റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ(ആര്‍.സി.ബി) നായകന്‍ ഫാഫ് ഡു പ്ലെസിസിസാണ് ഐ.പി.എല്‍ 2023 സീസണില്‍ ഏറ്റവും ദൂരമേറിയ സിക്സ് പറത്തിയതിന്റെ റെക്കോര്‍ഡ് നിലവില്‍ സ്വന്തമാക്കിയിട്ടുള്ളത്. തിങ്കളാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍സിനെതിരെയാണ് ഫാഫ് ഡു പ്ലെസിസ് ഈ നേട്ടം തന്റെ പേരിലാക്കയത്.
ലഖ്നൗ സ്പിന്‍ ബൗളര്‍ രവി ബിഷ്ണോയി എറഞ്ഞ പന്ത് 115 മീറ്റര്‍ പായിപ്പിച്ചാണ് ഫാഫ് പന്ത് ഗ്യാലറി കടത്തിയത്. ഐ.പി.എല്‍ ചരിത്രത്തിലെ പത്താമത്തെ ദൂരമേറിയ സിക്‌സായിരുന്നു ഇത്. സി.എസ്.കെ ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ്(102 മീറ്റര്‍) 2023ലെ സീസണില്‍ ഏറ്റവും നീളമേറിയ സിക്സിലുള്ള രണ്ടാം സ്ഥാനത്തുള്ളത്.
ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ദൂരമേറിയ സിക്‌സുകള്‍
#1 ആല്‍ബി മോര്‍ക്കല്‍ (125 മീറ്റര്‍)
സീസണ്‍- 2008
എതിരാളി- ഡെക്കാന്‍ ചാര്‍ജേഴ്‌സ്
ബൗളര്‍- പഗ്യാന്‍ ഓജ