമവും തന്നെ. അതെസമയം കുറ്റപ്പെടുത്തലിന്റെ ശൈലിക്ക് പകരം സ്വയം വിമര്‍ശനത്തിന്റെയും തുറന്നു പറച്ചിലിന്റെയും രീതി ആയതു കൊണ്ട് വായന നല്ലൊരനുഭാവമാകുന്നു.
വായനക്കാരന്റെ വകതിരിവിനനുസരിച്ചു പുസ്തകത്തെയും അതില്‍ പറഞ്ഞ കാര്യങ്ങളെയും വിലയിരുത്താനും സാധിക്കുന്നു. പക്ഷേ, വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ സുധാമണി എന്ന വ്യക്തിയുടെ കൂര്‍മ ബുദ്ധിയും സാമര്‍ത്ഥ്യവും വ്യക്തമാവും. അവസരത്തിനനുസരിച്ച് തല്ലലും തലോടലും ശാസനയും ഭീഷണിയുമെല്ലാം എടുത്തുപയോഗിക്കാനറിയുന്ന ഒരു നല്ല മാനിപ്പുലേറ്റര്‍!
സംശയാസ്പദമായ പലതിനും സാക്ഷിയാവേണ്ടി വന്നിട്ടും വര്‍ഷങ്ങളോളം ആശ്രമവും അമ്മയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഇവര്‍ക്ക് പറ്റാത്ത സാഹചര്യം പോലും ഈ ബുദ്ധിയുടെ സൃഷ്ടിയാണ്. പലപ്പോഴും അമ്മയുടെ ഒരു “തലോടലിലോ” “ചുംബനത്തിലോ” എല്ലാം മറന്ന് വീണ്ടും അമ്മയെ സേവിക്കാന്‍ പാട് പെടുന്ന ഗായത്രിയുടെ മനസ്സ് ഈ ചൂഷണ വ്യവസ്ഥിതിയിലെ ഇരകളാവുന്ന ഏതൊരാളുടെയും സ്ഥിതി തന്നെയാണ്.
എന്താണോ “ഒരാള്‍ദൈവത്തിന്” വേണ്ടത് അതെല്ലാം നല്ല അളവില്‍ ഒത്തു ചേര്‍ന്ന ഒരു വ്യക്തിത്വം. ഇത് പോലൊരു സ്ഥാപനത്തിന് വേണ്ട എല്ലാ ചേരുവകളും ഈ മഠത്തിനു ഉണ്ടെന്നും മനസ്സിലാവും. വിശ്വാസത്തിന്റെ കാര്യത്തില്‍ പോലും ഉള്ള അവരുടെ ചാഞ്ചാട്ടം അതാണ് പറയുന്നത്. എല്ലാം മടുത്ത് ഉപേക്ഷിക്കാന്‍ നില്‍ക്കുമ്പോഴും ജ്യോതിഷിയുടെ വാക്കുകളെ താല്പര്യത്തോടെ കാണുന്നതും കൗതുകകരമായി തോന്നും.
അടുത്തപേജില്‍ തുടരുന്നു
പീഡിപ്പിക്കപ്പെടുന്ന ഭാര്യയായാലും “വിശ്വാസി” ആയാലും മോചനം എളുപ്പമല്ല എന്ന ഭീകര സത്യം പുസ്തകം സമര്‍ത്ഥിക്കുന്നു. താന്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാക്കാന്‍ തന്നെ വര്‍ഷങ്ങളോളം എടുക്കുന്നു എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന സത്യം. പിന്നീട് അതിനെതിരില്‍ പ്രതികരിക്കാനുള്ള മാനസികാവസ്ഥ കൈവരിക്കുക എന്നത് അതിനേക്കാള്‍ സാഹസികവും ഏറെ മനോ ധൈര്യം ആവശ്യപ്പെടുകയും ചെയ്യുന്ന ഒന്നാണ്.
[share]
പുസ്തകം മുന്നോട്ട് വെക്കുന്ന മറ്റൊരു പ്രധാനപ്പെട്ട സംഗതി ഇത് പോലുള്ള ചൂഷണത്തിലെ ഇരകളുടെ മാനസികാവസ്ഥയാണ്. അത് ഭാര്യഭര്‍തൃ ബന്ധത്തിന്റെ പേരിലായാലും ഗുരുആരാധിക ബന്ധത്തിന്റെ പേരിലായാലും അങ്ങനെ തന്നെ. പുറത്ത് നിന്നും നോക്കി കാണുന്ന പോലെ ലളിതമല്ല കാര്യങ്ങള്‍ എന്നും അതി സങ്കീര്‍ണമായ മാനസികസാമൂഹിക ഘടകങ്ങളുമായി ബന്ധപ്പെട്ട ഒന്നാണിത് എന്നും പുസ്തകം വ്യക്തമാക്കുന്നു.
പീഡിപ്പിക്കപ്പെടുന്ന ഭാര്യയായാലും “വിശ്വാസി” ആയാലും മോചനം എളുപ്പമല്ല എന്ന ഭീകര സത്യം പുസ്തകം സമര്‍ത്ഥിക്കുന്നു. താന്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാക്കാന്‍ തന്നെ വര്‍ഷങ്ങളോളം എടുക്കുന്നു എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന സത്യം. പിന്നീട് അതിനെതിരില്‍ പ്രതികരിക്കാനുള്ള മാനസികാവസ്ഥ കൈവരിക്കുക എന്നത് അതിനേക്കാള്‍ സാഹസികവും ഏറെ മനോ ധൈര്യം ആവശ്യപ്പെടുകയും ചെയ്യുന്ന ഒന്നാണ്.
ആ സമയത്ത് അനുഭവിക്കുന്ന ആത്മ സംഘര്‍ഷം വിവരണാധീതമാണ്. “സത്യം അറിയാമായിരുന്നെങ്കിലും മനസ്സ് അതംഗീകരിക്കാതിരിക്കുകയായിരുന്ന” സങ്കീര്‍ണ സാഹചര്യത്തെ കുറിച്ച് അവര്‍ വിശദമായി തന്നെ പറയുന്നുണ്ട്. സത്യത്തെ തുറന്നു കാട്ടി മാത്രമേ അടച്ചു മൂടപ്പെട്ട തിന്മയെയും കാപട്യത്തെയും നശിപ്പിക്കാന്‍ പറ്റൂ എന്ന് അവസാനം പറയുമ്പോള്‍ അതവരുടെ പോരാട്ടത്തിന്റെ ക്ലൈമാക്‌സ് ആയി കാണാം. തീവ്ര മാനസിക സംഘര്‍ഷങ്ങളില്‍ നിന്നുള്ള മോചനവും.
ഈ ഉറച്ച തീരുമാനമാണ് പിന്നീട് ഈ പുസ്തകത്തിന്റെ രൂപത്തില്‍ പുറത്ത് വന്നത്. അവരുടെ തന്നെ വാക്കുകളില്‍,
I see now that no matter how deep wet ry to bury our secrets, they stand out like a dark stain on pure white linen. They blemish our souls. The stains will only fade if they are exposed to light. The truth might hurt, but it should never be feared. Truth needs to be looked square in the face with love and compassion
ഇവിടെ അവരെ പക്ഷേ തുണച്ചത് പാശ്ചാത്യ സമൂഹത്തില്‍ ജനിച്ചു വളര്‍ന്നത് കൊണ്ട് ആര്‍ജിച്ചെടുത്ത വ്യക്തി സ്വാതന്ത്രവും ധൈര്യവുമാണെന്ന് തോന്നുന്നു. മഠത്തില്‍ നിന്നും ഇവരെപോലെ തന്നെ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കി കൊണ്ട് നിരാശരായി പുറത്ത് വന്ന മലയാളികളടക്കമുള്ള നിരവധി പേര്‍ വേറെയും ഉണ്ടെന്ന് പുസ്തകം തന്നെ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, അവരാരും ഇങ്ങനെയൊരു രീതി സ്വീകരിക്കുകയോ ഇതിനെതിരില്‍ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
ഈ പുസ്തകം പുറത്ത് വന്നതിന് ശേഷം പോലും ഇതിനെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ ഈ ആളുകളുടെ ഭാഗത്ത് നിന്നൊന്നും ഉണ്ടാവുന്നില്ല എന്നത് പ്രശ്‌നത്തിന്റെ ആഴം കാണിക്കുന്നു.
തങ്ങളുടെ വ്യക്തി സ്വാതന്ത്രത്തിന്റെ ഭാഗമായി എടുക്കുന്ന എതു തീരുമാനത്തെയും അംഗീകരിക്കാന്‍ മനസ്സുള്ള കുടുംബങ്ങളും സമൂഹങ്ങളും ആണ് പാശ്ചാത്യ സമൂഹത്തില്‍ ഉള്ളത് എന്നത് കൂടി ഇതിനു കാരണമാവും. തന്റെ വിശ്വാസത്തിന്റെയും പരീക്ഷണത്തിന്റെയും ഭാഗമായി താനെടുത്ത തീരുമാനങ്ങളെയെല്ലാം തുറന്ന മനസ്സോടെ സ്വീകരിച്ച കുടുംബത്തെ കുറിച്ച് ഇവര്‍ എടുത്തു പറയുന്നത് കാണിക്കുന്നത് അതാണ്.
ഹൃദയ വികാരങ്ങളുടെയും വിശ്വാസത്തിന്റെയും കാര്യത്തില്‍ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതയില്‍ നിന്നും ആരും മുക്തരല്ല, അതെത്ര തന്നെ ബുദ്ധിയും വിദ്യാഭ്യാസവും ഉള്ളവരാണെങ്കിലും എന്നുള്ള ഇവരുടെ നിരീക്ഷണം ഏറെ പ്രസക്തമാണ്. നിരവധി ഉദാഹരണങ്ങള്‍ നാം നിത്യവും കാണുന്നുമുണ്ട്.
ആത്മീയതയുടെ നൂല്‍പാലത്തിലൂടെ മുന്‍ വിധിയില്ലാതെ സഞ്ചരിക്കുന്ന ഒരാളുടെ അനുഭവം
എന്ത് വിശ്വാസമായാലും അത് യുക്തിയുമായും ബുദ്ധിയുമായും ചേര്‍ത്ത് വിമര്‍ശനാത്മകമായി വിലയിരുത്താനും പരിശോധിക്കാനും ഉള്ള ശാസ്ത്രീയ സമീപനം ആവശ്യമാണ് . അത് പോലെ വ്യക്തികളുടെ തീരുമാനങ്ങളെ അംഗീകരിക്കാന്‍ മനസ്സുള്ള കുടുംബവും സമൂഹവും ഉണ്ടാവുകയും വേണം. അല്ലെങ്കില്‍ ഇത് പോലുള്ള ചൂഷണങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവും.
മറ്റേതൊരു പുസ്തകത്തെയും പോലെ ഇതിലും ചില പോരായ്മകള്‍ ചൂണ്ടി കാണിക്കാനാവും. ചുരുക്കം ചില പരാമര്‍ശങ്ങളെങ്കിലും ഒഴിവാക്കേണ്ടതായിരുന്നു എന്ന് തോന്നി. “അമ്മ”യുടെ അച്ഛനെ കുറിച്ച് വിവരിക്കുന്ന ഭാഗത്ത് തമാശ രൂപേണ നടത്തുന്ന ചില മോശം പരാമര്‍ശങ്ങള്‍ ഉദാഹരണം.
അതേപോലെ, ആശ്രമത്തിന് പിന്നില്‍ നടക്കുന്ന സാമ്പത്തിക താല്‍പര്യങ്ങളെ കുറിച്ച് പല സൂചനകളും നല്‍കുന്നുണ്ടെങ്കിലും കുറച്ച് കൂടി വിശദമാക്കാമായിരുന്നു എന്ന് തോന്നുന്നു. അമ്മയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചും പരിമിതമായ സൂചനകളേ ഉള്ളൂ പുസ്തകത്തില്‍.
ഒരു പക്ഷേ ആത്മകഥയുടെ തലത്തില്‍ പ്രസക്തമല്ലാത്തത് കൊണ്ടോ മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടോ ബോധപൂര്‍വം ഒഴിവാക്കിയതാവാം.
ഏതായാലും “വിശുദ്ധ നരകം” മികച്ചൊരു വായനാനുഭവമാണ് നല്‍കുന്നത്. ആത്മീയതയുടെ നൂല്‍പാലത്തിലൂടെ മുന്‍ വിധിയില്ലാതെ സഞ്ചരിക്കുന്ന ഒരാളുടെ അനുഭവം. അതിലുപരിയായി ഇന്ത്യയെക്കുറിച്ചും കേരളത്തെ കുറിച്ചും തുറന്ന മനസ്സോടെ വിലയിരുത്തിയ ഒരാളുടെ അനുഭവക്കുറിപ്പുകള്‍. അതി മനോഹരമായ ഭാഷയില്‍ അങ്ങേയറ്റം ഹൃദ്യവും അതിലേറെ വൈകാരികവുമായ അവതരണ ശൈലി പുസ്തകത്തെ ഏറെ ശ്രദ്ധേയമാക്കുന്നു. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം.
ലേഖകന്റെ ഫെയ്‌സ്ബുക്ക് പേജ്
(https://www.facebook.com/nasirudheen)