താനും കുടുംബവും എച്ച്.ഐ.വി പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഭാര്യയേയും മക്കളേയും കാറിനുള്ളിലിട്ട് കത്തിച്ച് താന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
താനും അവര്‍ക്കൊപ്പം മരിക്കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ കത്തിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും ഭാര്യയ്ക്ക് പെട്ടെന്ന് മനംമാറ്റം ഉണ്ടായപ്പോള്‍ ഭാര്യയേയും കുട്ടികളെയും രക്ഷപ്പെടുത്താന്‍ വേണ്ടി പുറത്തിറങ്ങുക താന്‍ രക്ഷപ്പെടുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
തെക്കന്‍ ഭോപ്പാലില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ബേതുല്‍ ജില്ലയില്‍ മാര്‍ച്ച് 3 നാണ് സംഭവം നടന്നത്. മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നും തിരിച്ചുവരികയായിരുന്നു എഞ്ചിനിയറും കുടുംബവും.
യാത്രയ്ക്കിടെ മക്കളെ രണ്ടുപേരെയും കൊന്നശേഷം ആത്മഹത്യ ചെയ്യാമെന്നാണ് താനും ഭാര്യയും തീരുമാനിച്ചതെന്നും അദ്ദേഹം പോലീസിനു മൊഴി നല്‍കി. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.
ഇയാളെ ഒരിക്കല്‍ കൂടി എച്ച്.ഐ.വി പരിശോധനയ്ക്കു വിധേയമാക്കുമെന്ന് മുല്‍ടൈയിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.കെ സിങ് പറഞ്ഞു.
ഏഴുമാസം മുമ്പാണ് എച്ച്.ഐ.വി പോസിറ്റീവാണെന്ന് ഇയാളും ഭാര്യയും തിരിച്ചറിഞ്ഞത്. മക്കളെയും പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ അവര്‍ക്കും രോഗമുണ്ടെന്നു കണ്ടെത്തി.
ഫെബ്രുവരി 28ന് കുടുംബം അമരാവതിയിലേക്കു പോയി. തിരിച്ചുവരും വഴി ഗൗണാപൂര്‍ ഗട്ടില്‍ വണ്ടി നിര്‍ത്തുകയും കാറിനു മുകളില്‍ പെട്രോള്‍ ഒഴിച്ചു തീക്കൊളുത്തുകയുമായിരുന്നു. കത്തിക്കൊണ്ടിരിക്കുന്ന കാറിലേക്ക് ഇയാളും കയറിയിരുന്നു.
എന്നാല്‍ കാറില്‍ നിന്നും ഭാര്യയ്ക്ക് പെട്ടെന്ന് മനംമാറ്റമുണ്ടായി. ഉറങ്ങിക്കൊണ്ടിരിക്കുന്ന കുട്ടികളെയും തന്നെയും രക്ഷിക്കണമെന്നു പറഞ്ഞു നിലവിളിച്ചു. തുടര്‍ന്ന് കാറില്‍ നിന്നും ചാടിയിറങ്ങിയ ഇയാള്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തീപടരുകയായിരുന്നു. തുടര്‍ന്ന് ഭാര്യയേയും കുട്ടികളെയും അവിടെ ഉപേക്ഷിച്ച് ഇയാള്‍ അമരാവതിയിലേക്കു തിരിച്ചുപോയി. അവിടെ നിന്നും പിന്നീട് മുംബൈയിലേക്കും നാഗ്പൂരിലേക്കും പോയി. ഒടുക്കം കുടുംബത്തോടും സുഹൃത്തുക്കളോടും ഈ സംഭവം പറയുകയായിരുന്നു.
എന്നാല്‍ ഇയാളുടെ മൊഴിയെ തള്ളി ഭാര്യയുടെ സഹോദരന്‍ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.