| Friday, 14th April 2023, 9:06 pm

മോര്‍ക്കല്‍, ഗില്‍ക്രിസ്റ്റ്, ഉത്തപ്പ, ഗെയില്‍, യുവരാജ്; ഐ.പി.എല്‍ ചരിത്രത്തില്‍ ദൂരമേറിയ സിക്സിനുടമകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ(ആര്‍.സി.ബി) നായകന്‍ ഫാഫ് ഡു പ്ലെസിസിസാണ് ഐ.പി.എല്‍ 2023 സീസണില്‍ ഏറ്റവും ദൂരമേറിയ സിക്സ് പറത്തിയതിന്റെ റെക്കോര്‍ഡ് നിലവില്‍ സ്വന്തമാക്കിയിട്ടുള്ളത്. തിങ്കളാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍സിനെതിരെയാണ് ഫാഫ് ഡു പ്ലെസിസ് ഈ നേട്ടം തന്റെ പേരിലാക്കയത്.

ലഖ്നൗ സ്പിന്‍ ബൗളര്‍ രവി ബിഷ്ണോയി എറഞ്ഞ പന്ത് 115 മീറ്റര്‍ പായിപ്പിച്ചാണ് ഫാഫ് പന്ത് ഗ്യാലറി കടത്തിയത്. ഐ.പി.എല്‍ ചരിത്രത്തിലെ പത്താമത്തെ ദൂരമേറിയ സിക്‌സായിരുന്നു ഇത്. സി.എസ്.കെ ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ്(102 മീറ്റര്‍) 2023ലെ സീസണില്‍ ഏറ്റവും നീളമേറിയ സിക്സിലുള്ള രണ്ടാം സ്ഥാനത്തുള്ളത്.

ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ദൂരമേറിയ സിക്‌സുകള്‍

#1 ആല്‍ബി മോര്‍ക്കല്‍ (125 മീറ്റര്‍)

സീസണ്‍- 2008

എതിരാളി- ഡെക്കാന്‍ ചാര്‍ജേഴ്‌സ്

ബൗളര്‍- പഗ്യാന്‍ ഓജ

#2 പ്രവീണ്‍ കുമാര്‍ (124 മീറ്റര്‍)

സീസണ്‍- 2008

എതിരാളി- രാജസ്ഥാന്‍ റോയല്‍സ്

ബൗളര്‍- യൂസഫ് പത്താന്‍

#3 ആദം ഗില്‍ക്രിസ്റ്റ് (122 മീറ്റര്‍)

സീസണ്‍- 2011

എതിരാളി- ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്

ബൗളര്‍- ചാള്‍ ലാങ്കെവെല്‍ഡ്

#4 റോബിന്‍ ഉത്തപ്പ (120 മീറ്റര്‍)

സീസണ്‍- 2010

ബൗളര്‍- ഡ്വെയ്ന്‍ ബ്രാവോ

എതിരാളി-മുംബൈ ഇന്ത്യന്‍സ്

#5 ക്രിസ് ഗെയില്‍, യുവരാജ് സിങ്, റോസ് ടെയ്ലര്‍ (119 മീറ്റര്‍)

Top 5 longest sixes in IPL history:
Albie Morkel – 125m (2008)
Praveen Kumar – 124m (2008)
Adam Glichrist – 122m (2011)
Robin Uthappa – 120m (2010)
, Ross Taylor, Yuvraj Singh – 119m

— Raghava (@Raghava4mahesh) April 11, 2023

Content Highlight:  Holders of the longest sixes in IPL history

Latest Stories

We use cookies to give you the best possible experience. Learn more