സ്വവര്‍ഗ പ്രണയകഥയുമായി ഹോളി വൂണ്ട് എന്ന പേരില്‍ മലയാളത്തില്‍ ഒരു ചിത്രം റിലീസിനൊരുങ്ങുന്നു. ബിഗ്‌ബോസ് താരവും മോഡലുമായ ജാനകി സുധീറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര്‍ നിര്‍മിക്കുന്ന ചിത്രം അശോക് ആര്‍. നാഥ് സംവിധാനം ചെയ്യുന്നു. പോള്‍ വൈക്ലിഫാണ് രചന. ആഗസ്റ്റ് 12 മുതലാണ് ചിത്രം സ് എസ് ഫ്രെയിംസ് ഒ.ടി.ടി യിലൂടെ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും ടീസറുമെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചെറുപ്പം മുതല്‍ രണ്ട് പെണ്‍കുട്ടികള്‍ പ്രണയിക്കുന്നതും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. അവര്‍ക്കിടയിലുണ്ടാകുന്ന വൈകാരിക നിമിഷത്തിലൂടെയാണ് ചിത്രം കടന്നുപോവുന്നത്.
മലയാളത്തില്‍ ഇതിനുമുന്‍പും സ്വവര്‍ഗ പ്രണയകഥകള്‍ സിനിമയാക്കപ്പെട്ടിട്ടുണ്ട്. അതില്‍ നിന്നും വേറിട്ട അനുഭവമായിരിക്കും ഹോളി വൂണ്ട് നല്‍കുകയെന്നതാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
അമൃത, സാബു പ്രൗദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തത്. മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന സിനിമയില്‍ സംഗീതം ഒരുക്കിയത് ഇദ്ദേഹമായിരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജയശീലന്‍ സദാനന്ദന്‍, കോസ്റ്റ്യൂംസ്: അബ്ദുല്‍ വാഹിദ്, ചമയം: ലാല്‍ കരമന, അസോഷ്യേറ്റ് ഡയറക്ടര്‍: അരുണ്‍ പ്രഭാകര്‍, ഇഫക്ട്‌സ്: ജുബിന്‍ മുംബെ, ഛായാഗ്രഹണം: ഉണ്ണി മടവൂര്‍, എഡിറ്റിങ്: വിപിന്‍ മണ്ണൂര്‍, സൗണ്ട് ഡിസൈന്‍സ്: ശങ്കര്‍ദാസ്, സ്റ്റില്‍സ്: വിജയ് ലിയോ, പി.ആര്‍.ഓ: നിയാസ് നൗഷാദ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍: ജിനി സുധാകരന്‍, കല: അഭിലാഷ് നെടുങ്കണ്ടം എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Content Highlight: ‘Holy Wound’, lesbian love movie is ready for OTT release from August 12