| Thursday, 8th October 2015, 5:15 pm

വിശുദ്ധ പശുവും അശുദ്ധ ദളിതരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

“നെല്‍സണ്‍ മണ്ടേല പറഞ്ഞു,  ഒരു നിശ്ചിത ഘട്ടത്തില്‍ ഒരാള്‍ക്ക് അഗ്നിക്കെതിരെ അഗ്നിയെടുക്കേണ്ടിവരും. എന്നാല്‍ ഒരാള്‍ക്ക് എങ്ങനെയാണ് തീട്ടംപോലുള്ള ഒരു കാര്യത്തോട് പ്രതികരിക്കാനാവുന്നത്? നിയമപരമാക്കപ്പെട്ടതും ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്നതുമായ വംശീയതയുടെ പശ്ചാത്തലത്തിലാണ് മണ്ടേല തീയ്‌ക്കെതിരെ തീകൊണ്ട് പോരാടണമെന്ന് പറഞ്ഞത്. എന്നാല്‍ ഇന്ത്യയിലെ ദളിതര്‍ക്ക് മലത്തിനെതിരെ മലം കൊണ്ട് പോരാടാന്‍ കഴിയുമോ?”



| ഒപ്പിനിയന്‍ : എസ്. ആനന്ദ്  |
മൊഴിമാറ്റം : ജിന്‍സി ബാലകൃഷ്ണന്‍


“സ്വയം ക്രമീകരിക്കാനും എന്തിനേയും സ്വീകരിക്കാനും കഴിയുമെന്നതിനാല്‍, ഹിന്ദുയിസം വളരെ മെയ്‌വഴക്കമുള്ള ഒരു മതമാണെന്ന് അതിന്റെ ചില പ്രചാരകര്‍ അവകാശപ്പെടാറുള്ളത്. ഒരു മതത്തിനുള്ള ഇത്തരമൊരു കഴിവ് അഭിമാനിക്കത്തക്ക ഒരു ഗുണമാണെന്ന് കരുതുന്ന ഏറെപ്പേരുണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല. കുട്ടികള്‍ ചിന്തിക്കുംപോലെ എല്ലാരും ചിന്തിക്കില്ലല്ലോ.

കാരണം ഹിന്ദുയിസം ചാണകം തിന്നാനും അതിനെ ദഹിപ്പിക്കാനുമുള്ള കഴിവ് വികസിപ്പിച്ചെടുത്തിട്ടുണ്ടത്രേ. പക്ഷെ അത് വേറെ കാര്യം. ഹിന്ദുയിസത്തിനു നിരവധികാര്യങ്ങളെ സ്വാംശീകരിച്ച് സ്വയം ഇങ്ങിച്ചേരാനുള്ള കഴിവുണ്ടെന്നത് ഏറെക്കുറെ ശരിയാണ്. ഗോമാംസം കഴിച്ചിരുന്ന ഹിന്ദുയിസം (കുറച്ചുകൂടി കാര്‍ക്കശ്യത്തോടെ പറയുകയാണെങ്കില്‍ ബ്രാഹ്മണിസം. ഇന്നത്തെ ഹിന്ദുയുസം അതിന്റെ ആദ്യകാലങ്ങളില്‍ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്.) ബുദ്ധിസത്തിന്റെ അഹിംസ സിദ്ധാന്തം സ്വീകരിച്ച് സസ്യാഹാരിയായിത്തീര്‍ന്നതുപോലെ… എന്നാല്‍ ഹിന്ദുത്വത്തിന് ഒരുകാര്യം ഒരിക്കലും ചെയ്യാനാവില്ല. അത് വേറൊന്നുമല്ല, അസ്പൃശ്യാരായിട്ടുള്ളവരെ സ്വീകരിച്ച് തൊട്ടുകൂടായ്മയുടെ മതില്‍ക്കെട്ട് പൊളിക്കുക എന്നത്.”

-അംബേദ്കര്‍

ഇന്ത്യയിലെ നൂറ് കോടിയിലേറെ വരുന്ന ജനസംഖ്യയില്‍ പതിനാറരക്കോടി പേര്‍ ദളിതരാണ്. പശുക്കളുടെ എണ്ണമാകട്ടെ 20കോടി 60 ലക്ഷവും. ഇന്ത്യയില്‍ ദളിതരേക്കാള്‍ കൂടുതലുള്ളത് പശുക്കളാണ്. അതുകൊണ്ടുതന്നെ ദളിതരേക്കാള്‍ കൂടുതല്‍ അവകാശങ്ങളും പശുക്കള്‍ക്കാണുള്ളത്.

ഉദാഹരണത്തിന്, ആയിരക്കണക്കിനുപേര്‍ സാക്ഷിനില്‍ക്കെ ഒരു ദളിതനെ കൊന്നിട്ട് നിങ്ങള്‍ക്ക് ഒട്ടും കൂസാതെ പോകാം. പക്ഷെ, അങ്ങനെ ഒരു പശുവിന്റെ കൊല്ലാമെന്ന ചിന്തപോലും വെച്ചുപൊറുപ്പിക്കില്ല. ദളിതരെ ബലംപ്രയോഗിച്ച് സവര്‍ണഹിന്ദുക്കളുടെ മലവും മൂത്രവും കുടിപ്പിക്കുമ്പോള്‍, പശുവിന്റെ ചാണകവും മൂത്രവും കുടിക്കാന്‍ ജനങ്ങളെ ഭരണകൂടം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

താന്‍ ഉപയോഗിച്ചിരുന്ന രൂപകത്തിന്റെ പ്രാധാന്യം അംബേദ്കര്‍ക്കു തന്നെ വ്യക്തമായി അറിയാമായിരുന്നു. തങ്ങള്‍ക്ക് ചാണകവും ഗോമൂത്രവും കുടിയ്ക്കാന്‍ മാത്രമല്ല അവ ദഹിപ്പിക്കാനും അറിയാമെന്ന് ഹിന്ദുക്കള്‍ തെളിയിച്ചു കഴിഞ്ഞു.

എന്നിരുന്നാലും, ഹിന്ദു ബ്രാഹ്മണിസത്തിന് ഒരിക്കലും സ്വീകാര്യമല്ലാത്തതെന്ന് അംബേദ്കര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കിലും വരുംകാലത്ത് സവര്‍ണ ഹിന്ദുക്കളുടെ മലവും മൂത്രവും കഴിക്കാന്‍ ദളിതര്‍ നിര്‍ബന്ധിക്കപ്പെടുമെന്ന് അദ്ദേഹത്തിനു ചിന്തിക്കാന്‍ കഴിഞ്ഞില്ല.


പരസ്പരം പൊരുത്തമില്ലാത്ത, ഒന്ന് മറ്റൊന്നിനെ നിഷേധിക്കുന്ന ആചാരങ്ങളിലാണ് ബ്രാഹ്മണ ഹിന്ദുയിസം കെട്ടിപിണഞ്ഞുകിടക്കുന്നത്. ജാതികളുടെ കൂമ്പാരങ്ങളില്‍ നിന്നും അനുഷ്ഠാനപരമായി സ്വയം ബഹിഷ്‌കരിക്കുമ്പോള്‍ തന്നെ, അതിലൂടെ സ്വയം അസ്പൃശ്യരായി മാറുമ്പോള്‍ തന്നെ, ദളിതരെസമൂഹം ഒന്നടങ്കം ഉപയോഗിക്കുന്ന പ്രയോജനപ്പെടുത്തുന്ന എല്ലാം ഉല്‍പാദിപ്പിക്കുന്ന കരങ്ങളെ- അസ്പൃഷ്യരെന്ന് അവഹേളിക്കുകയും ചെയ്യുകയാണ്.



അംബേദ്കറുടെ മിക്ക പുസ്തകളെയും പോലെ അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ച “Untouchables”ലും അല്ലെങ്കില്‍ “The Children of India”s Ghetto”യിലും അസ്പര്‍ശ്യതയെന്ന ആചാരത്തെ വിശദീകരിക്കാന്‍ അദ്ദേഹം രണ്ടു ഭാഗങ്ങള്‍ മാറ്റിവെച്ചിരുന്നു.  1920കളിലെയും 1930കളിലെയും പത്രങ്ങളെ ഉറവിടങ്ങളാക്കിയാണ് അസ്പര്‍ശ്യതയെന്ന ആചാരം നിലനിന്നിരുന്നു എന്നദ്ദേഹം സ്ഥാപിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ മുതല്‍ ജീവന്‍ മിലാപ്, പ്രതാപ് പോലുള്ള ഹിന്ദി പ്രസിദ്ധീകരണങ്ങള്‍ വരെ തെളിവായി സ്വീകരിച്ചുകൊണ്ടാണ് തൊട്ടുകൂടായ്മ വിവിധരീതിയില്‍ ഇവിടെ നിലനിന്നിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

എന്നിരുന്നാലും ദളിത് അസ്പൃശ്യര്‍ മനുഷ്യവിസര്‍ജം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു എന്ന് ഇതിലൊന്നും സൂചിപ്പിക്കുന്നില്ല. പശുവിന്റെ തോലുരിഞ്ഞതിന് ദളിതര്‍ ഹിന്ദു ജനക്കൂട്ടത്താല്‍ ആക്രമിക്കപ്പെട്ടിരുന്നു എന്നും പറയുന്നില്ല.


Also read ലാഭമില്ലാതെ ‘വിശുദ്ധ പശു’വുമില്ല


പരസ്പരം പൊരുത്തമില്ലാത്ത, ഒന്ന് മറ്റൊന്നിനെ നിഷേധിക്കുന്ന ആചാരങ്ങളിലാണ് ബ്രാഹ്മണ ഹിന്ദുയിസം കെട്ടിപിണഞ്ഞുകിടക്കുന്നത്. ജാതികളുടെ കൂമ്പാരങ്ങളില്‍ നിന്നും അനുഷ്ഠാനപരമായി സ്വയം ബഹിഷ്‌കരിക്കുമ്പോള്‍ തന്നെ, അതിലൂടെ സ്വയം അസ്പൃശ്യരായി മാറുമ്പോള്‍ തന്നെ, ദളിതരെ-സമൂഹം ഒന്നടങ്കം ഉപയോഗിക്കുന്ന പ്രയോജനപ്പെടുത്തുന്ന എല്ലാം ഉല്‍പാദിപ്പിക്കുന്ന കരങ്ങളെ- അസ്പൃഷ്യരെന്ന് അവഹേളിക്കുകയും ചെയ്യുകയാണ്.

ബ്രാഹ്മണര്‍ തങ്ങളുടെ അസ്പൃശ്യത സംരക്ഷിക്കാനായി മറ്റുള്ളവരെ അസ്പൃശ്യരാക്കുന്നു. അത്തരത്തില്‍ വൈരുദ്ധ്യം നിറഞ്ഞ ഒരു കളിയാണ് ചരിത്രത്തിലെന്നപോലെ സമീപകാലത്തും ബ്രാഹ്മണ സാമൂഹ്യക്രമത്തെ ചുറ്റിയിരിക്കുന്നത്. ഇപ്രകാരം പരിഹാസ്യവും ചിന്തിക്കാന്‍ പോലും കഴിയാത്തതും പരസ്പരം ഞെരുക്കുന്നതുമായ ദ്വന്ദ്വങ്ങള്‍ക്കുള്ളില്‍ ഒന്ന് മറ്റൊന്നിനെ കീഴ്ത്തട്ടിലാക്കി സ്വയം മേല്‍ത്തട്ടില്‍ പ്രതിഷ്ഠിക്കുന്നു.

ഈ വിഡ്ഢിത്തത്തിനെതിരെ യുക്തിവാദ-ശാസ്ത്രവാദ ശബ്ദങ്ങള്‍ പരിഹാസമുന്നയിക്കുന്നുണ്ട്, വിമര്‍ശിക്കുന്നുപോലുമുണ്ട്. എന്നാല്‍ അവര്‍ ഈ വിഡ്ഢിത്തത്തില്‍ പങ്കെടുക്കുന്നുമുണ്ട്. അവരുപയോഗിക്കുന്ന വാക്കുകളിലൂടെ ഭാഷകളിലൂടെ. സാഹചര്യമാകട്ടെ നിശബ്ദതഭേദിച്ച് കലാപം അനിവാര്യമാക്കിത്തീര്‍ക്കുന്ന തരത്തിലുള്ളതുമാണ്.

ഈ വിവരണത്തെ കൂടുതല്‍ വ്യക്തമാക്കുന്ന തരത്തില്‍, ദല്‍ഹിയില്‍ (മുന്‍) മാനവവിഭവശേഷി മന്ത്രി മുരളി മനോഹര്‍ ജോഷി അമേരിക്കന്‍ കുത്തക അധികൃതര്‍ ചികിത്സാപരമായ ആവശ്യത്തിന് ഗോമൂത്രം ഉപയോഗിക്കുന്നുണ്ടെന്ന് അഭിമാനപൂര്‍വ്വം അവകാശവാദമുന്നയിക്കുമ്പോള്‍ ഇപ്പുറത്ത് ലാല്‍ഗുലി താലൂക്കിലെ തിന്യാം ഗ്രാമത്തിലും തമിഴ്‌നാടിലെ തിരുച്ചിറപ്പള്ളി ജില്ലയിലും രണ്ടു ദളിതരെ ബലംപ്രയോഗിച്ച് മനുഷ്യമലം തീറ്റിച്ചിരിക്കുകയാണ്.

ഈ രണ്ട് കേസുകളിലും, അതായത് ഹിന്ദു മേല്‍ജാതികള്‍ക്കിടയില്‍ ഗോമൂത്രം കുടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിലും ദളിതരുടെ വായില്‍ മലവും മൂത്രവും തിരുകിക്കയറ്റുന്നതിലും ഭരണകൂടവും ബ്രാഹ്മണ സാമൂഹ്യക്രമവും തുല്യപങ്കുവഹിച്ചിട്ടുണ്ട്.


“വേദകാല ജ്യോതിഷം”  പരിചയപ്പെടുത്തിയതിലൂടെയും യൂണിവേഴ്‌സിറ്റികളില്‍ സംസ്‌കൃത കോഴ്‌സുകള്‍ പുനരുജ്ജീവിപ്പിച്ചതിലൂടെയും കുപ്രസിദ്ധി നേടിയ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മുന്‍ മന്ത്രി മുരളി മനോഹര്‍ ജോഷി ഗോമൂത്രത്തിന്റെ കെമിക്കല്‍ ഉപയോഗം കണ്ടെത്താനായി 1999ല്‍ സെന്റര്‍ഫോര്‍ സയന്‍സ് ആന്റ് ഇന്റസ്ട്രിയല്‍ റിസര്‍ച്ചിനോട് ആവശ്യപ്പെടുകയായിരുന്നു.


ഗോമൂത്ര തെറാപ്പിയുടെ വിചിത്രമായ പാറ്റന്റിങ് മൂന്നുതരത്തിലുള്ള പ്രതികരണങ്ങള്‍ വെളിവാക്കി: സന്തോഷഭരിതരായ “മതേതരവാദികളില്‍” നിന്നും അടക്കിച്ചിരി, രണ്ടാമതായി ഗോമൂത്ര ചികിത്സ തേടുന്ന നിരവധി പേരടങ്ങിയ, ഭൂരിപക്ഷവും ഹിന്ദുത്വവത്കരിക്കപ്പെട്ട, ബ്രാഹ്മണ അധികാരമുള്ള മാധ്യമ സൗഹാര്‍ദ്ദത്തില്‍ നിന്നുള്ള ഒരുതരം അഭിമാനം,  മൂന്നാമതായി തികഞ്ഞ വിയോജിപ്പും. എന്തു തന്നെയായാലും തിന്യാം സംഭവം ശ്രദ്ധിക്കപ്പെടാതെ അഭിപ്രായം രേഖപ്പെടുത്തപ്പെടാതെ കടന്നുപോയി.

2012ല്‍ മെയ് 21ന് തിന്യാമിലെ ഹിന്ദു തേവര്‍ കുടുംബം ദളിതരായ മുരുകേശനേയും രാമസാമിയേയും ചുട്ടുപഴുപ്പിച്ച ഇരുമ്പുവടി കൊണ്ട് പൊള്ളിക്കുകയും ഒരാളെ മറ്റെയാളുടെ മലംകഴിപ്പിക്കുകയും ചെയ്തു. മെയ് 30ന് ദളിത് പാന്തേഴ്‌സ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകനായ ഒരാള്‍ ഇതറിയുകയും ഇക്കാര്യം മനുഷ്യാവകാശ പ്രവര്‍ത്തകനായ അഭിഭാഷകനെ അറിയിക്കുകയും ചെയ്തു. ഏതാണ്ട് ജൂണ്‍ പകുതിയോടെ ഒരു പത്രസമ്മേളനം വിളിച്ച് ദളിതര്‍ ഇതിനുള്ള തെളിവുകള്‍ കാണിക്കുകയും ചെയ്തു. ഒരു ദളിതംഗം പോലും ഉണ്ടാവാനിടയില്ലാത്ത ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ അതു പാടേ അവഗണിച്ചു.

ഏകദേശം ഒന്നൊന്നര മാസം കഴിഞ്ഞപ്പോള്‍  “ഗോമൂത്രത്തില്‍ നിന്നും ആന്റിബയോട്ടിക്‌സും ആന്റി ഫംഗല്‍ ഏജന്‍സും ക്യാന്‍സറിനുള്ള മരുന്നുകളും തയ്യാറക്കാമെന്ന” ഇന്ത്യന്‍ കണ്ടുപിടുത്തതിന് യു.എസ് പാന്റന്റ് ആ്ന്റ് ട്രേഡ് ഓഫീസ് 6410059-ാം നമ്പര്‍ പാറ്റന്റ് നല്‍കി. കൗ യൂറിന്‍ ഡിസ്റ്റിലേറ്റ് എന്ന ഈ ഉല്പന്നം കൗണ്‍സില്‍ ഓഫ് സൈന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയര്‍ റിസര്‍ച്ച്, വിശ്വഹിന്ദു പരിഷത്ത്, നാഗ്പൂരിലെ കൗ സയന്‍സ് റിസര്‍ച്ച് സെന്റര്‍ എന്നിവയുടെ സംയുക്ത സംരംഭത്തിന്റെ ഫലമായിരുന്നു.

“വേദകാല ജ്യോതിഷം”  പരിചയപ്പെടുത്തിയതിലൂടെയും യൂണിവേഴ്‌സിറ്റികളില്‍ സംസ്‌കൃത കോഴ്‌സുകള്‍ പുനരുജ്ജീവിപ്പിച്ചതിലൂടെയും കുപ്രസിദ്ധി നേടിയ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മുന്‍ മന്ത്രി മുരളി മനോഹര്‍ ജോഷി ഗോമൂത്രത്തിന്റെ കെമിക്കല്‍ ഉപയോഗം കണ്ടെത്താനായി 1999ല്‍ സെന്റര്‍ഫോര്‍ സയന്‍സ് ആന്റ് ഇന്റസ്ട്രിയല്‍ റിസര്‍ച്ചിനോട് ആവശ്യപ്പെടുകയായിരുന്നു.

ലക്‌നൗവിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്റ് അരോമാറ്റിക് പ്ലാന്റ്‌സ് ഈ ഗവേഷണത്തിനായി മൂന്നുവര്‍ഷം കൊണ്ട് 10 ലക്ഷം രൂപയാണ് ചിലവഴിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് (2002 ജൂലൈ 4) റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോമൂത്രത്തിലെ ചില ഘടകങ്ങള്‍ സാധാരണയായി ക്ഷയരോഗത്തിന് ഉപയോഗിക്കുന്ന റിഫാംപിസിന്‍ പോലുള്ള ആന്റിബയോട്ടിക്‌സുമായി യോജിപ്പിച്ചാല്‍, ശുദ്ധമായി അത് ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയകളെ നശിപ്പിക്കാന്‍ സാഹിയിക്കുമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍.

തമിഴ്‌നാട്ടില്‍ തിന്യാം സംഭവം മാധ്യമങ്ങളിലോ സര്‍ക്കാര്‍ തലത്തിലോ പൊതുസമൂഹത്തിലോ മുഖ്യധാര ബുദ്ധിജീവികള്‍ക്കിടയിലോ ചര്‍ച്ചയായില്ല. മിക്ക ടെലിവിഷന്‍ ചാനലുകളും ന്യൂസ് പേപ്പറുകളും ഇത് റിപ്പോര്‍ട്ടു ചെയ്തില്ല. റിപ്പോര്‍ട്ടു ചെയ്ത ദ ഹിന്ദു പോലുള്ളവയാകട്ടെ, “ക്രൂരമായ സംഭവം” എന്നു വെറുതെ വിശേഷിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.


Dont miss അനിവാര്യമായ ഒരു പ്രതിഷേധത്തിനു നേതൃത്വം നല്‍കുകയാണ് കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്


ഈ അവഗണ മറ്റൊരു തിന്യാമിലേക്കു നയിച്ചു. സെപ്റ്റംബര്‍ ഏഴിന് ഒരു ദളിതനായ ശങ്കനെ ഹിന്ദു മേലാളരാല്‍ ആക്രമിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം നിലാകൊട്ടെ താലൂക്കിലെ ഗുണ്ടംപാട്ടിയിലെ ഒരു കടയില്‍ ചായകുടിച്ചുകൊണ്ടിരിക്കവെയായിരുന്നു ആക്രമണം നേരിട്ടത്. അവനെ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഡ്യൂട്ടിയിലല്ലാത്ത ഒരു പോലീസ് കോണ്‍സ്റ്റബിള്‍ സങ്കന്റെ വായില്‍ മൂത്രമൊഴിച്ചു. തങ്ങള്‍ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഭൂമിയില്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചു എന്നതാണ് സങ്കനെ മേല്‍ജാതിക്കാരുടെ കോപത്തിനു പാത്രമാക്കിയത്.

ഇന്ന് ഗ്രാമത്തിലെ ദളിതര്‍ക്കുവരെ ശങ്കനോട് വെറുപ്പാണ്. കാരണം ദളിത് സമുദായത്തെ മുഴുവന്‍ നാടുകടത്തുമെന്ന് ഹിന്ദു മേല്‍ജാതിക്കാര്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ദളിതര്‍ ഈ അടിച്ചമര്‍ത്തല്‍ സഹിക്കാന്‍ തയ്യാറാവുന്നിടത്തോളം കാലം, അവര്‍ മൂത്രം ദഹിപ്പിക്കാന്‍ പഠിക്കുന്നിടത്തോളം കാലം ഒരു ഗ്രാമത്തില്‍ സമാധാനം നിലനില്‍ക്കും.


നേര്‍വിപരീതമായി ത്യാഗമെന്ന നിലയിലല്ലാതെ സാധാരണ ഭക്ഷണമെന്ന രീതിയില്‍ ബീഫ് കഴിക്കുന്നത് തുടര്‍ന്ന, ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട, പ്രത്യേകിച്ച് ചത്ത പശുവിന്റെ ഇറച്ചി കഴിക്കേണ്ടിവന്നവര്‍ അസ്പൃശ്യരായി മുദ്രകുത്തപ്പെട്ടു. അവര്‍ “തകര്‍ക്കപ്പെട്ട മനുഷ്യര്‍” (Broken People) എന്നര്‍ത്ഥം വരുന്ന “ദളിതര്‍” ആയി, ഹിന്ദുക്കള്‍ ഉള്‍പ്പെട്ട വര്‍ണാശ്രമധര്‍മ്മത്തിന്റെ പുറത്ത് പുറന്തള്ളപ്പെട്ടു.


പവിത്രര്‍ അഴിച്ചുവിടുന്ന അതിക്രമങ്ങള്‍

ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും വൈദ്യശാസ്ത്രപരമായ മൂല്യം “തിരിച്ചറിയുന്നതിനു”മുമ്പ് വേദകാലഘട്ടത്തിലും, വേദാനന്തര കാലഘട്ടത്തിന്റെ തുടക്കത്തിലും ബ്രാഹ്മണര്‍ എല്ലാ മൃഗങ്ങളുടെയും മാംസം ഭക്ഷിക്കാറുണ്ടായിരുന്നു. (1998ലെ കെ.ടി ആചാര്യയുടെ ഇന്ത്യന്‍ ബുക്‌സ് നോക്കുക). ബ്രാഹ്മണരുടെ ഗ്രന്ഥങ്ങളായ ശതപത ബ്രാഹ്മണത്തിലും ബൃഹദാരണ്യകോപനിഷത്തിലും വേദകാലത്തെ പ്രിയ വിഭവങ്ങളിലൊന്നായിരുന്നു ഗോമാംസം എന്നതിനു തെളിവുകളുണ്ട്.

ബുദ്ധിസം കെട്ടഴിച്ചുവിട്ട ആത്മീയ ജനാധിപത്യത്തെക്കുറിച്ച് ശക്തമായ വ്യവാഹാരങ്ങള്‍ക്കുശേഷം ബ്രാഹ്മണര്‍ ബീഫും മൃഗബലിയും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യ “God as Political Philosopher”ല്‍ ചൂണ്ടിക്കാട്ടുന്നത്, ” മൃഗങ്ങളുടെ അധ്വാനശക്തി ഏതുതരത്തില്‍ ഉപയോഗപ്പെടുത്തണമെന്നു കണ്ടെത്തിയതോടെ യഞ്ജങ്ങളിലും മറ്റും മൃഗങ്ങളെ കൊല്ലുന്നത് തടയപ്പെട്ടു” എന്നാണ്.

ബി.സി. മൂന്നാം നൂറ്റാണ്ടില്‍ ബുദ്ധമത രാജാവ് അശോകന്‍ അധികാരത്തില്‍ വന്നശേഷം മൃഗങ്ങളെ  ബലികഴിക്കുന്നത് (ഭക്ഷണത്തിനുവേണ്ടിയല്ലാതെ) നിരോധിക്കുന്ന രാജശാസന പുറപ്പെടുവിച്ചപ്പോള്‍ ബ്രാഹ്മണര്‍ ഗോമാംസം ഉപേക്ഷിക്കുകയും പതിയെ പതിയെ സസ്യാഹാരികളായി മാറുകയും ചെയ്തു. ബുദ്ധകാലഘട്ടത്തിനുശേഷവും അതങ്ങനെ തന്നെ നിലനിന്നു.

നേര്‍വിപരീതമായി ത്യാഗമെന്ന നിലയിലല്ലാതെ സാധാരണ ഭക്ഷണമെന്ന രീതിയില്‍ ബീഫ് കഴിക്കുന്നത് തുടര്‍ന്ന, ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട, പ്രത്യേകിച്ച് ചത്ത പശുവിന്റെ ഇറച്ചി കഴിക്കേണ്ടിവന്നവര്‍ അസ്പൃശ്യരായി മുദ്രകുത്തപ്പെട്ടു. അവര്‍ “തകര്‍ക്കപ്പെട്ട മനുഷ്യര്‍” (broken people) എന്നര്‍ത്ഥം വരുന്ന “ദളിതര്‍” ആയി, ഹിന്ദുക്കള്‍ ഉള്‍പ്പെട്ട വര്‍ണാശ്രമധര്‍മ്മത്തിന്റെ പുറത്ത് പുറന്തള്ളപ്പെട്ടു.


ഗോമൂത്ര ചികിത്സയ്ക്ക് ഒരുപാറ്റെന്റ് നല്‍കി അതിനെ അംഗീകരിച്ചവര്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗോമാംസ ഉപഭോക്താക്കളാണെന്നകാര്യം  ഹിന്ദുമൗലികവാദികളായ സംഘപരിവാരത്തെയോ ജോഷിയെയോ ഒട്ടും തന്നെ അലട്ടുന്നില്ല.



അംബേദ്കര്‍ രൂപംകൊടുത്ത അസ്പൃശ്യതയുടെ ഉല്പത്തിയെന്ന തിയറി അനുസരിച്ച് തകര്‍ക്കപ്പെട്ട മനുഷ്യരായിരുന്നു “പ്രാകൃതസമൂഹത്തിലെ” അസ്പൃശ്യരുടെ മുന്‍ഗാമികള്‍ (pre-untouchables). അദ്ദേഹത്തെ ഉദ്ധരിക്കട്ടെ;

“പ്രദേശവാസികളും” “നാടോടി”കളായെത്തുന്നവരും തമ്മില്‍ ഇടയ്്ക്കിടെയുണ്ടാകുന്ന യുദ്ധവേളകളില്‍ സ്വസമുദായത്തില്‍ നിന്നും വേര്‍പെടുത്തപ്പെട്ടവര്‍ ചേര്‍ന്ന് “തകര്‍ക്കപ്പെട്ട മനുഷ്യരായി”. കൃഷിയുടെ അടിസ്ഥാനത്തില്‍ ഒരു സ്ഥലത്തുതാമസമാക്കിയ സമുദായം അവരുടെ ഗ്രാമത്തിലേയ്ക്ക് നുഴഞ്ഞുകയറിയ നാടോടികളില്‍ നിന്നും സംരക്ഷണത്തിനായി ഇവരെ ഉപയോഗിച്ചു തുടങ്ങി. ആചാരപരമായി ഇവര്‍ക്കുമേല്‍ അസ്പൃശ്യതയൊന്നും കല്‍പ്പിക്കപ്പെട്ടിരുന്നില്ലെങ്കിലും ഇവര്‍ പ്രധാന ഗ്രാമത്തില്‍ നിന്നും വേര്‍പ്പെട്ട് ജീവിച്ചുപോന്നു. യാതൊരു വിലക്കുമില്ലാതെ ഗോമാംസം എല്ലാവരും കഴിച്ചിരുന്ന ഒരു കാലമായിരുന്നു അത്.”

ബ്രാഹ്മണര്‍ പശുവിന്റെ പവിത്രമായ മൃഗമാക്കിയിട്ടും ബീഫ് കഴിക്കുന്നതിനെ അശുദ്ധ പ്രവൃത്തിയായി ചിത്രീകരിച്ചിട്ടും ഈ തകര്‍ക്കപ്പെട്ട മനുഷ്യര്‍ ഗോമാംസം കഴിക്കുന്നത് തുടര്‍ന്നു. തകര്‍ക്കപ്പെട്ട മനുഷ്യര്‍ക്ക് സ്വന്തമായി സ്വത്തോ ഭൂമിയോ കന്നുകാലികളോ ഉണ്ടായിരുന്നില്ല.

ഗോമാംസത്തിനുവേണ്ടി അവര്‍ക്കു പശുവിനെ കൊല്ലാന്‍ കഴിയില്ലായിരുന്നു. കാരണം അവര്‍ക്ക് സ്വന്തമായി പശുവില്ലെന്നതു തന്നെ. എന്നിട്ടും ബ്രാഹ്മണരും ബ്രാഹ്മണരല്ലാത്തവരും ഗോമാംസം കഴിക്കുന്നത് നിര്‍ത്തിയിട്ടും ഇവരെ എന്തിനു അതു കഴിക്കാന്‍ അനുവദിച്ചു? കാരണം മരിച്ച പശുവിന്റെ ഇറച്ചി കഴിക്കുന്നത് ഒരു കുറ്റകൃത്യമായിരുന്നില്ല. പശുവിനെ കൊല്ലുന്നതായിരുന്നു കുറ്റം.

ഗോമാംസം കഴിക്കുന്നത് ഉപേക്ഷിച്ച സവര്‍ണരെ അവര്‍ക്ക് അനുകരിക്കാന്‍ കഴിഞ്ഞില്ല, കാരണം “അവര്‍ക്ക് അതു താങ്ങാന്‍ കഴിയുമായിരുന്നില്ല. ചത്ത പശുവിന്റെ മാംസം ആയിരുന്നു അവരുടെ നിലനില്‍പ്പിന്റെ തന്നെ അടിസ്ഥാനം. അതും കഴിച്ചില്ലെങ്കില്‍ അവര്‍ പട്ടിണി കിടക്കേണ്ടി വന്നേനെ.

രണ്ടാമതായി, ചത്തപശുവിനെ കൊണ്ടുപോകുകയെന്നത് യഥാര്‍ത്ഥത്തില്‍ പ്രത്യേക അവകാശമായിരുന്നെങ്കിലും അത് പിന്നീട് കടമയായി മാറി. ചത്ത പശുവിനെ കൊണ്ടുപോകുകയെന്ന കര്‍ത്തവ്യത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടു തന്നെ അവര്‍ അത് നേരത്തെ ഉപയോഗിച്ച രീതിയില്‍ ഭക്ഷണമാക്കാനും തുടങ്ങി.” (അംബേദ്കറുടെ അസ്പൃശ്യര്‍: ആരാണ് അവര്‍, എന്തിനാണ് അവര്‍ അസ്പൃശ്യരായത്, വോളിയം 7, 1990)


ഗോമാംസത്തിനുവേണ്ടി അവര്‍ക്കു പശുവിനെ കൊല്ലാന്‍ കഴിയില്ലായിരുന്നു. കാരണം അവര്‍ക്ക് സ്വന്തമായി പശുവില്ലെന്നതു തന്നെ. എന്നിട്ടും ബ്രാഹ്മണരും ബ്രാഹ്മണരല്ലാത്തവരും ഗോമാംസം കഴിക്കുന്നത് നിര്‍ത്തിയിട്ടും ഇവരെ എന്തിനു അതു കഴിക്കാന്‍ അനുവദിച്ചു? കാരണം മരിച്ച പശുവിന്റെ ഇറച്ചി കഴിക്കുന്നത് ഒരു കുറ്റകൃത്യമായിരുന്നില്ല. പശുവിനെ കൊല്ലുന്നതായിരുന്നു കുറ്റം.


പശുവിന്റെ ഭക്ഷ്യയോഗ്യവും പോഷകസംപുഷ്ടവുമായ ഭാഗം ഉപേക്ഷിച്ചുകൊണ്ടും അത് കഴിക്കാന്‍ കീഴ്ജാതിക്കാരെ നിര്‍ബന്ധിച്ചും ഹിന്ദു ബ്രാഹ്മണര്‍ പശുവിനെ പവിത്ര മൃഗമാക്കി.  പ്രത്യേകിച്ച് ഋഗ്വേദത്തില്‍ പരാമര്‍ശമുള്ള, സിന്ധുനദീതട സംസ്‌കാരത്തില്‍ സാധാരണമായ സെബു വിഭാഗത്തില്‍പ്പെട്ട പശുവിനെ. പാലിനു പോഷകമൂല്യം കൂടുതലായിരുന്നിട്ടു കൂടി കറുത്ത എരുമയ്ക്ക് അത്തരം പവിത്രതയൊന്നും കല്‍പ്പിക്കപ്പെട്ടില്ല.

പശുവുമായി ബന്ധപ്പെട്ട പാല്‍, നെയ്യ്, തൈര്, ചാണകം, മൂത്രം തുടങ്ങിയ ഉല്പന്നങ്ങള്‍ക്കും അവര്‍ പവിത്രത കല്‍പ്പിച്ചു നല്‍കി. ഈ അഞ്ച് വസ്തുക്കളും യോജിപ്പിച്ച് അവര്‍ “പഞ്ചഗവ്യ”മുണ്ടാക്കി. അതിനു ചികിത്സാപരമായ മൂല്യവും കല്‍പ്പിച്ചു. ശുദ്ധാ-ശുദ്ധ ദ്വന്ദ്വത്തിനുള്ളില്‍ ഇതിനെ സ്ഥാപിച്ചു.

ബുദ്ധമതത്തിനു ശേഷം ഏകദേശം എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട മനുസ്മൃതി കല്‍പ്പിക്കുന്നത്, ദ്വിജര്‍ ഗോമൂത്രമോ വെള്ളമോ പാലോ ശുദ്ധമായ നെയ്യോ ദ്രാവകരൂപത്തിലുള്ള ചാണകമോ മാത്രമേ മരിക്കുവോളം കുടിക്കാന്‍ പാടുള്ളു എന്നാണ്. (ചാപ്റ്റര്‍ 11,91-92 വരെയുള്ള സൂക്തങ്ങള്‍, വെന്റി ഡോഗ്യുറിന്റെ തര്‍ജ്ജമ. പെന്‍ഗ്വിന്‍, 1991.)

ആന്ധ്രാപ്രദേശിലെ തിരുപ്പതിപോലുള്ള നിരവധി ഹിന്ദുക്ഷേത്രങ്ങളില്‍ പഞ്ചഗവ്യവും ഗോമൂത്രവും പ്രസാദമായി വിലയ്ക്കു നല്‍കുന്നുണ്ട്. ഗോമൂത്രം ഇപ്പോഴും പവിത്രമായി തന്നെ നിലനില്‍ക്കുന്നു.

മുരളി മനോഹര്‍ ജോഷി ഗോമൂത്രത്തിന്റെ സമകാലിക പ്രാധാന്യത്തിനു ഊന്നല്‍ നല്‍കിക്കൊണ്ട് അഭിമാനത്തോടുകൂടി ഒരു സംഭവം സ്മരിക്കുകയുണ്ടായി: “ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ പഠനയാത്രയുടെ ഭാഗമായി ചെന്നൈയില്‍ പോയപ്പോള്‍ ആളുകള്‍ പശുവില്‍ നിന്നും നേരിട്ട് ഗോമൂത്രം കുടിക്കുന്നതു കണ്ടു. എല്ലാവരും അത് മോശമാണെന്നായിരുന്നു ചിന്തിച്ചത്. എന്നാല്‍ പൗരാണിക ഇന്ത്യന്‍ വൈദ്യത്തിലെ എല്ലാ പരമ്പരാഗത ആചാരങ്ങള്‍ക്കും ശക്തമായ ശാസ്ത്രീയ അടിത്തറുണ്ടെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.” (ദ ഇന്ത്യന്‍ എക്‌സ്പ്രസ്, 2002 ജൂലൈ 4)

എന്നാല്‍ ഇന്ന് ഗോമൂത്ര ചികിത്സയ്ക്ക് ഒരുപാറ്റെന്റ് നല്‍കി അതിനെ അംഗീകരിച്ചവര്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗോമാംസ ഉപഭോക്താക്കളാണെന്നകാര്യം  ഹിന്ദുമൗലികവാദികളായ സംഘപരിവാരത്തെയോ ജോഷിയെയോ ഒട്ടും തന്നെ അലട്ടുന്നില്ല.


മൂന്നു മണിക്കൂറിനുള്ളില്‍ പോലീസ് ഭാഷ്യത്തില്‍ പറഞ്ഞാല്‍ നാലഞ്ചായിരത്തോളം ആളുകള്‍ ദളിതരെ പിടിച്ചിട്ട പോലീസ് സ്‌റ്റേഷനു സമീപം ഒത്തുകൂടുകയും ഇവരെ പുറത്തേക്കു വലിച്ചുകൊണ്ടുവരികയും ചെയ്തു. രണ്ടുപേരെ ചുട്ടുകൊന്നു. ബാക്കി മൂന്നുപേരെ കല്ലെറിഞ്ഞു കൊന്നു. 50ഓളം പോലീസുകാരും മൂന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരും, ഒരു ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസും ബ്ലോക്ക് ഡിപ്പാര്‍ട്ടുമെന്റ് ഓഫീസറും നോക്കി നില്‍ക്കെയാണ് ഈ കൂട്ടക്കൊല.


ബ്രാഹ്മണരും ബ്രാഹ്മണിക് ഹിന്ദുക്കളും (ദ്വിജര്‍-രണ്ടുതവണ ജനിച്ചവര്‍) നൂറ്റാണ്ടുകളായി ഗോമൂത്രവും മറ്റ് വിസര്‍ജ്ജ്യങ്ങളും ഉപയോഗിക്കുന്നവരും ഇപ്പോഴും അത് തുടരുന്നവരുമാണ്. കന്നുകാലികള്‍ ദൈവികമായി രൂപാന്തരപ്പെട്ടു (കാമധേനു, സ്വന്തം മാതാവിനെ പോലെ ഗോമാതാ എന്നിങ്ങനെ) എന്നാല്‍ ദളിതരായ അസ്പൃഷ്യര്‍ മനുഷ്യര്‍പോലുമല്ലാതായി.

അംബേദ്കര്‍ പറയുന്നു: “മനുസ്മൃതിയില്‍ അശുദ്ധികളില്‍ നിന്നും മോചനം നേടാനുള്ള വഴികളും പറയുന്നുണ്ട്- പശുവിനെ സ്പര്‍ശിച്ചുകൊണ്ടോ അല്ലെങ്കില്‍ ജലത്തില്‍ മുങ്ങിനിന്നുകൊണ്ട് സൂര്യനുനേരെ നോക്കിയോ”.

ദളിത് അസ്പര്‍ശ്യരുടെ ദര്‍ശനം കൊണ്ടോ സ്പര്‍ശനംകൊണ്ടോ കളങ്കപ്പെട്ടവര്‍ പവിത്രത വീണ്ടെടുക്കാന്‍ പശുവിനെ സ്പര്‍ശിച്ചാല്‍ മതി. മോശം മനുഷ്യരെ തൊട്ടതുകൊണ്ടുണ്ടായ കളങ്കം ശരിയായ മൃഗത്തെ സ്പര്‍ശിക്കുന്നതിലൂടെ മാറും. പശുവിന്റെ ഉദരത്തില്‍ മുപ്പത്തിമുക്കോടി ദേവന്മാരും ദേവതമാരും കഴിയുന്നുണ്ടെന്നാണ് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്. എന്നിട്ടും, ഒരു പശു മരിക്കുമ്പോള്‍ ഹിന്ദു മേലാളര്‍ അകന്നു നില്‍ക്കുന്നു. ചത്ത പശുവിനെ സ്പര്‍ശിക്കലും അതിനെ മറവുചെയ്യലുമെല്ലാം ദളിത് അസ്പൃശ്യര്‍ക്കു കല്പിക്കപ്പെട്ട ജോലിയാണ്.

താഴെത്തട്ടിലെ മനുഷ്യര്‍ക്കെതിരെ ഇന്ത്യയില്‍ ഇന്ന് നടന്നുവരുന്ന എപ്പിസോഡുകള്‍ വിശദീകരിക്കേണ്ട അവശ്യം തന്നെയില്ല. ദല്‍ഹിയില്‍ നിന്നും രണ്ടു മണിക്കൂര്‍ യാത്രാ ദൂരം മാത്രമുള്ള ഹരിയാനയിലെ ഝജ്ജാര്‍ ജില്ലയിലെ ദുലിനയില്‍ ഒക്ടോബര്‍ 15ന് അഞ്ച് ദളിതരെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. ഈ ദളിതര്‍ പശുവിന്റെ തൊലി ഉരിയുന്നതു കണ്ടെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പ്രദേശത്തെ വിശ്വഹിന്ദു പരിഷത്ത് പോലീസുമായി കൂട്ടുചേര്‍ന്ന് ഈ ദളിതര്‍ ഗോവധം നടത്തിയെന്ന് പ്രചരിക്കുകയായിരുന്നു. (ദ ഇന്ത്യന്‍ എക്‌സ്പ്രസ് 17-18 ഒക്ടോബര്‍)

മൂന്നു മണിക്കൂറിനുള്ളില്‍ പോലീസ് ഭാഷ്യത്തില്‍ പറഞ്ഞാല്‍ നാലഞ്ചായിരത്തോളം ആളുകള്‍ ദളിതരെ പിടിച്ചിട്ട പോലീസ് സ്‌റ്റേഷനു സമീപം ഒത്തുകൂടുകയും ഇവരെ പുറത്തേക്കു വലിച്ചുകൊണ്ടുവരികയും ചെയ്തു. രണ്ടുപേരെ ചുട്ടുകൊന്നു. ബാക്കി മൂന്നുപേരെ കല്ലെറിഞ്ഞു കൊന്നു. 50ഓളം പോലീസുകാരും മൂന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരും, ഒരു ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസും ബ്ലോക്ക് ഡിപ്പാര്‍ട്ടുമെന്റ് ഓഫീസറും നോക്കി നില്‍ക്കെയാണ് ഈ കൂട്ടക്കൊല.


“ഗുപ്ത രാജവംശം കൊണ്ടുവന്ന നിയമം പശുവിനെ കൊല്ലുന്നവരെ തടയാനുള്ളതായിരുന്നു. അത് തകര്‍ക്കപ്പെട്ട മനുഷ്യരുടെ കാര്യത്തില്‍ ബാധകമായിരുന്നില്ല. അവര്‍ പശുവിനെ കൊല്ലുന്നില്ല. ചത്ത പശുവിനെ ഭക്ഷിക്കുകമാത്രമാണു അവര്‍ ചെയ്യുന്നത്.”


ദസ്ര ആഘോഷദിവസമായിരുന്നു അത്. അതുകൊണ്ടുതന്നെ കന്നുകാലികളുമായി ബന്ധപ്പെട്ട വിഷയം പറഞ്ഞ് ഹിന്ദുക്കളെ ഇടയ്ക്കിടെ ബോധവത്കരിക്കാറുള്ള വി.എച്ച്.പിയുള്‍പ്പെടെയുള്ള സംഘപരിവാറിന് “പശുവിനെ കൊന്നതിനു പ്രതികാരം ചെയ്യാന്‍” ഗ്രാമീണരെ എളുപ്പം സംഘടിപ്പിക്കാന്‍ കഴിഞ്ഞു.

അവിടത്തെ എസ്.പിയായ മുഹമ്മദ് അലി പശുവിനെ പോസ്റ്റുമോര്‍ട്ടം ചെയ്തു റിപ്പോര്‍ട്ടു നല്‍കാന്‍ ആവശ്യപ്പെടുകയും കൊല്ലപ്പെട്ട അഞ്ചു ദളിതര്‍ക്കെതിരെ 1960ലെ ഗോവധ നിരോധനനിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. ദളിതര്‍ തൊലിയുരിയുന്നതിനു മുമ്പ് പശുവിനു ജീവനുണ്ടായിരുന്നു എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞാല്‍, അത് “ഇത്തരമൊരു സംഭവം നടന്നത് ജനക്കൂട്ടത്തെ എത്രത്തോളം വികാരം കൊള്ളിച്ചിരിക്കും എന്നു തെളിയിക്കും”. ഇതായിരുന്നു എസ്.പിയുടെ യുക്തി.

പ്രദേശത്തെ ക്ഷേത്രത്തിലെ പൂജാരിയായ മഹേന്ദ്ര പരമാനന്ദ് ഇങ്ങനെ പറഞ്ഞിരുന്നു: ” അവര്‍ക്ക് നമ്മുടെ അമ്മയെ കൊല്ലാമെങ്കില്‍ അമ്മയെ കൊന്ന നമ്മുടെ ആ സഹോദരരെ നമ്മള്‍ കൊല്ലും”. പശുവിനെ അഥവാ കാമധേനുവിനെയാണ് ഇവിടെ അമ്മ എന്നു പരാമര്‍ശിച്ചത്. നമ്മള്‍ സ്വയം ആശ്വസിക്കേണ്ടതുണ്ട്:  മരണകാര്യത്തിലെങ്കിലും ബ്രാഹ്മണ പുരോഹിതര്‍ ദളിതരെ സഹോദരര്‍ എന്നു പരാമര്‍ശിച്ചിട്ടുണ്ടായിരുന്നതില്‍.” ഹിന്ദു ശാസ്ത്രം അനുസരിച്ച് ഒരു പശുവിന്റെ ജീവന്‍ വളരെ വിലപ്പെട്ടതാണ്” എന്നു പറഞ്ഞുകൊണ്ടാണ് വി.എച്ച്.പി ഈ കൊലപാതകങ്ങളെ ന്യായീകരിച്ചത്.

ഒരു മനുഷ്യന്റെ മരണം ഉണ്ടാക്കുന്നതിനേക്കാള്‍ അതിക്രമങ്ങള്‍ ഒരു പശു കൊല്ലപ്പെട്ടു എന്ന കേട്ടുകേള്‍വിമൂലമുണ്ടാകുന്ന ഒരു രാജ്യമാണിത്. വീണ്ടും, അത്തരം മനോഭാവങ്ങളുടെ വേരുകള്‍ പൗരാണിക ബ്രാഹ്മണിക അനുശാസനങ്ങളിലാണ് കുടികൊള്ളുന്നത്.

ബ്രാഹ്മണര്‍ ബീഫ് കഴിക്കുന്നത് ഉപേക്ഷിച്ചശേഷം, ഗോവധം ശിക്ഷാര്‍ഹമായ കുറ്റമാക്കിമാറ്റി. ഏറ്റവും വലിയ കുറ്റകൃത്യമായ ബ്രഹ്മഹത്യയ്ക്കു സമാനമായി അതിനെ മാറ്റിത്തീര്‍ത്തു. ഹിന്ദുയിസത്തിന്റെ പണ്ഡിതന്‍ ഡി.ആര്‍ ഭണ്ഡാര്‍ക്കര്‍ പറയുന്നതനുസരിച്ച്:

എ.ഡി അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യം പശുവിനെ കൊല്ലുന്നത് ഏറ്റവും വലിയ ദുരാചാരം ആയി കണക്കാക്കിയിരുന്നുവെന്നും ബ്രാഹ്മണരെ കൊല്ലുന്നതിനു തുല്യമായി കണക്കാക്കിയിരുന്നുവെന്നും വ്യക്തമാക്കുന്ന തര്‍ക്കമറ്റ ശിലാശാസന തെളിവുകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്.

എ.ഡി. 465ല്‍ ഗുപ്തരാജവംശത്തിലെ സ്‌കന്ദ ഗുപ്തന്റെ ഭരണകാലത്തുള്ള ഒരു ചെമ്പ് ലിഖിതം നമുക്ക് ലഭ്യമാണ്.. അതില്‍ ഇങ്ങനെ പറയുന്നുണ്ട്: ” പശുവിനെ കൊലചെയ്യുന്നത് ആത്മീയ ആചാര്യനെ കൊലചെയ്യുന്നതിന് അല്ലെങ്കില്‍ ബ്രാഹ്മണനെ കൊലചെയ്യുന്നതിനു തുല്യമാണ് എന്നതിനാല്‍ അതിരുകടക്കുന്നവര്‍ അപരാധികളാവും.” ..

കുറച്ചുനേരത്തെയുള്ള സ്‌കന്ദഗുപ്തന്റെ അമ്മാവനായ ചന്ദ്രഗുപ്തന്‍ 11മന്റെ കാലത്ത്  (412 എ.ഡിയില്‍) ഗോവധം ബ്രഹ്മഹത്യയ്ക്കു സമാനമായി കണക്കാക്കിയിരുന്നു എന്നതിനു മറ്റൊരു രേഖയുമുണ്ട്… ( പുരാതന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ചില മേഖലകള്‍, 1940, 1948ല്‍ അംബേദ്കര്‍ ഉദ്ധരിച്ചത്)

ഭണ്ഡാര്‍ക്കറോട് പ്രതികരിച്ചുകൊണ്ട്, അംബേദ്കര്‍ പറയുന്നു: “ഗുപ്ത രാജവംശം കൊണ്ടുവന്ന നിയമം പശുവിനെ കൊല്ലുന്നവരെ തടയാനുള്ളതായിരുന്നു. അത് തകര്‍ക്കപ്പെട്ട മനുഷ്യരുടെ കാര്യത്തില്‍ ബാധകമായിരുന്നില്ല. അവര്‍ പശുവിനെ കൊല്ലുന്നില്ല. ചത്ത പശുവിനെ ഭക്ഷിക്കുകമാത്രമാണു അവര്‍ ചെയ്യുന്നത്.”

പശുവിനെ കൊല്ലുന്നതിനെതിരായ നിയമം ദളിതരെ കൊല്ലാനുള്ള കാരണമാകുന്നതെന്ന് എങ്ങനെയാണെന്ന് അംബേദ്കര്‍ ഒരുപക്ഷേ കണക്കുകൂട്ടിയിട്ടുണ്ടാവില്ല. ഗോമൂത്ര തെറാപ്പി ഒരിക്കല്‍ യു.എസ് പാറ്റന്റ് ഓഫീസ് വരെയെത്തുമെന്നും ഇന്ത്യ ഗോവധനിരോധനം കൊണ്ടുവരാന്‍ നിയമമുണ്ടാക്കുമെന്നും ഒരു ചത്തപശുവിന്റെ മറവില്‍ ദളിതര്‍ കൊല്ലപ്പെടുമെന്നും ദളിതരെ ബലംപ്രയോഗിച്ച് മലവൂം മൂത്രവും കഴിപ്പിക്കുമെന്നും ഒരുപക്ഷേ അദ്ദേഹം ആലോചിച്ചിരിക്കില്ല. “ഹിന്ദുയിസത്തിന്റെ സുവര്‍ണകാലഘട്ടം” എന്നു വിശേഷിപ്പിക്കുന്ന ഗുപ്തകാലഘട്ടത്തില്‍പ്പോലും നടന്നിട്ടില്ലാത്ത, നീതീകരിക്കപ്പെടാത്ത കാര്യങ്ങളാണ് ഇന്ന് ഇന്ത്യയില്‍ ദളിതര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്.


മുരുകേശനും രാമസ്വാമിയും തപ്പുകൊട്ടിക്കൊണ്ട് ഗ്രാമം ചുറ്റുന്ന കറുപ്പയ്യയ്‌ക്കൊപ്പം പോയി. സുബ്രഹ്മണി പണം തിരിച്ചുനല്‍കിയില്ലെങ്കില്‍ വെട്ടിയന്‍മാര്‍ (ശവമടക്കാനുള്ള കുഴി തയ്യാറാക്കുന്ന ദളിത് ഉപവിഭാഗം) മേലാളര്‍ക്ക് ചെയ്തുകൊടുക്കുന്ന ജാതി അടിസ്ഥാനത്തിലുള്ള കര്‍മ്മകള്‍ ചെയ്തുകൊടുക്കില്ലെന്ന് മദ്യത്തിന്റെ ലഹരിയില്‍ ലഭിച്ച ധൈര്യത്തോടെ അവര്‍ പറഞ്ഞു. ഗ്രാമീണരുടെ വാക്കുകളില്‍ പറഞ്ഞാല്‍, “അവര്‍ കുടിച്ചിട്ടുണ്ടായിരുന്നതിനാല്‍ അല്ലാത്ത സമയത്ത് പറയാത്ത ചില കാര്യങ്ങള്‍ അവര്‍ വിളിച്ചു പറഞ്ഞു”.


ശങ്കന്‍, മുരുകേശന്‍, രാമസാമി



തിന്യാം “കലാപം”

തിന്യാമില്‍, എന്തായിരുന്നു മുരുകേശനും രാമസ്വാമിയും ചെയ്ത കുറ്റം? രാജലക്ഷ്മിയും അവരുടെ ഭര്‍ത്താവ് സുബ്രഹ്മണിയും തങ്ങളുടെ സുഹൃത്തായ കറുപ്പയ്യയെ 2000 രൂപ പറ്റിച്ചെന്നു ഗ്രാമത്തില്‍ തപ്പുകൊട്ടി (ദളിതരുടെ പരമ്പരാഗത വാദ്യോപകരണം) മുരുകേശനും രാമസ്വാമിയും അറിയിച്ചു എന്നതാണത്. രണ്ടുവര്‍ഷം മുമ്പ് കറുപ്പയ്യ സര്‍ക്കാര്‍ പദ്ധതിക്കു കീഴില്‍ സഹോദരിക്കു വീടിനുവേണ്ടി 5000 രൂപ ഗ്രാമപഞ്ചായത്തു പ്രസിഡന്റായ രാജലക്ഷ്മിക്കു നല്‍കി. രാജലക്ഷ്മിയുടെ ഭര്‍ത്താവും മുന്‍ അധ്യാപകനുമായ സുബ്രഹ്മണിയായിരുന്നു പരോക്ഷമായി പ്രസിഡന്റ്.

വീണ്ടും വീണ്ടും അപേക്ഷകള്‍ നല്‍കിയെങ്കിലും കറുപ്പയയുടെ സഹോദരിക്കു വീടു ലഭിച്ചില്ല. വീട് അനുവദിച്ചു നല്‍കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ല. അവസാനം സുബ്രഹ്മണി 3000 രൂപ കറുപ്പയ്യയ്ക്കു തിരിച്ചുനല്‍കി. എന്നാല്‍ തനിക്കു മുഴുവന്‍ പണവും വേണമെന്നു കറുപ്പയ ആവശ്യപ്പെട്ടു. സുബ്രഹ്മണി അതു നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ കറുപ്പയ താന്‍ വഞ്ചിക്കപ്പെട്ടകാര്യം ഗ്രാമവാസികളെയെല്ലാം അറിയിക്കാന്‍ തീരുമാനിച്ചു.

മുരുകേശനും രാമസ്വാമിയും തപ്പുകൊട്ടിക്കൊണ്ട് ഗ്രാമം ചുറ്റുന്ന കറുപ്പയ്യയ്‌ക്കൊപ്പം പോയി. സുബ്രഹ്മണി പണം തിരിച്ചുനല്‍കിയില്ലെങ്കില്‍ വെട്ടിയന്‍മാര്‍ (ശവമടക്കാനുള്ള കുഴി തയ്യാറാക്കുന്ന ദളിത് ഉപവിഭാഗം) മേലാളര്‍ക്ക് ചെയ്തുകൊടുക്കുന്ന ജാതി അടിസ്ഥാനത്തിലുള്ള കര്‍മ്മകള്‍ ചെയ്തുകൊടുക്കില്ലെന്ന് മദ്യത്തിന്റെ ലഹരിയില്‍ ലഭിച്ച ധൈര്യത്തോടെ അവര്‍ പറഞ്ഞു. ഗ്രാമീണരുടെ വാക്കുകളില്‍ പറഞ്ഞാല്‍, “അവര്‍ കുടിച്ചിട്ടുണ്ടായിരുന്നതിനാല്‍ അല്ലാത്ത സമയത്ത് പറയാത്ത ചില കാര്യങ്ങള്‍ അവര്‍ വിളിച്ചു പറഞ്ഞു”.

ഇതിനെക്കുറിച്ച് കേട്ടറിഞ്ഞ സുബ്രഹ്മണി കറുപ്പയയെ പിറ്റേദിവസം മെയ് 20നു വിളിപ്പിച്ചു. കുടുംബം മുഴുവന്‍ കറുപ്പയയെ മര്‍ദ്ദിച്ചു. ആരോടും ഒന്നും പറയാതെ വീട്ടിലേക്കു മടങ്ങിയ കറുപ്പയ അന്നുരാത്രി നാടുവിട്ടു. പിന്നീട് ഈ സംഭങ്ങള്‍ നടക്കുന്ന സമയത്ത് അയാള്‍ അവിടെ ഉണ്ടായിരുന്നില്ല.

പിറ്റേദിവസം, മദ്യലഹരിയിലല്ലാത്ത, ഭീതിതരായ മുരുകേശനും രാമസ്വാമിയും മാപ്പു പറയാനായി സുബ്രഹ്മണിയുടെ വീട്ടിലെത്തി. അവിടെ അവര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തുകയും പറയര്‍ എന്ന ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മുരുകേശനെ ചവിട്ടുകയും ചെയ്തു. അല്‍പം മദ്യത്തിന്റെ ലഹരിയില്‍ അവര്‍ ഗ്രാമത്തില്‍ ചുറ്റി തേവന്‍മാരെ അധിക്ഷേപിച്ചതിനെ മറികടന്ന് എല്ലാവരെയും കൊണ്ട് “യാഥാര്‍ത്ഥ്യം” ബോധ്യപ്പെടുത്താനുള്ളരീതികള്‍ സുബ്രമണിക്കും രാജലക്ഷ്മിക്കുമറിയാമായിരുന്നു.


രണ്ടുവര്‍ഷത്തെ തടവും പിഴയും ആണ് ഐ.പി.സി സെക്ഷന്‍ പ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷ. ദളിത് നിയമത്തിലെ സെക്ഷന്‍ 3(1)(ത) എന്നത് പോലീസിന്റെ പ്രിയപ്പെട്ട വകുപ്പാണെന്നാണ് ദളിത് ആക്ടിവിസ്റ്റുകളും അഭിഭാഷകരും പറയുന്നത്. കുറ്റകൃത്യം അത് ദളിത് സ്ത്രീകളെ ബലാത്സംഗം ചെയ്തതാലും ദളിതന്റെ വീട് കത്തിച്ചതായാലും, ദളിതനെ നഗ്നനാക്കി നടത്തിയതായാലും ദളിതനെ പൊതുസ്ഥലത്ത് അവഹേളിച്ചതായാലും പോലീസ് ഈ വകുപ്പനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. ഈ നിയമപ്രകാരം ശിക്ഷ വളരെ കുറവും 25,000 രൂപയോളം നഷ്ടപരിഹാരം നല്‍കി ഒതുക്കാവുന്നതാണ്. അതുതന്നെ ചുരുക്കം ചില സന്ദര്‍ഭങ്ങളിലേ നടക്കാറുമുള്ളൂ.


രാജലക്ഷ്മി ചുടുള്ള ഇസ്തിരിപ്പെട്ട് ഭര്‍ത്താവ് സുബ്രഹ്മണിക്കു നല്‍കി. അയാള്‍ മുരുകേശന്റെ ഇടതുകൈമുട്ടിനു മുകളിലും, കഴുത്തില്‍ മൂന്നിടത്തും, ഇടതുചെവിക്കു താഴെ രണ്ടിടങ്ങളിലും ഇസ്തിരിവെച്ചു. രാമസ്വാമിയുടെ വലതു കാല്‍മുട്ടിനു മുകളിലും വലതു കണങ്കൈയിലും അതാവര്‍ത്തിച്ചു. എന്നിട്ട് സുബ്രഹ്മണി അവര്‍ക്കൊരു തപ്പു നല്‍കിയശേഷം അവര്‍ കൊട്ടിഘോഷിച്ചു നടന്നതെല്ലാം തെറ്റാണെന്നു ഗ്രാമത്തിലൂടെ നടന്ന് വിളിച്ചു പറയാന്‍ ആവശ്യപ്പെട്ടു.

ഗ്രാമത്തില്‍ ഒരു തവണ ചുറ്റിയശേഷം അവര്‍ സുബ്രഹ്ണിയുടെ വീട്ടിലേക്കു തിരിച്ചെത്തി. അവിടെ ജനലില്‍ മനുഷ്യവിസര്‍ജ്യം വെച്ചിട്ടുണ്ടായിരുന്നു. “തീട്ടം കഴിച്ചാലേ പറയന്മാര്‍ക്ക് ബോധം വരൂ” എന്നു പറഞ്ഞുകൊണ്ട് സുബ്രഹ്മണി അവരോടതു കഴിക്കാന്‍ പറഞ്ഞു. അവര്‍ എതിര്‍ത്തപ്പോള്‍ വീണ്ടും പൊള്ളിക്കുമെന്നു ഭീഷണിപ്പെടുത്തി.

മുരുകേശന്‍ മലം എടുത്ത് രാമസ്വാമിയുടെ വായിലും രാമസ്വാമി മുരുകേശന്റെ വായിലും വെച്ചുകൊടുത്തു. എതിര്‍പ്പു പ്രകടിപ്പിച്ചുകൊണ്ട് തപ്പു കൊട്ടിയ കൈകള്‍ പ്രതിഷേധത്തിന്റെ വാക്കുകള്‍ ഉരുവിട്ട വായിലേക്കു മലം നല്‍കുന്നു. പിന്നീട് തപ്പ് കേടാക്കിയെന്നും പറഞ്ഞ് സുബ്രഹ്മണി ഓരോരുത്തരില്‍ നിന്നും 50 രൂപ നഷ്ടപരിഹാരം ഈടാക്കുകയും ചെയ്തു.

ആഴ്ചകള്‍ക്കുശേഷം ഇരകള്‍ക്ക് 6650 രൂപയും അല്പം അരിയും മണ്ണെണ്ണം നഷ്ടപരിഹാരമായി കലക്ടര്‍ വാഗ്ദാനം ചെയ്തു. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരവും ദളിത് നിയമം എന്നറിയിപ്പെടുന്ന പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന 1989 നിയമപ്രകാരവും ബലമില്ലാത്ത കേസുമായി ലാല്‍ഗുഡി പോലീസും മുന്നോട്ടു നീങ്ങി. കറുപ്പയ്യയുടെ പരാതിയിന്മേല്‍ ആറ് മേല്‍ജാതി ഹിന്ദുക്കള്‍ക്കെതിരെ സെക്ഷന്‍ 341 (മനപൂര്‍വ്വമല്ലാത്ത പീഡനം), 323 (ഒരു വ്യക്തിയെ അപമാനിക്കാനുള്ള ശ്രമം) ദളിത് നിയമത്തിലെ 3(1)(X) പ്രകാരവും കേസെടുത്തു.

രണ്ടുവര്‍ഷത്തെ തടവും പിഴയും ആണ് ഐ.പി.സി സെക്ഷന്‍ പ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷ. ദളിത് നിയമത്തിലെ സെക്ഷന്‍ 3(1)(X) എന്നത് പോലീസിന്റെ പ്രിയപ്പെട്ട വകുപ്പാണെന്നാണ് ദളിത് ആക്ടിവിസ്റ്റുകളും അഭിഭാഷകരും പറയുന്നത്. കുറ്റകൃത്യം അത് ദളിത് സ്ത്രീകളെ ബലാത്സംഗം ചെയ്തതാലും ദളിതന്റെ വീട് കത്തിച്ചതായാലും, ദളിതനെ നഗ്നനാക്കി നടത്തിയതായാലും ദളിതനെ പൊതുസ്ഥലത്ത് അവഹേളിച്ചതായാലും പോലീസ് ഈ വകുപ്പനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. ഈ നിയമപ്രകാരം ശിക്ഷ വളരെ കുറവും 25,000 രൂപയോളം നഷ്ടപരിഹാരം നല്‍കി ഒതുക്കാവുന്നതാണ്. അതുതന്നെ ചുരുക്കം ചില സന്ദര്‍ഭങ്ങളിലേ നടക്കാറുമുള്ളൂ.

ബലംപ്രയോഗിച്ച് മലം കഴിപ്പിച്ചെന്നതിന് മുരുകേശനും രാമസ്വാമിയും നല്‍കിയ മറ്റൊരു പരാതികൂടിയുള്ളതിനാല്‍ ദളിത് നിയമത്തിലെ സെക്ഷന്‍ 3(1)(i) പ്രകാരവും ഐ.പി.സി 324, 325 പ്രകാരവും പോലീസ് കേസെടുക്കേണ്ടതായിരുന്നു. സെക്ഷന്‍ 3(1)(i) പ്രകാരം “എസ്.സി അല്ലെങ്കില്‍ എസ്.ടി വിഭാഗത്തില്‍പ്പെട്ട ആരെയെങ്കിലും ഭക്ഷ്യയോഗ്യമല്ലാത്ത നിന്ദ്യമായ വസ്തുക്കള്‍ ഭക്ഷിക്കാനോ കുടിക്കാനോ നിര്‍ബന്ധിക്കുന്നത് ശിക്ഷാര്‍ഹമാണ്.”

നിന്ദ്യമായ വസ്തു കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നു കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് സര്‍ക്കാര്‍ 25,000 രൂപ മുതല്‍ മുകളിലോട്ടുള്ള തുക നല്‍കണമെന്നുണ്ട്. ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നതുകൊണ്ടാണ് 1989ലെ ദളിത് നിയമത്തില്‍ ഈ ഭാഗം ഉള്‍പ്പെടുത്തിയത്. അവിശ്വസനീയമായ ഈ യാഥാര്‍ത്ഥ്യത്തെ നിയമം സ്വയം തന്നെ അംഗീകരിക്കുന്നുണ്ട്.


ബീഹാറില്‍ തന്നെ 2000 സെപ്റ്റംബര്‍ സരസ്വതി ദേവിയെന്ന ദളിത് യുവതിയെ നഗ്നയാക്കി നടത്തിച്ചു. മുസാഫിര്‍ നഗര്‍ ജില്ലയിലെ കര്‍ജ ബ്ലോക്കിലെ പക്രിയിലായിരുന്നു സംഭവം. ദുര്‍മന്ത്രവാദം ആരോപിച്ചായിരുന്നു ഇത്. പന്ത്രണ്ടോളം പേര്‍ ഇവരെ മര്‍ദ്ദിക്കുകയും മനുഷ്യവിസര്‍ജ്യം തീറ്റിക്കുകയും ചെയ്തു. സരസ്വതി ദേവി പരാതി നല്‍കിയിട്ടും പോലീസ് സ്ഥലം സന്ദര്‍ശിച്ചു പോയതല്ലാതെ ആരോപണവിധേയര്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല.


തിന്ന്യാം, നിലാകൊട്ടൈ സംഭവങ്ങള്‍ അപൂര്‍വ്വമായ ഒന്നല്ല. 2001ല്‍ ആന്ധ്രാപ്രദേശിലെ തിരുപതിയില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയുള്ള പ്രിചാതുറില്‍ ഹിന്ദു മേലാളന്‍ മുരുകേശ് എന്ന ദളിത് യുവാവിനെ ആനയിച്ച് നിര്‍ബന്ധിച്ച് അയാളുടെ തന്നെ മൂത്രം കുടിപ്പിച്ചു. ” ഉയര്‍ന്ന ജാതിക്കാരുടെ സാന്നിധ്യത്തില്‍ നിന്നും സ്വയം ഒഴിഞ്ഞുമാറിയില്ലെന്ന കുറ്റത്തിനായിരുന്നു അത്” (ഡെക്കാന്‍ ക്രോണിക്കിള്‍ 30 ആഗസ്റ്റ് 2001)

2001ല്‍ ബീഹാറിലെ പടിഞ്ഞാറന്‍ ചമ്പാരനിലെ ചനൈയാന്‍-ബന്ദ് ഗ്രാമത്തില്‍ നിന്നുള്ള ഹിന്ദു ഭൂവുടമകള്‍ ദേശായി മാഞ്ജിയെന്ന ദളിതനെ കെട്ടിയിട്ടശേഷം അയാളുടെ തലമുണ്ഡനം ചെയ്ത് വായില്‍ മൂത്രമൊഴിച്ചു കൊടുത്തു. ഈ ദളിതനായിരുന്നു “തന്റെ ഭൂവുടമയുടെ മരം മുറിച്ചതിന്റെ പേരില്‍ ജയിലിലായത്.” (ടൈംസ് ഓഫ് ഇന്ത്യ 2001 ജൂലൈ 11)

ബീഹാര്‍ സര്‍ക്കാറിന്റെ ഭാഗമായ ലളിത് യാദവ് എന്ന മന്ത്രി ദളിതരായ ട്രക്ക് ഡ്രൈവര്‍ ദീനാനാഥ് ബെയ്തയെയും ക്ലീനറായ കരൂറാമിനെയും 2000 ജൂണിനും ജൂലൈയ്ക്കും ഇടയില്‍ ഒരുമാസത്തോളം ബന്ധിയാക്കി. മന്ത്രിയും അദ്ദേഹത്തിന്റെ ബന്ധുവും ഇയാളുടെ നഖം പിഴുതെടുക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. ലളിത് യാദവ് മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ടെങ്കിലും ഇപ്പോഴും സ്വതന്ത്രമായി കഴിയുന്നു.

ബീഹാറില്‍ തന്നെ 2000 സെപ്റ്റംബര്‍ സരസ്വതി ദേവിയെന്ന ദളിത് യുവതിയെ നഗ്നയാക്കി നടത്തിച്ചു. മുസാഫിര്‍ നഗര്‍ ജില്ലയിലെ കര്‍ജ ബ്ലോക്കിലെ പക്രിയിലായിരുന്നു സംഭവം. ദുര്‍മന്ത്രവാദം ആരോപിച്ചായിരുന്നു ഇത്. പന്ത്രണ്ടോളം പേര്‍ ഇവരെ മര്‍ദ്ദിക്കുകയും മനുഷ്യവിസര്‍ജ്യം തീറ്റിക്കുകയും ചെയ്തു. സരസ്വതി ദേവി പരാതി നല്‍കിയിട്ടും പോലീസ് സ്ഥലം സന്ദര്‍ശിച്ചു പോയതല്ലാതെ ആരോപണവിധേയര്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല.


ആല്‍ക്കഹോള്‍ ഉത്തേജകവുമായ ബന്ധപ്പെട്ട് വായിക്കുകയാണെങ്കില്‍ വേറെക്കുറേ പ്രശ്‌നങ്ങളുണ്ട്. ഇന്ത്യയില്‍ ഓവുചാലുകള്‍ മനുഷ്യവിസര്‍ജ്ജം കൊണ്ട് നിറയുമ്പോള്‍ സാനിറ്റേഷന്‍ ജോലിക്കാര്‍ അവിടെ വരും. ഒരു പ്രത്യേക ദളിത് വിഭാഗത്തില്‍പ്പെട്ടവരാകും ഈ ജോലിക്കാര്‍. തമിഴ്‌നാട്ടില്‍ അരുന്ധതിയാര്‍മാരോ സാക്കിലിയാര്‍മാരോ ആയിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ മുസിപ്പാലിറ്റി ജോലിക്കാര്‍ക്ക് ആല്‍ക്കഹോളിന്റെ സ്വാധീനം നിര്‍ബന്ധമായതില്‍ അതിശയിക്കാനൊന്നുമില്ല. ജോലിയില്‍ തുടരണമെങ്കില്‍ അരുന്ധിതിയാര്‍മാര്‍ക്ക് മദ്യം നിര്‍ബന്ധമാണ്. ആല്‍ക്കഹോള്‍ അവര്‍ക്ക് വിപ്ലവകരമായ ആശയങ്ങള്‍ നല്‍കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ ജോലിചെയ്യുന്ന ദളിതരുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി.


വിപ്ലവവീര്യം

മൂന്നു ദളിതരുടെ ഭാഗത്തുനിന്നുണ്ടായ “വിപ്ലവ” ശ്രമങ്ങളുടെ ഭാഗമായിരുന്നു തിന്യാമില്‍ നിര്‍ബന്ധിച്ചു മലം കഴിപ്പിച്ച  സംഭവമുണ്ടായത്. തമിഴ്‌നാട്ടിലെ ചില വാഗ്മികള്‍ പറയുന്നത് അത്തരം പ്രതിഷേധങ്ങള്‍ മദ്യലഹരിയിലുള്ളതാണെന്നാണ്. സാമൂഹ്യ അതിര്‍വരമ്പുകള്‍ മറികടക്കാന്‍ ദളിതര്‍ക്കു ധൈര്യം നല്‍കുന്നത് മദ്യമാണെന്നാണ് അവര്‍പറയുന്നു. അതല്ലാതെ സാധ്യമല്ലത്രേ.

അടിച്ചമര്‍ത്തലിനും അനീതിയ്ക്കും എതിരെ സംസാരിക്കണമെങ്കില്‍ കറുപ്പയ്യയും മുരുകേശനും രാമസ്വാമിയും മദ്യലഹരിയില്‍ ആയിരിക്കണം. ഈ രീതിയിലുള്ള വാദങ്ങള്‍ ആല്‍ക്കഹോളിലെ സാമൂഹ്യ ചികിത്സാസംബന്ധിയായ മൂല്യങ്ങളെയാണ് ആശ്രയിക്കുന്നത്.

മുരുകേശനും രാമസ്വാമിയും തേവര്‍മാരോട് മാപ്പു പറഞ്ഞു. മദ്യത്തിന്റെ ലഹരിയിലാണെങ്കില്‍ പോലും പ്രതിരോധത്തെ നീതികരിക്കാനാവില്ലെന്ന സന്ദേശമാണ് തേവര്‍മാര്‍ നല്‍കുന്നത്. രാത്രിയിലെ മദ്യലഹരിയിലാണ് ദളിതന്‍ അതിരുകടന്നതെങ്കില്‍ പോലും പിറ്റേദിവസം അവര്‍ മാപ്പപേക്ഷയുമായി പോകുമ്പോള്‍ അത് അംഗീകരിക്കാന്‍ സാധിക്കുന്നില്ല. സാര്‍ത്ഥകമായ എതിര്‍പ്പുകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നതുതന്നെയാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.

ദളിതര്‍ ബോധത്തോയാണെങ്കില്‍ അവര്‍ക്ക് പ്രതിരോധങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്നൊക്കെയുള്ള വായനകള്‍, വാസ്തവത്തില്‍ ദളിത് കര്‍തൃത്വങ്ങളുടെ കാര്യക്ഷമതയും നീണ്ടകാലത്തേക്കുള്ള മോചന അജണ്ടകള്‍ക്കുള്ള സാധ്യതകളുടെയും നിരാകരണവുമായിരിക്കും നടത്തുന്നത്. കാരണം കഷ്ടതകളില്‍ നിന്നുള്ള ഇടവേളകളില്‍ മദ്യം ഒരു പ്രതിരോധമാര്‍ഗമല്ലല്ലോ.

ദളിതര്‍ മദ്യപിക്കുമ്പോള്‍ അതിനെതിരെയുള്ള സദാചാരവാദം ഉയര്‍ത്തുകയല്ല ഇവിടെ. ബ്രാഹ്മണ സദാചരത്തിലൂന്നിയ മദ്യത്തോടുള്ള ഗാന്ധിയന്‍ സമീപനത്തെ കൊണ്ടുവരികയാണെങ്കില്‍, ദളിതരുടെ ജീവിതശൈലിയുടെ നിര്‍ബന്ധിതമായ സംഗതിയാണ് മദ്യസംസ്‌കാരം എന്ന തരത്തിലുള്ള വാദവുമായിപ്പോകുമിത്.

ആല്‍ക്കഹോള്‍ ഉത്തേജകവുമായ ബന്ധപ്പെട്ട് വായിക്കുകയാണെങ്കില്‍ വേറെക്കുറേ പ്രശ്‌നങ്ങളുണ്ട്. ഇന്ത്യയില്‍ ഓവുചാലുകള്‍ മനുഷ്യവിസര്‍ജ്ജം കൊണ്ട് നിറയുമ്പോള്‍ സാനിറ്റേഷന്‍ ജോലിക്കാര്‍ അവിടെ വരും. ഒരു പ്രത്യേക ദളിത് വിഭാഗത്തില്‍പ്പെട്ടവരാകും ഈ ജോലിക്കാര്‍. തമിഴ്‌നാട്ടില്‍ അരുന്ധതിയാര്‍മാരോ സാക്കിലിയാര്‍മാരോ ആയിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ മുസിപ്പാലിറ്റി ജോലിക്കാര്‍ക്ക് ആല്‍ക്കഹോളിന്റെ സ്വാധീനം നിര്‍ബന്ധമായതില്‍ അതിശയിക്കാനൊന്നുമില്ല. ജോലിയില്‍ തുടരണമെങ്കില്‍ അരുന്ധിതിയാര്‍മാര്‍ക്ക് മദ്യം നിര്‍ബന്ധമാണ്. ആല്‍ക്കഹോള്‍ അവര്‍ക്ക് വിപ്ലവകരമായ ആശയങ്ങള്‍ നല്‍കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ ജോലിചെയ്യുന്ന ദളിതരുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി.

ശൂദ്രരുടെ ബ്രാഹ്മണവല്‍ക്കരണം

ജാതീയ ചിന്തകളുടെ പ്രചാരകയാരിക്കണം ബ്രാഹ്ണര്‍. അവര്‍ പശുവിലും ചാണകത്തിലും ഗോമൂത്രലുമൊക്കെ പവിത്രത കല്‍പ്പിക്കുന്നവരുമാണ്. പക്ഷെ ഇന്ന് ഈ ആശയങ്ങള്‍ ദളിതരിലേക്കും അരിച്ചിറങ്ങിയിരിക്കുന്നു. തമിഴ്‌നാട്ടിലെ ഏറ്റവും പിന്നോക്ക ശൂദ്രരായ വാണിയാര്‍ അല്ലെങ്കില്‍ തേവര്‍, അല്ലെങ്കില്‍ ദളിതര്‍ തന്നെ മരണശേഷമോ അല്ലെങ്കില്‍ മതാഘോഷത്തിന്റെ ഭാഗമായോ സ്വന്തം വീട് ഗോമൂത്രം കൊണ്ട് വൃത്തിയാക്കുന്ന രീതി സ്വീകരിക്കുന്നു. ഈ സാമാന്യബുദ്ധിയില്‍ നിന്നുകൊണ്ടാണ് ഹിന്ദുത്വ ലോബി പാറ്റന്റ് തേടി പണം ചിലവഴിക്കുന്നത്.

ശൂദ്രരിലെ ഇത്തരം ബ്രാഹ്ണവല്‍ക്കരണത്തിന്റെ തിക്തഫലങ്ങള്‍ ദളിതരിലാണുളവാക്കുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ദളിതര്‍ക്കെതിരെ നടക്കുന്ന ശാരീരിക അതിക്രമങ്ങളില്‍ ഏറെയും ശൂദ്ര ജാതിക്കാര്‍ അഴിച്ചുവിടുന്നതാണ്. ഇത്തരം അതിക്രമങ്ങളില്‍ ബ്രാഹ്മണരുടെ പങ്കിനു മാപ്പുനല്‍കാനാവില്ല തന്നെ. ബ്രാഹ്മണര്‍ ഒരിക്കലും അവകാശങ്ങളെ പ്രതിരോധിക്കാനോ മറ്റുള്ളവരുടെ അവകാശങ്ങളെ എതിര്‍ക്കാനോ ഉള്ള ശാരീകശേഷി നേടിയെടുത്തിട്ടില്ല; മറിച്ച് മറ്റുള്ളവരെ അത് ചെയ്യാനേല്‍പ്പിച്ച് സുരക്ഷിതമായ ഒരു ദൂരത്ത് നിന്ന് കളികള്‍ കണ്ട് ചിരിക്കുകയാണ് പതിവ്. ഇത് എങ്ങെനയാണ് തിന്യാമിലെ തേവര്‍ ജാതിക്കാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന വിധം അവര്‍ ഉയര്‍ന്നിരിക്കുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. അതുപോലെതന്നെ നിലക്കോട്ടൈയിലെ ഗൗണ്ടര്‍മാര്‍ക്ക് ദളിതരെ തീട്ടവും മൂത്രവവും തീറ്റിക്കാന്‍ കഴിഞ്ഞതെങ്ങനെയെന്നും.

ശൂദ്രജാതിക്കാരായ തേവരോ, ഗൗണ്ടരോ ഹിന്ദുമതത്തിന്റെ ഭാഗമായോ ഒരു ഹിന്ദുവെന്ന തരത്തിലോ അല്ല ഇതൊക്കെ ചെയ്തത്. അവര്‍ തേവരായാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ തങ്ങളുടെ ഉപജാതിവിഭാഗമായ പിരമലൈ കള്ളര്‍ എന്ന തലത്തില്‍ നിന്നുകൊണ്ടാണ്.

അംബേദ്ക്കറുടെ പദപ്രയോഗം കടം കൊണ്ടാല്‍, ദളിതരോടുള്ള ശൂദ്രരുടെ “സാമൂഹിക വെറുപ്പാണ്” (അംബേദ്ക്കറുടെ പദപ്രയോഗം കടമെടുത്ത് പറയുകയാണെങ്കില്‍) ഇവിടെ പ്രതിഫലിപ്പിക്കപ്പെടുന്നത്. ഏതൊരു ദളിത് സ്വത്വഉറപ്പിക്കലോടും ശൂദ്രരെ പ്രതികരിക്കാനുള്ള കാരണം ഇതാണ്.

മുഖ്യധാരാ മാധ്യമങ്ങളും “മതേതരവാദികളും” ജാത്യാടിസ്ഥാനത്തിലുള്ള അതിക്രമങ്ങളില്‍ വളരെ കുറച്ചുമാത്രമേ ഇടപെടാറുള്ളു. ഹിന്ദുത്വത്തിന്റെ തികഞ്ഞ മുഖങ്ങളായ വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗദള്‍, ആര്‍.എസ്.എസ്, ശിവസേന, ബി.ജെ.പി മുതലായ സംഘടനകള്‍ നടത്തുന്ന അക്രമപരമ്പരകള്‍ വരുമ്പോള്‍ അവര്‍ ഈ രീതി വളരെ എളുപ്പത്തില്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയെമ്പാടുമുള്ള ഹിന്ദുയിസത്തിന്റെ സൈനിക രൂപത്തിന്റെ പ്രതിനിധികളാണ് ഈ സംഘടനകളെന്ന് പറഞ്ഞ് സ്വയം മാറി നില്‍ക്കുകയാണ് നമ്മുടെ മതേതര പടയാളികള്‍. മറ്റൊരു വിധത്തില്‍ ജാതിയിലിടപെടുന്ന ഇവര്‍ ഹിന്ദുത്വ സാമൂഹ്യ ഭീകരരെ സൃഷ്ടിക്കുന്നതിലും നിലനിര്‍ത്തുന്നതിലും തങ്ങള്‍ക്കുള്ള പങ്ക് തിരിച്ചറിയുന്നുമില്ല.


ഉദാഹരണത്തിന് ഗുജറാത്തിലെ വി.എച്ച്.പി-നരേന്ദ്രമോദി നടപടിക്രമളെ ഹിന്ദുവിരുദ്ധമായും എന്തിന് “ഇസ്‌ലാമികാനുകൂലമായു”മായാണ് സ്വദേശി ജാഗരണ്‍ മഞ്ച് നേതാവ് എസ്. ഗുരുമൂര്‍ത്തി കണ്ടത്.  ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തലതിരിഞ്ഞ വീക്ഷണമെന്താണെന്ന് വെച്ചാല്‍, “ഹിന്ദുയിസം ഇസ്‌ലാമിക വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു” എന്നതണ്. (2002 സെപ്‌ററംബര്‍ ഔട്ട്‌ലുക്ക് 23)


ഹിന്ദുയിസത്തിന്റെ സൈനിക രൂപത്തിന്റെ പ്രതിനിധികളായാണ് ഈ സംഘടനകളെ കണക്കാക്കപ്പെടുന്നത്. ഇവരില്‍ നിന്ന് സ്വയം അകന്നുനില്‍ക്കാന്‍ മതേതരവാദികള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ജാതിയില്‍ മറ്റൊരുവിധത്തില്‍ ഇടപെടുന്നുണ്ട്. അതുകൊണ്ട് തന്നെ
തിന്ന്യാമിമിലെ സംഭവത്തില്‍ ഒരു ഹിന്ദുത്വ പാര്‍ട്ടിക്കും പങ്കില്ല. സുബ്രഹ്മണിക്കും കുടുംബത്തിനും ഒരു പാര്‍ട്ടിയുമായും ബന്ധവുമില്ല. അവിടെ നടന്ന അതിക്രമം തീര്‍ത്തും തേവര്‍ ആധിപത്യത്തിന്റെ പരിണിതഫലമായിരുന്നു.

സുബ്രഹ്മണിയും അദ്ദേഹത്തിന്റെ കുടുംബവും ഹിന്ദുവായി സ്വയം തിരിച്ചറിയുകയോ  “ഹിന്ദുയിസ”ത്തിന്റെ പേരില്‍ എന്തെങ്കിലും ചെയ്യുകയോ ചെയ്തിട്ടില്ല. അഥവാ അവര്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത്തരം “ജാതി ഹിന്ദുത്വം”ത്തിനെതിരെ മതേതര ഹിന്ദുക്കളേക്കാള്‍ ശക്തമായി ആര്‍.എസ്.എസ് മുതലായ ഹിന്ദുക്കള്‍ അകന്നുനില്‍ക്കും.

ഉദാഹരണത്തിന് ഗുജറാത്തിലെ വി.എച്ച്.പി-നരേന്ദ്രമോദി നടപടിക്രമളെ ഹിന്ദുവിരുദ്ധമായും എന്തിന് “ഇസ്‌ലാമികാനുകൂലമായു”മായാണ് സ്വദേശി ജാഗരണ്‍ മഞ്ച് നേതാവ് എസ്. ഗുരുമൂര്‍ത്തി കണ്ടത്.  ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തലതിരിഞ്ഞ വീക്ഷണമെന്താണെന്ന് വെച്ചാല്‍, “ഹിന്ദുയിസം ഇസ്‌ലാമിക വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു” എന്നതണ്. (2002 സെപ്‌ററംബര്‍ ഔട്ട്‌ലുക്ക് 23)

കേരളത്തിലെ ഈഴവരും തമിഴ്മനാട്ടിലെ ഗൗണ്ടരും ഹരിയാനയിലെ ജാട്ടുകളും ദളിതരെ ഇരകളാക്കുന്നത് “ഹിന്ദുത്വം” സംരക്ഷിക്കാനല്ല, മറിച്ച് തങ്ങളുടെ ജാതിമേധാവിത്വം സംരക്ഷിക്കാനാണ്. തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്തെ ദളിതര്‍ 1981ല്‍ ഇസ്‌ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്ത് തങ്ങള്‍ ഒരു തരത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത ഹിന്ദുയിസത്തില്‍ നിന്നും രക്ഷപ്പെടാനായിരുന്നില്ല. മറിച്ച് തേവര്‍മാരുടെ അടിച്ചമര്‍ത്തലുകളില്‍ നിന്നും സ്വയം മോചിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു. മീനാക്ഷിപുരം മതപരിവര്‍ത്തനത്തിനുശേഷമാണ് ഹിന്ദുത്വ ശക്തികള്‍ ആ മേഖലയില്‍ നിന്ന് തമിഴ്‌നാട്ടില്‍ നിന്നു തന്നെ ഇറങ്ങിപ്പോയത്.

ശൂദ്രജാതി മേധാവിത്തങ്ങളുടെ അംഗീകാരമാണ്, വി.എച്.പി, ബജ്‌റംഗദള്‍ തുടങ്ങിയ ഹിന്ദുത്വ സംഘടനകളിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നത് എന്നാണ് അവര്‍ പ്രധാനമായും ടാര്‍ജെറ്റ് ചെയ്യുന്നത് ദളിതരെയും മുസ്‌ലീങ്ങളെയുമാണെന്ന അനുഭവപാഠം വ്യക്തമാക്കുന്നത്. ഡി.എം.കെ പോലുള്ള ദ്രാവിഡ പാര്‍ട്ടികളും തെലുങ്കുദേശം പാര്‍ട്ടിപോലുള്ള ശൂദ്രജാതി സംഘടനകളും അംഗീകാരം നല്‍കുന്ന ജാതീയതയുടെ വിശാല ഇന്ത്യന്‍ സംഘടിത രൂപമാണ് വാസ്തവത്തില്‍ 1990കള്‍ മുതല്‍ നമ്മള്‍ കാണുന്ന ഹിന്ദുത്വം. ബ്രാഹ്മണരും മേല്‍ജാതിക്കാരും പിന്നില്‍ നിന്ന് ശൂദ്രരെ മുന്നില്‍ നിര്‍ത്തിക്കളിക്കുന്ന ജാതീയതയാണിത്.


ആണവ വികിരണത്തിന്റെ ഭീതിയില്‍ നിന്നും ചാണകത്തിനു മാത്രമേ സംരക്ഷണം ഉറപ്പുനല്‍കാന്‍ കഴിയൂ എന്നാണ് ഇവരുടെ അവകാശവാദം. സംരക്ഷണ കവചമെന്ന നിലയില്‍ വീടിന്റെ മേല്‍ക്കൂരയോ അല്ലെങ്കില്‍ നിങ്ങളെ തന്നെയോ ചാണകത്തില്‍ പൊതിയുക. ജൂണില്‍ ന്യൂദല്‍ഹിയില്‍ നടന്ന കാര്‍ഷിക എക്‌സ്‌പോ 2002ല്‍ പഞ്ചഗവ്യത്തില്‍ നിന്നും നിര്‍മ്മിച്ചെടുത്ത ചായ, ടൂത്ത്‌പേസ്റ്റ്, ഹെയര്‍ ഓയില്‍, ടോണിക്കുകള്‍, വളം, കീടനാശിനി, ബ്യൂട്ടി സോപ്പ്, ഷാമ്പു, പായസം, സാമ്പ്രാണി തുടങ്ങിയ ഉല്പന്നങ്ങള്‍ വില്‍ക്കുന്നതായി ഒരു സ്റ്റാള്‍ തന്നെ ഉണ്ടായിരുന്നു. കാണ്‍പൂര്‍ ഗോശാല സൊസൈറ്റിയായിരുന്നു നിര്‍മാതാക്കള്‍.


ഗോമൂത്ര ഉല്‍പ്പന്നങ്ങള്‍


റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്

ദളിതുകളെ പീഡിപ്പിക്കുന്നതിന് ഒരു മാതൃകയുണ്ടെങ്കില്‍ ജാതിഹിന്ദുക്കള്‍ക്ക് ഗോമൂത്രവും ചാണകവും ഭക്ഷിക്കാനും അത്തരത്തില്‍ മാതൃകയുണ്ട്.  പേറ്റന്റിനെക്കുറിച്ച് ജോഷി പ്രഖ്യാപനം നടത്തുന്നതിനു മുമ്പ് അദ്ദേഹം കുറേയേറെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. 18 ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി 200 ഗോമൂത്ര തെറാപ്പി കേന്ദ്രങ്ങള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. മിക്കതും ഗുജറാത്തിലും മധ്യപ്രദേശിലുമാണ്. ഇതുപോലുള്ള 10,000 കേന്ദ്രങ്ങളാണ് ലക്ഷ്യം.

ഗോമൂത്രത്തിനു പ്രമേഹം, രക്തസമ്മര്‍ദ്ദം, അസിഡിറ്റി, ആസ്ത്മ, സോറിയാസിസ്, എക്‌സിമ, എയ്ഡ്‌സ്, പൈല്‍സ്, പ്രോസ്‌റ്റേറ്റ് രോഗങ്ങള്‍, ആര്‍ത്രൈറ്റിസ്, മൈഗ്രേന്‍ തുടങ്ങിയ പ്രശ്‌നങ്ങളെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമെന്നാണ് ഇന്‍ഡോറിലെ ഗോമൂത്ര തെറാപ്പി ഗവേഷണ കേന്ദ്രം അവകാശപ്പെടുന്നത്. ഈ ശുദ്ധീകരിച്ച ഗോമൂത്രം ഇതികനം തന്നെ “കാമധേനു ആര്‍ക്ക്” എന്ന പേരില്‍ വില്‍ക്കാനും തുടങ്ങിയിരുന്നു. ലക്‌നൗവില്‍ “ഗോമൂത്രൂ ഹോസ്പിറ്റല്‍” വരെയുണ്ടായിരുന്നു.

പശുവിനോടുള്ള ആരാധന വര്‍ധിപ്പിക്കാനും അതിന്റെ വിസര്‍ജ്യവസ്തുക്കളുടെ ഗുണഗണങ്ങള്‍ പ്രമോട്ട് ചെയ്യാനും ഗുജറാത്ത് സര്‍ക്കാറിന് “ഗോ സേവ ആയോഗ്” എന്ന പദ്ധതിയുണ്ട്. കഴിഞ്ഞവര്‍ഷം, “പശു ചാണക-മൂത്ര വിപ്ലവ”ത്തെക്കുറിച്ച് അത് ചര്‍ച്ച ചെയ്യുകയുണ്ടായി.

ശരിക്കും ഹിന്ദുത്വത്തിന്റെ ലബോറട്ടറിയാണ് ഗുജറാത്ത്. ഒരു പത്രവാര്‍ത്ത അനുസരിച്ച് ഇന്‍ഡോറില്‍ 200 ഔട്ട്‌ലറ്റുകളിലായി ഗോമൂത്രം ഇതിനകം തന്നെ വില്‍ക്കപ്പെടുന്നുണ്ട്. രാജസ്ഥാനിലും ജെയ്പൂരിലും ഹിന്ദുമൗലികവാദികളായ ആര്‍.എസ്.എസ് ഗുരുദേവ സംഘ് നയിക്കുന്നുണ്ട്. സംഘിന്റെ അവകാശവാദം ഇതാണ്:

ആണവ വികിരണത്തിന്റെ ഭീതിയില്‍ നിന്നും ചാണകത്തിനു മാത്രമേ സംരക്ഷണം ഉറപ്പുനല്‍കാന്‍ കഴിയൂ എന്നാണ് ഇവരുടെ അവകാശവാദം. സംരക്ഷണ കവചമെന്ന നിലയില്‍ വീടിന്റെ മേല്‍ക്കൂരയോ അല്ലെങ്കില്‍ നിങ്ങളെ തന്നെയോ ചാണകത്തില്‍ പൊതിയുക.

ജൂണില്‍ ന്യൂദല്‍ഹിയില്‍ നടന്ന കാര്‍ഷിക എക്‌സ്‌പോ 2002ല്‍ പഞ്ചഗവ്യത്തില്‍ നിന്നും നിര്‍മ്മിച്ചെടുത്ത ചായ, ടൂത്ത്‌പേസ്റ്റ്, ഹെയര്‍ ഓയില്‍, ടോണിക്കുകള്‍, വളം, കീടനാശിനി, ബ്യൂട്ടി സോപ്പ്, ഷാമ്പു, പായസം, സാമ്പ്രാണി തുടങ്ങിയ ഉല്പന്നങ്ങള്‍ വില്‍ക്കുന്നതായി ഒരു സ്റ്റാള്‍ തന്നെ ഉണ്ടായിരുന്നു. കാണ്‍പൂര്‍ ഗോശാല സൊസൈറ്റിയായിരുന്നു നിര്‍മാതാക്കള്‍.


പശുവിന്‍ പാലില്‍ നിന്നുണ്ടാക്കുന്ന നെയ്യ് പരിസ്ഥിതിയെ ആറ്റോമിക് റേഡിയേഷനില്‍ നിന്നും സംരക്ഷിക്കും. പശുവിന്റെ അമറല്‍ കേള്‍ക്കുന്നത് മാനസിക പ്രശ്‌നങ്ങളും രോഗങ്ങളും അകറ്റുമെന്നും മനുഷ്യശരീരത്തിലെത്തിയാല്‍ സ്വര്‍ണമാകാന്‍ കഴിയുന്ന ചെമ്പ് ഗോമൂത്രത്തിലുണ്ടെന്നും അതില്‍ വിശദീകരിക്കുന്നു.


ചിത്രം കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്‌


2000 ഡിസംബറില്‍ ഇന്‍ഡോറില്‍ “നാഷണല്‍ വര്‍ക്ക്‌ഷോപ്പ് ഓണ്‍ സൈന്റിഫിക് ഡയമന്‍ഷന്‍സ് ഓഫ് ഗുരുസേവ” നടന്നിരുന്നു. സെമിനാറിലെ ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച്, “പശുവിന് അമ്മയുടെ സ്ഥാനം നല്‍കുകയും ആഘോഷങ്ങളിലൂടെയും മതചടങ്ങുകളിലൂടെയും ആദരിക്കുകയും ചെയ്യുന്നുണ്ട്..”

“ഇന്നത്തെ സമൂഹം ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഇപ്പോള്‍ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. കൗ തെറാപ്പിയിലെ പഞ്ചഗവ്യ, അഗ്‌നിഹോത്ര, മില്‍ക്ക് മിറാക്കിള്‍സ് തുടങ്ങിയ ചികിത്സാരീതികള്‍ പരിശോധനയില്‍ കെട്ടുകഥകള്‍ എന്നു പറഞ്ഞ തള്ളപ്പെട്ടവയാണ്. ശാസ്ത്രത്തെയും ആത്മീയതയെയും ബുദ്ധിയെയും സംയോജിപ്പിക്കേണ്ടത് അത്യാവശ്യമാണ്.” എന്നു പറഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. അത്തരം കൂട്ടിക്കലര്‍ത്തലുകളാണ് സി.യു.ഡിയുടെ പാറ്റന്റില്‍ വരെയെത്തിയത്.

രാജ്യത്തെ പശുക്കളോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ മരണം വരെ നിരാഹാരമിരിക്കുമെന്ന കാഞ്ചി ശങ്കരമഠത്തിലെ ജയേന്ദ്ര സരസ്വതിയുടെ ഭീഷണിയെ തുടര്‍ന്ന് 2001 സെപ്റ്റംബറില്‍ രൂപം കൊടുത്ത നാഷണല്‍ കമ്മീഷന്‍ ഫോര്‍ കാറ്റില്‍സ് 1500 പേജുകളില്‍ നാലു വോളിയങ്ങളിലായി തയ്യാറാക്കിയ അവരുടെ റിപ്പോര്‍ട്ടില്‍ ഗോഹത്യ നിയന്ത്രിക്കക്കുന്നതിനായി സെന്‍ട്രല്‍ റാപിഡ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്.

തീവ്രവാദ നിരോധനനിയമം ഭേദഗതി ചെയ്യാനും പശുക്കളെ കടത്തുന്ന സംഘത്തെ അതിലുള്‍പ്പെടുത്തി അറസ്റ്റു ചെയ്യാനും ഇറക്കുമതി ചെയ്യുന്ന കന്നുകാലികളുമായി വര്‍ഗ്ഗസങ്കരനും നടത്തുന്നതു തടയാനും ട്രാക്ടറുകള്‍ക്കും കാര്‍ഷിക രംഗത്തുപയോഗിക്കുന്ന മെഷീനുകള്‍ക്കും നല്‍കുന്ന സബ്‌സിഡി കുറച്ച് അവയ്ക്കു പകരം കാളകളെ ഉപയോഗിക്കുക, പശുക്കള്‍ക്കുവേണ്ടി ദേശീയ വികസന കമ്മീഷന്‍ സ്ഥിരമായി രൂപീകരിക്കുക, പാഞ്ചഗവ്യ തെറാപ്പി പരിചയപ്പെടുത്തുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍.


മന്ദ്രവാദിയെന്ന് ആരോപിക്കപ്പെട്ടാല്‍ ഏതൊരു സരസ്വതീ ദേവിമാരെയും ഇവര്‍ നിര്‍ബന്ധിച്ച് തീട്ടം തീറ്റിക്കും എന്നതാണ് സത്യം. അതിനായി ഇവര്‍ “ഉല്‍പ്പേട്ട” പോലുള്ള ആഘോഷങ്ങള്‍ നടത്തുകയും അവിടെ പശു തീട്ടത്തില്‍ “ഘടകങ്ങള്‍” പ്രയോജനപ്പെടുത്തുകയും ചെയ്യും.  എല്ലാ പ്രഭാതങ്ങളിലും തന്റെ മൂത്രം എട്ട് ഔണ്‍സ് കുടിക്കാറുണ്ടെന്നു പൊങ്ങച്ചം പറഞ്ഞ പ്രധാനമന്ത്രിയും (മൊറാര്‍ജി ദേശായി) തനിക്കു കൂടി അവകാശമുള്ള ഒരു തുണ്ട് ഭൂമി ചോദിച്ചതിനു നിലാകൊട്ടൈയിലെ ശങ്കനെ ബലംപ്രയോഗിച്ച് ഹിന്ദു മേലാളരുടെ മൂത്രം കുടിപ്പിച്ചവരും ഉള്ള രാജ്യമാണ് ഇന്ത്യ. നിര്‍ബന്ധിച്ച് ദളിതരെ തീട്ടവും മൂത്രവും തീറ്റിക്കുന്നതില്‍ അഭിരമിക്കുന്ന ഭരണകൂടം തന്നെ പശുവിന്റെ തീട്ടവും മൂത്രവും പ്രോത്സാഹിപ്പിക്കുന്ന നാടുകൂടിയാണ് ഇത്.


എന്‍.സി.സിയുടെ ശുപാര്‍ശകള്‍ മുന്‍കൂട്ടി കണ്ട് “ദേശീയ അവബോധം” സൃഷ്ടിക്കുന്നതിനായി 2001ല്‍ ആര്‍.എസ്.എസ് “രാഷ്ട്രീയ ജാഗരണ്‍ അഭിയാന്‍” പുറത്തിറക്കി. ദ പ്രൊട്ടക്ഷന്‍ ഓഫ് കൗ പ്ലാന്‍ ആയിരുന്നു ഇവര്‍ കൊണ്ടുവന്ന ഒരു ലഘുലേഖ.

പശുവിന്‍ പാലില്‍ നിന്നുണ്ടാക്കുന്ന നെയ്യ് പരിസ്ഥിതിയെ ആറ്റോമിക് റേഡിയേഷനില്‍ നിന്നും സംരക്ഷിക്കും. പശുവിന്റെ അമറല്‍ കേള്‍ക്കുന്നത് മാനസിക പ്രശ്‌നങ്ങളും രോഗങ്ങളും അകറ്റുമെന്നും മനുഷ്യശരീരത്തിലെത്തിയാല്‍ സ്വര്‍ണമാകാന്‍ കഴിയുന്ന ചെമ്പ് ഗോമൂത്രത്തിലുണ്ടെന്നും അതില്‍ വിശദീകരിക്കുന്നു.

ഉദരരോഗത്തിനും, ഹൃദ്രോഗത്തിനും, വൃക്കരോഗത്തിനും, ടി.ബിക്കും ഗോമൂത്രവും ചാണകവും നല്ലതാണ്. കന്യകയായ പശുവിന്റെ മൂത്രമാണ് ഏറ്റവും നല്ലത്. ഇന്ത്യന്‍ പശുക്കള്‍ക്കുള്ള ഗുണം വിദേശ പശുക്കള്‍ക്കില്ല. ഹിന്ദു ഗോത്ര സമ്പ്രദായം പശുസമൂഹത്തിനും ബാധകമാണ് തുടങ്ങിയ കാര്യങ്ങളാണ് ലഘുലേഖയില്‍ പറയുന്നത്.

സംഘപരിവാര്‍ മാത്രമല്ല ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും പവിത്രതയും ചികിത്സാ മൂല്യങ്ങളും വിശദീകരിച്ച് വാചാലരകുന്നത്; ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലെ ഉപ്ലേട്ടയില്‍ ബി.ജെ.പിയുടെ “ഗൗരവ് യാത്ര”യ്‌ക്കെതിരെ 700 കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ബി.ജെ.പി മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ രഥയാത്ര ചെയ്ത 1.5 കിലോമീറ്റര്‍ വഴിയില്‍ ഗോമൂത്രം തളിച്ച് “ശുദ്ധീകരിച്ചുകൊണ്ടായിരുന്നു” പ്രതിഷേധം.

“കൗബെല്‍റ്റിലെ” ഈ സംഭവങ്ങളുടെ മൂര്‍ത്തീകരണമാണ് ജജ്ജാറില്‍ നടന്നത്. ഉത്തരേന്ത്യന്‍ പ്രദേശങ്ങളെ കളിയാക്കി വിളിക്കുന്നത് “കൗബെല്‍റ്റ്” എന്നാണ്.

മന്ദ്രവാദിയെന്ന് ആരോപിക്കപ്പെട്ടാല്‍ ഏതൊരു സരസ്വതീ ദേവിമാരെയും ഇവര്‍ നിര്‍ബന്ധിച്ച് തീട്ടം തീറ്റിക്കും എന്നതാണ് സത്യം. അതിനായി ഇവര്‍ “ഉല്‍പ്പേട്ട” പോലുള്ള ആഘോഷങ്ങള്‍ നടത്തുകയും അവിടെ പശു തീട്ടത്തില്‍ “ഘടകങ്ങള്‍” പ്രയോജനപ്പെടുത്തുകയും ചെയ്യും.  എല്ലാ പ്രഭാതങ്ങളിലും തന്റെ മൂത്രം എട്ട് ഔണ്‍സ് കുടിക്കാറുണ്ടെന്നു പൊങ്ങച്ചം പറഞ്ഞ പ്രധാനമന്ത്രിയും (മൊറാര്‍ജി ദേശായി) തനിക്കു കൂടി അവകാശമുള്ള ഒരു തുണ്ട് ഭൂമി ചോദിച്ചതിനു നിലാകൊട്ടൈയിലെ ശങ്കനെ ബലംപ്രയോഗിച്ച് ഹിന്ദു മേലാളരുടെ മൂത്രം കുടിപ്പിച്ചവരും ഉള്ള രാജ്യമാണ് ഇന്ത്യ. നിര്‍ബന്ധിച്ച് ദളിതരെ തീട്ടവും മൂത്രവും തീറ്റിക്കുന്നതില്‍ അഭിരമിക്കുന്ന ഭരണകൂടം തന്നെ പശുവിന്റെ തീട്ടവും മൂത്രവും പ്രോത്സാഹിപ്പിക്കുന്ന നാടുകൂടിയാണ് ഇത്.

തിന്ന്യാം സംഭവത്തോട് പ്രതികരിച്ചുകൊണ്ട് ചെന്നൈയിലെ അഭിഭാഷകയായ മോണിക വിന്‍സെന്റ്, “ലോങ് വോക്ക് ടു ഫ്രീഡ”ത്തിലെ നെല്‍സണ്‍ മണ്ഡേലയുടെ വാക്കുകളെ അനുസ്മരിക്കുകയുണ്ടായി. അവര്‍ പറഞ്ഞു, “നെല്‍സണ്‍ മണ്ടേല പറഞ്ഞു,  ഒരു നിശ്ചിത ഘട്ടത്തില്‍ ഒരാള്‍ക്ക് അഗ്നിക്കെതിരെ അഗ്നിയെടുക്കേണ്ടിവരും. എന്നാല്‍ ഒരാള്‍ക്ക് എങ്ങനെയാണ് തീട്ടംപോലുള്ള ഒരു കാര്യത്തോട് പ്രതികരിക്കാനാവുന്നത്? നിയമപരമാക്കപ്പെട്ടതും ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്നതുമായ വംശീയതയുടെ പശ്ചാത്തലത്തിലാണ് മണ്ടേല തീയ്‌ക്കെതിരെ തീകൊണ്ട് പോരാടണമെന്ന് പറഞ്ഞത്. എന്നാല്‍ ഇന്ത്യയിലെ ദളിതര്‍ക്ക് മലത്തിനെതിരെ മലം കൊണ്ട് പോരാടാന്‍ കഴിയുമോ?”


ഈ ലേഖനം ആദ്യം പ്രത്യക്ഷപ്പെടുന്നത് 2012ല്‍ ഹിമാലിലാണ്. കടപ്പാട് : ഔട്‌ലുക്ക്

ലേഖകന്റെ കുറിപ്പ്: ആദ്യ കരട് ലേഖനത്തിന് കമെന്റുകളും അഭിപ്രായങ്ങളും പങ്കുവെച്ചതിന് ശിവപ്രിയയോട് നന്ദി. ഈ ലേഖനത്തിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതിന് രവികുമാറിനോടും നന്ദി.

We use cookies to give you the best possible experience. Learn more