| Tuesday, 20th November 2018, 4:31 pm

സിനിമകളില്‍ അക്രമരംഗങ്ങളുടെ സാധ്യത ഉപയോഗിക്കാന്‍ ഹോളിവുഡ് സിനിമകള്‍ക്ക് കഴിയുന്നില്ല: അനുരാഗ് കശ്യപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: സിനിമയിലെ അക്രമങ്ങള്‍ ഏറ്റവും നന്നായി ചിത്രീകരിക്കുന്ന സംവിധായകനെന്ന പേര് കേട്ടയാളാണ് അനുരാഗ് കശ്യപ്. അമേരിക്കന്‍ സിനിമകളില്‍ അക്രമ സീനുകള്‍ കൃത്യമായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും അനുരാഗ് കശ്യപ് പറയുന്നു.

അമേരിക്കന് സിനിമ എപ്പോഴും മറ്റു ഭാഷകളില്‍ നിന്നും കടമെടുക്കുകയാണ് പതിവ്. കടമെടുത്ത സാധനങ്ങള്‍ നന്നായി അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. എന്നാല്‍ അവര്‍ അക്രമങ്ങളുടെ സാധ്യത കണ്ടെത്തുന്നില്ല.

Also Read:  ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസ്

അഭിനയത്തിന്റെയും വയലന്‍സിന്റെയും “മെക്ക് ഡൊണാള്‍ഡ്‌സ”് വേര്‍ഷനാണ് അമേരിക്കന്‍ അക്രമ സീനുകള്‍. അനുപമ ചോപ്രയുമായി നടത്തിയ സംഭാഷണത്തിലാണ് അനുരാഗ് കശ്യപ് ഇങ്ങനെ പറഞ്ഞത്.

ഗാങ്ങ്‌സ് ഓഫ് വാസേപൂര്‍ പോലെയുള്ള സിനിമകളില്‍ നല്ല സീനുകള്‍ ചിത്രീകരിച്ച സംവിധായകനാണ് അനുരാഗ്. മുന്‍നിര കൊമേര്‍ഷ്യല്‍ ചിത്രങ്ങളിലെ സൂപ്പര്‍ ഹീറോ ഫൈറ്റുകളോട് താല്പര്യമില്ലെന്ന് അനുരാഗ് കശ്യപ് പറഞ്ഞു.

ആളുകള്‍ ഏറ്റവും പേടിക്കുന്ന സംഭവങ്ങളിലൂടെ ആളുകളെ സഞ്ചരിപ്പിക്കുന്ന ആ പ്രക്രിയ ഞാന്‍ ഏറ്റവും ആസ്വദിക്കുന്നതാണ്. ഹീറോ ആവാന്‍ വേണ്ടി നടത്തുന്ന അക്രമങ്ങള്‍ എനിക്കിഷ്ടമല്ല – അനുരാഗ് പറഞ്ഞു.

We use cookies to give you the best possible experience. Learn more