കോട്ടയം: കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌ക്കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധയിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാലാണ് അവധി പ്രഖ്യാപിച്ചതെന്ന് കളക്ടര്‍ വി. വിഘ്‌നേശ്വരി അറിയിച്ചു.
ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ഉച്ച കഴിഞ്ഞും കളക്ടര്‍ അവധി നല്‍കിയിരുന്നു. പുതുപ്പള്ളിയില്‍ നാളെ രാവിലെ ആറ് മണി മുതല്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു.
തെങ്ങണയില്‍ നിന്ന് കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നും ഇടത്ത് തിരിഞ്ഞ് ചിങ്ങവനം വഴി പോകണം. തെങ്ങണയില്‍ നിന്ന് മണര്‍കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നു കൈതേപ്പാലം വേട്ടത്തുകവല സ്‌കൂള്‍ ജങ്ഷനില്‍ നിന്നും തിരിഞ്ഞ് ഐ.എച്ച്.ആര്‍.ഡി ജങ്ഷനില്‍ എത്തി മണര്‍കാട് പോകണം.
മണര്‍കാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഐ.എച്ച്.ആര്‍.ഡി ജങ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജങ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണയിലേക്ക് പോകണം. കറുകച്ചാല്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൈതേപ്പാലം വെട്ടത്തുകവല സ്‌കൂള്‍ ജങ്ഷനില്‍ നിന്നും തിരിഞ്ഞ് ഐ.എച്ച്.ആര്‍.ഡി ജങ്ഷനിലെത്തി മണര്‍കാട് പോകണം.
കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി
ജങ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജങ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകണം. കഞ്ഞിക്കുഴി നിന്നും കറുകച്ചാല്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി ജങ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജങ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകണം.
പുതുപ്പള്ളിയില്‍ വരുന്ന വാഹനങ്ങള്‍ എരമല്ലൂര്‍ചിറ മൈതാനം, പാഡി ഫീല്‍ഡ് ഗ്രൗണ്ട് (വെക്കേട്ടുചിറ), ജോര്‍ജിയന്‍ പബ്ലിക് സ്‌കൂള്‍, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതുപ്പള്ളി, ഡോണ്‍ ബോസ്‌കോ സ്‌കൂള്‍, നിലയ്ക്കല്‍ പള്ളി മൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
കോട്ടയം കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച (ജൂലൈ 20) അവധിയായിരിക്കും. മുന്‍ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌ക്കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.
Content Highlights: holiday for schools in kottayam