|

വിജയ് ആന്റണി നായകനാകുന്ന ഹിറ്റ്ലര്‍; ഫസ്റ്റ് ലുക്ക് വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ആന്റണിയെ നായകനാക്കി സംവിധായകന്‍ ധന ഒരുക്കുന്ന ഹിറ്റ്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ആറ് സിനിമകള്‍ വിജയകരമായി നിര്‍മിച്ച ചെന്തൂര്‍ ഫിലിം ഇന്റര്‍നാഷണല്‍, വിജയ് ആന്റണിയെ നായകനാക്കി തങ്ങളുടെ ഏഴാമത്തെ ചിത്രം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു.

ചെന്തൂര്‍ ഫിലിം ഇന്റര്‍നാഷണല്‍ ടി.ഡി. രാജയും ഡി.ആര്‍. സഞ്ജയ് കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വിജയ് ആന്റണിക്കൊപ്പം ‘കൊടിയില്‍ ഒരുവന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഇതേ പ്രൊഡക്ഷന്‍ ഹൗസ് നേരത്തെ നിര്‍മിച്ചിരുന്നു.

റിയ സുമന്‍ ആണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്. ഗൗതം വാസുദേവന്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഹിറ്റ്‌ലറിന്റെ കഥയും സംവിധാനവും ധന നിര്‍വഹിക്കുന്നു. ഡി.ഒ.പി: നവീന്‍ കുമാര്‍. മ്യൂസിക് :വിവേക് -മെര്‍വിന്‍. ആര്‍ട്ട്: സി. ഉദയകുമാര്‍. എഡിറ്റര്‍ : സംഗ തമിഴന്‍ ഇ. ലിറിക്സ് : കാര്‍ത്തിക നെല്‍സണ്‍, ധന, കാര്‍ത്തിക്, പ്രകാശ് ഫ്രാന്‍സിസ്. കൊറിയോഗ്രാഫി : ബ്രിന്ദാ, ലീലാവതി. സ്റ്റണ്ട് : മുരളി. കോസ്റ്റ്യൂം ഡിസൈനര്‍ : അനുഷ ജി. സ്റ്റില്‍സ്: അരുണ്‍ പ്രശാന്ത്. പി.ആര്‍.ഒ. : പ്രതീഷ് ശേഖര്‍.

Content Highlight: Hitler movie first look video