ഡി.സിയുടെ ബാറ്റ്മാനിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ക്രിസ്റ്റ്യന്‍ ബെയ്ല്‍ മറ്റൊരു സൂപ്പര്‍ഹീറോ ചിത്രത്തിലെത്തുകയാണ്. പക്ഷെ ഇപ്രാവശ്യം കുറച്ച് പ്രധാനപ്പെട്ട വ്യത്യാസങ്ങളുമായാണ് നടനെത്തുന്നത്.
സൂപ്പര്‍ഹീറോയോ നായകനോ ആയല്ല വില്ലനായാണ് ഇത്തവണ ക്രിസ്റ്റ്യന്‍ ബെയ്ല്‍ എത്തുന്നത്. മാത്രമല്ല മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിനൊപ്പമാണ് നടന്റെ പുതിയ ചിത്രം.
തോര്‍ സീരിസിലെ അടുത്ത ചിത്രമായ ‘തോര്‍:ലവ് ആന്റ് തണ്ടറി’ലാണ് ക്രിസ്റ്റിയന്‍ ബെയ്ല്‍ സൂപ്പര്‍വില്ലനായെത്തുന്നത്. മാര്‍വല്‍ വില്ലന്മാരിലെ ഏറ്റവും ഭീകരന്‍ എന്നറിയിപ്പെടുന്ന ഗോര്‍ ദ ഗോഡ് ബുച്ചര്‍ എന്ന വില്ലനായാണ് ബെയ്ല്‍ മാര്‍വല്‍ സ്‌ക്രീനിലെത്തുക.
ക്രിസ്റ്റ്യന്‍ ബെയ്ല്‍ വില്ലനായെത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്ന സമയം മുതല്‍ തന്നെ, നടന്റെ ഇതുവരെ ചെയ്ത റോളുകള്‍ വെച്ച് അതൊരു സാധാരണ വില്ലനായിരിക്കില്ലെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. ഇപ്പോള്‍ ഗോര്‍ ആയാണ് ക്രിസ്റ്റിയന്‍ ബെയ്ല്‍ എത്തുന്നത് അറിഞ്ഞതോടെ ആവേശത്തിലാണ് ആരാധകര്‍.
താനോസിനെ വരെ വെല്ലുന്ന വില്ലനാണ് ഗോര്‍. പല ലോകങ്ങളെയും ദൈവങ്ങളെയും ഇല്ലാതാക്കി, ചിലപ്പോഴെല്ലാം ഈ ദൈവങ്ങളെ തന്റെ അടിമകളാക്കി കൊണ്ടുനടക്കുന്ന കഥാപാത്രമാണ് ഗോര്‍.
സാധാരണ തോര്‍ സിനിമകളില്‍ ക്രിസ് ഹെംസ്‌വര്‍ത്തിന്റെ തോറിനെ കാണാനാണ് ആളുകളെത്തിയിരുന്നതെങ്കില്‍ ഇപ്രാവശ്യം ക്രിസ്റ്റ്യന്‍ ബെയ്‌ലിന്റെ വില്ലനെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 2022 മാര്‍ച്ചിനാണ് ‘തോര്‍:ലവ് ആന്റ് തണ്ടര്‍’ തിയറ്റിലെത്തുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Hollywwod actor Christian Bale to act as villain in Marvel’s new Thor movie