| Friday, 18th October 2019, 7:43 pm

രാജസ്ഥാനില്‍ ശൈശവ വിവാഹത്തില്‍ നിന്നും ആറ് പെണ്‍കുട്ടികളെ രക്ഷിച്ച് ഹോളണ്ടുകാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ആറുപെണ്‍കുട്ടികളെ വിവാഹത്തില്‍ നിന്നും രക്ഷിച്ച് ഹോളണ്ട് വിദ്യാര്‍ത്ഥിനി. പുഷ്‌കറിലെ നത് സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ ശ്രമിക്കുന്നതില്‍ നിന്നുമാണ് അവരെ രക്ഷിച്ചത്.

ഹോളണ്ടുകാരിയായ ജൈറയാണ് ശൈശവ വിവാഹത്തില്‍ നിന്ന് കുട്ടികളെ രക്ഷിച്ചത്. 24 കാരിയായ ജൈറ സ്ഥിരമായി രാജസ്ഥാന്‍ സന്ദര്‍ശിക്കാറുണ്ട്. 2016 മുതല്‍ 16 തവണ അവര്‍ രാജസ്ഥാനില്‍ വന്നിട്ടുണ്ട്.

കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി പ്രാദേശിക സന്നദ്ധ സംഘടനകളുമായി സഹകരിച്ചു വരികയാണ് ജൈറ. പുഷ്‌കറിലുള്ള സുഹൃത്തുക്കള്‍ വഴിയാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതായി ജൈറയ്ക്ക് വിവരം ലഭിക്കുന്നത്.

ഇതനുസരിച്ച് ഉടന്‍ തന്നെ അവര്‍ ഇന്ത്യയിലെ ബാലാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുമായി ബന്ധപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് സംഘടന സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പുഷ്‌കര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോക്കല്‍ പൊലീസിനെ അറിയിച്ചു. ലഭിച്ച വിവരം സത്യമാണെന്ന ബോധ്യത്തില്‍ വിവാഹം തടയാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു പൊലീസ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പുഷ്‌കറിലെ കുട്ടികളുടെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് ജൈറ രാജസ്ഥാനില്‍ താമസിച്ച് ഇവരെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തിരുന്നു. നത് വിഭാഗം ഭിക്ഷയാജിച്ചും ഒറ്റപ്പെട്ട ജോലികള്‍ ചെയ്തുമാണ് നിത്യവൃത്തി കഴിച്ചു പോരുന്നതെന്നും രക്ഷിതാക്കള്‍ക്കോ കുട്ടികള്‍ക്കോ സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നുമാണ് ജൈറ അവരുടെ നിരീക്ഷണത്തിലൂടെ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നത് സമുദായത്തിലെ 40 കുട്ടികളുടെ തുടര്‍പഠനം ജൈറ ഏറ്റെടുത്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more