| Tuesday, 5th March 2024, 4:35 pm

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ മറ്റൊരു നിര്‍ണായക നാഴികക്കല്ലിലെത്താന്‍ ഹിറ്റ്മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ അവസാന മത്സരം മാര്‍ച്ച് ഏഴിന് ധര്‍മശാലയിലാണ് നടക്കുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. സന്ദര്‍ശകരെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മ 81 പന്തില്‍ 55 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. ബാറ്റിങ്ങിന് പുറമെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയും രോഹിത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍ വരാനിരിക്കുന്ന ടെസ്റ്റില്‍ ആറ് സിക്സര്‍ അടിച്ചാല്‍ രോഹിത്തിന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലെ നിര്‍ണായക നാഴികക്കല്ല് സ്വന്തമാക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്.

ആറ് സിക്‌സര്‍ കൂടെ അടിച്ചാല്‍ രോഹിത്തിന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 600 സിക്‌സര്‍ സ്വന്തമാക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. നിലവില്‍ 594 സിക്‌സര്‍ നേടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ സ്വന്തമാക്കുന്ന താരമെന്ന് ബഹുമതി രോഹിത്തിനാണ്.

ഇന്റര്‍ നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിച്ച താരം, ടീം, സിക്‌സര്‍

രോഹിത് ശര്‍മ – ഇന്ത്യ – 594

ക്രിസ് ഗെയില്‍ – വെസ്റ്റ് ഇന്ഡീസ് – 553

ഷാഹിദ് അഫ്രീദി – പാകിസ്ഥാന്‍ – 476

ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 398

ഇതിന് പുറമെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി 50 സിക്സര്‍ തികക്കാനാണ് രോഹിത്തിന് വന്നിരിക്കുന്ന മറ്റൊരു അവസരം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് രോഹിത്ത്. ഇതുവരെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 49 സിക്‌സറാണ് താരം നേടിയത്. റിഷബ് പന്ത് 38 സിക്‌സറും യശസ്വി ജയ്സ്വാള്‍ 26 സിക്‌സറുമായി പുറകെയുണ്ട്.

Content Highlight: Hitman to reach another milestone in international cricket

We use cookies to give you the best possible experience. Learn more