ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. ആവേശകരമായ മത്സരത്തില്‍ കാനഡയെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ഇന്ത്യ തകര്‍ത്തത്.
ഇരട്ടഗോള്‍ നേടിയ ലളിത് ഉപാധ്യായയാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. 47, 57 മിനിറ്റുകളിലായിരുന്നു ലളിതിന്റെ ഗോളുകള്‍. ഹര്‍മന്‍പ്രീത് സിങ് (12), ചിംഗ്ലെന്‍സാന സിങ് (46), അമിത് രോഹിദാസ് (51) എന്നിവരാണ് ഇന്ത്യയുടെ ശേഷിച്ച ഗോളുകള്‍ നേടിയത്.
കാനഡയുടെ ആശ്വാസഗോള്‍ ഫ്‌ലോറിസ് വാന്‍സണ്‍ (39) നേടി.
ALSO READ: ഓസ്‌ട്രേലിയയില്‍ റെക്കോര്‍ഡിട്ട് വിരാട് കോഹ്‌ലി
ഗ്രൂപ്പ് സിയില്‍ ബല്‍ജിയത്തിനും ഏഴു പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ബല്‍ജിയത്തെ മറികടന്നാണ് ഇന്ത്യ മുന്നേറിയത്. ഗ്രൂപ്പില്‍ രണ്ടാമതെത്തിയ ബല്‍ജിയത്തിന് ഇനി ക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ ക്രോസ് ഓവര്‍ റൗണ്ട് കളിക്കണം.
ഇന്നു നടന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് മറികടന്ന ബല്‍ജിയം ഏഴു പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു. ഇതോടെ നേരിട്ട് ക്വാര്‍ട്ടറില്‍ കടക്കാന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമായി.
ALSO READ: ഈസ്റ്റ് ബംഗാളിനെതിരെ ഗോകുലത്തിന് തോല്‍വി
മല്‍സരം തുടങ്ങുമ്പോള്‍ ഇരു ടീമുകള്‍ക്കും +5 ആയിരുന്നു ഗോള്‍ശരാശരി. കാനഡയ്‌ക്കെതിരെ കൂറ്റന്‍ വിജയം നേടിയ ഇന്ത്യ ഗോള്‍ശരാശരി +9 ആക്കി വര്‍ധിപ്പിച്ചാണ് ക്വാര്‍ട്ടറിലേക്കു മുന്നേറിയത്.
WATCH THIS VIDEO: