ഡെറാഡൂണ്‍: ഇന്ത്യന്‍ ഹോക്കി താരം വന്ദന കതാരിയയ്ക്ക് അംഗീകാരവുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാന്റ് അംബാസിഡറായി വന്ദന കതാരിയയെ തെരഞ്ഞെടുത്തിരിക്കുകയാണ് സര്‍ക്കാര്‍.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയയാണ് വന്ദനയെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാന്റ് അംബാസിഡറായി പ്രഖ്യാപിച്ചത്.
ഒളിംപിക്‌സ് സെമി ഫൈനലില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ ഇന്ത്യന്‍ വനിതാ ഹോക്കി താരം വന്ദന കതാരിയക്കും കുടുംബത്തിനും വലിയ രീതിയിലുള്ള ജാതീയധിക്ഷേപം നേരിടേണ്ടി വന്നിരുന്നു.
സെമി ഫൈനലില്‍ അര്‍ജന്റീനയോടാണ് ഇന്ത്യ തോറ്റത്. ഹരിദ്വാറിലെ റോഷന്‍ബാദിലുള്ള വന്ദനയുടെ വീട്ടിലെത്തിയ ഉയര്‍ന്ന ജാതിയില്‍പ്പെട്ട രണ്ട് പേര്‍ തോല്‍വി പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ദളിത് താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഉള്ളത് കൊണ്ടാണ് ഇന്ത്യ തോറ്റത് എന്ന് പറഞ്ഞ് കളിയാക്കുകയും ചെയ്തതായി കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.
എന്നാല്‍ നേരിട്ട ജാതീയധിക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് താരം രംഗത്ത് വന്നിരുന്നു. രാജ്യത്തിന് വേണ്ടിയാണ് നാമെല്ലാവരും കളിക്കുന്നതെന്നും എന്തൊക്കെ സംഭവിച്ചാലും ജാതിയുമായി ബന്ധപ്പെടുത്തിയുള്ള കമ്മന്റുകള്‍ നടത്തരുതെന്നും വന്ദന പറഞ്ഞു.
ഈ പശ്ചാത്തലത്തിലാണ് താരത്തിന് അംഗീകാരവുമായി സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുള്ളത്.
ടോകിയോയില്‍ ഹാട്രിക് നേടി ഇന്ത്യയുടെ സെമി വരെയുള്ള മുന്നേറ്റത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് വന്ദന. ഒളിംപിക്സ് ഹോക്കിയില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് വന്ദന കതാരിയ.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Hockey player Vandana Kataria made Uttarakhand’s Women & Child Development ambassador