ലണ്ടന്‍: എച്ച്.ഐ.വി രോഗത്തെ തളയ്ക്കാനുള്ള മരുന്നിനായുള്ള പരീക്ഷണങ്ങള്‍ അവസാനഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ശാസ്ത്രകാരന്മാരുടെ ഗവേഷണം വിജയത്തോട് അടുക്കുന്നതായാണ് റിപ്പോര്‍ട്ട്.
ബ്രിട്ടനിലെ ഏറ്റവും മികച്ച അഞ്ചു സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരും ഗവേഷകരും ചേര്‍ന്നാണ് മരുന്നു വികസിപ്പിച്ചെടുത്തത്.
ഓക്‌സ്ഫഡ്, കേംബ്രിഡ്ജ്, ഇംപീരിയല്‍ കോളജ്, ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജ്, കിങ്‌സ് കോളജ് ലണ്ടന്‍ എന്നീ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തതോടെയാണ് ഗവേഷണം.
ഗവേഷണം അവസാനഘട്ടത്തിലാണെന്നും എച്ച്.ഐ.വി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അധികം വൈകാതെ തന്നെ വിജയത്തിലെത്തിച്ചേരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
പരീക്ഷണം നടന്നു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ എച്ച്.ഐവി വൈറസ് ഇല്ലാതാക്കാനുള്ള മരുന്ന് നാല്‍പ്പത്തിനാലുകാരനായ ബ്രിട്ടിഷുകാരനില്‍ പൂര്‍ണ്ണമായും വിജയിച്ചുവെന്ന് സൂചനകളുണ്ട്. ഔദ്യോഗിക വിവരം പുറത്തുവന്നാല്‍ ലോകത്തില്‍ എച്ച്.ഐ.വി ചികില്‍സ ഫലപ്രദമായി പൂര്‍ത്തിയാക്കിയ ആദ്യ രോഗിയാകും ഇദ്ദേഹം.
പരീക്ഷണം വിജയിച്ചു കഴിഞാല്‍ ലോകത്തിലെ ലക്ഷകണക്കിന് രോഗികള്‍ക്ക് വലിയ ആശ്വാസമാവും. എച്ച്.ഐ.വി വൈറസാണ് മരണകാരണമാകാവുന്ന എയ്ഡ്‌സ് രോഗബാധയിലേക്ക് നയിക്കുന്നത്. വര്‍ഷം തോറും ലക്ഷക്കണക്കിനു പേരാണ് എയ്ഡ്‌സ് ബാധിച്ചു മരണമടയുന്നത്.