| Sunday, 13th September 2020, 2:16 pm

ബി.ജെ.പിയുടേത് ക്ഷത്രിയ വോട്ടുകള്‍ കണ്ടിട്ടുള്ള ചാട്ടമാണ്; മറാത്തികള്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയമായെന്ന് സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ക്ഷത്രിയ വോട്ടും രജ്പുത്ത് വോട്ടും മുന്നില്‍ക്കണ്ടിട്ടുള്ള ചാട്ടമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത് റാവത്ത് പറഞ്ഞു.

” മുംബൈയെ പാക് അധിനിവേശ കശ്മീര്‍ എന്നും ബി.എം.സിയെ ബാബര്‍ ആര്‍മി എന്നും വിളിക്കുന്നവരുടെ പിന്നില്‍ മഹാരാഷ്ട്രയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി നില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണ്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന ജാതിക്കാരായ രജ്പുത്ത്, ക്ഷത്രിയ വോട്ടുകള്‍ നേടാനുള്ള ശ്രമമാണിത്,” റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയെ അപമാനിച്ചിട്ടും ദല്‍ഹിയിലുള്ള ഒരു ബി.ജെ.പി നേതാവിന് പോലും അതില്‍ ദുഃഖമുണ്ടായില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
മുംബൈയുടെ പ്രാധാന്യം കുറയ്ക്കാനും അപകീര്‍ത്തിപ്പെടുത്താനും സംഘടിതമായ ഒരു ഗൂഢാലോചന നടക്കുന്നുണ്ടെന്നും. ഈ ദുര്‍ഘടം പിടിച്ച സമയത്ത് എല്ലാ മറാത്തികള്‍ ഒരുമിച്ചുനില്‍ക്കണമെന്നും റാവത്ത് ആവശ്യപ്പെട്ടു.

ഒരു നടി മുഖ്യമന്ത്രിയെ അപമാനിക്കുമ്പോള്‍ ആ സംസ്ഥാനത്തെ ജനങ്ങള്‍ പ്രതികരിക്കരുത് എന്നാണോ? ഇത് ഏത് തരത്തിലുള്ള ഏകപക്ഷീയമായ സ്വാതന്ത്ര്യമാണ്? റാവത്ത് ചോദിച്ചു.

കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ് ഈ വിഷയത്തില്‍ ബി.ജെ.പിക്കെതിരെ ശിവസേന രംഗത്തെത്തിയിരിക്കുന്നത്.

കങ്കണ റണൗട്ടിനെ പരസ്യമായി പിന്തുണച്ച് കേന്ദ്രമന്ത്രി രാം ദാസ് അത്തേവാല രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlights: shiv sena against  bjp, Sanjay Raut on Sunday took a swipe at the Bharatiya Janata Party (BJP),

We use cookies to give you the best possible experience. Learn more