പൊതുപരിപാടികള്‍ നടത്തുന്നത് മൗലികാവകാശമാണെന്ന് മദ്രാസ് ഹൈക്കോടതി; പൊലീസിന് അനുമതി നിഷേധിക്കാനാവില്ല
India
പൊതുപരിപാടികള്‍ നടത്തുന്നത് മൗലികാവകാശമാണെന്ന് മദ്രാസ് ഹൈക്കോടതി; പൊലീസിന് അനുമതി നിഷേധിക്കാനാവില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th October 2017, 11:29 am

ചെന്നൈ: ക്രമസമാധാന പ്രശ്‌നം പറഞ്ഞ് സമാധാനപരമായി നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പൊലീസിന് അനുവാദമില്ലെന്ന് മദ്രാസ് ഹൈക്കോടതി. പ്രശ്‌നങ്ങളുണ്ടെങ്കില്‍ നിബന്ധനകളോടെ അനുമതി നല്‍കണമെന്നും അല്ലാതെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

പൊതുപരിപാടിക്ക് അനുമതി നിഷേധിച്ചതിനെതിരെ “അറപ്പൂര്‍ ഇയ്യാകം” എന്ന സംഘടന നല്‍കിയ ഹരജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എം.എസ് രമേശിന്റേതാണ് ഉത്തരവ്.

“കറപ്ഷന്‍ ഇന്‍ തമിഴ്‌നാട്” എന്ന വിഷയത്തില്‍ ഒക്ടോബര്‍ നാലിന് മൈലാപ്പൂരില്‍ പരിപാടി നടത്താന്‍ അനുമതി നിഷേധിച്ചതിനെതിരെയാണ് ഹരജി നല്‍കിയിരുന്നത്.

ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാനാണ് സംഘടന പരിപാടി നടത്തുന്നതെന്നും പരിപാടിയിലേക്ക് സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ നിബന്ധനകളോടെ അനുമതി നല്‍കണമെന്നും മതിയായ സുരക്ഷ ഒരുക്കുകയാണ് വേണ്ടിയിരുന്നതെന്നും അല്ലാതെ പരിപാടിക്ക് അനുമതി നിഷേധിച്ചത് ന്യായീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.