ഓരോ കാര്‍ ബ്രാന്റുകളുടെ പിന്നിലും ഒരു ചരിത്രമുണ്ട്. നൂറ്റാണ്ടോളം പഴക്കമുള്ള അത്യാഡംബര ബ്രാന്റായ ജര്‍മ്മന്‍ ബ്രാന്റ് ഫോഗ്‌സ് വാഗണും അതില്‍നിന്ന് ഭിന്നമല്ല. vw ലോഗോയില്‍ അറിയപ്പെടുന്ന ഫോഗ്‌സ് വാഗണ്‍ ലോകത്താകെയുള്ള വാഹനപ്രേമികളുടെ ഇഷ്ടബ്രാന്റാണ് ഇവന്‍. ഫോഗ്‌സ് വാഗണിന്റെ ചരിത്രം പക്ഷെ ജര്‍മ്മന്‍ സ്വേച്ഛാധിപതി ഹിറ്റ്‌ലറിലാണ് അവസാനിക്കുക.കാരണം ഫോഗ്‌സ് വാഗണ് പിറവി സ്വപ്‌നം കണ്ടത് അഡോള്‍ഫ് ഹിറ്റ്‌ലറായിരുന്നു.
1937ല്‍ ജര്‍മ്മനിയിലെ വോള്‍സ്‌ബോര്‍ഗില്‍ ആണ് ഫോക്‌സ് വാഗണ്‍ ഓട്ടോമൊബൈല്‍ കമ്പനി സ്ഥാപിച്ചത്. രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തില്‍ തൊഴിലാളി വര്‍ഗത്തിനായി ചെലവ് കുറഞ്ഞ ചെറിയ കാര്‍ വേണമെന്ന് ഹിറ്റ്‌ലറിന് തോന്നി. ഓസ്ട്രിയന്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറായ ഫെര്‍ഡിനാന്‍ഡ് പോര്‍ഷെയെ ഹിറ്റ്‌ലര്‍ വിളിപ്പിച്ചു.വേഗത ഏറിയതും ചുരുങ്ങിയ ചെലവിലും പ്രൊഡക്ഷന്‍ കാറുകളായിരുന്നു ഹിറ്റ്‌ലര്‍ ആവശ്യപ്പെട്ടത്.
ആയിരം റെയ്ക് മാര്‍ക്‌സ് (ജര്‍മ്മന്‍ നാണയം) ന് സാധാരണക്കാര്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന കാറുകളാണ് ഫോഗ്‌സ് വാഗണ്‍ വഴി ഉന്നംവെച്ചത്. 1938ല്‍ നാസി റാലിയില്‍ വെച്ച് ഹിറ്റ്‌ലര്‍ ജനങ്ങളോട് പറഞ്ഞു”ഗതാഗത ബുദ്ധിമുട്ടുകള്‍ക്കുള്ള ഒരുത്തരമാണ് ഈ കാര്‍.ജനങ്ങളുടെ സന്തോഷമാണ് ഈ കാര്‍ ലക്ഷ്യംവെക്കുന്നത്’.
1939ല്‍ ബെര്‍ലിന്‍ മോട്ടോര്‍ഷോയില്‍ ഫോക്‌സ് വാഗണ്‍ കാര്‍ അവതരിപ്പിച്ചു. പിന്നീട് ഉടന്‍ ഉണ്ടായ രണ്ടാംമഹാലോകയുദ്ധത്തെ തുടര്‍ന്ന് കാര്‍ ഉല്‍പ്പാദനം നിര്‍ത്തിവെച്ചു. ജര്‍മ്മനിയിലെ കാര്‍വ്യവസായത്തിലെ പ്രതിസന്ധി ഫോക്‌സ് വാഗണെയും വിഴുങ്ങി. പിന്നീട് യുദ്ധകെടുതികളില്‍ നിന്ന് ജര്‍മ്മനി പതുക്കെ കരകയറിതുടങ്ങിയപ്പോള്‍ കമ്പനിക്ക് വീണ്ടും ജീവശ്വാസം ലഭിച്ചു.
1959ല്‍ ഈ കാറുകളുടെ ഡിസൈനിന്റെ അപൂര്‍വ്വത ഡോയല്‍ ഡെയ്ന്‍ ബേണബാക്ക് എന്ന അഡൈ്വര്‍ടൈസിങ് കമ്പനി നന്നായി പ്രചരണം നടത്തി. ഇത് ഈ കാറുകളെ വീണ്ടും ലോകശ്രദ്ധയിലേക്ക് എത്തിച്ചു.ഈ കാറുകള്‍ക്ക് ബീറ്റില്‍ എന്ന് പേര് നല്‍കിയതും ഇവര്‍ തന്നെയായിരുന്നു.യുദ്ധത്തിന് മുമ്പ് തന്നെ ഫോക്‌സ് വാഗണ്‍റെ നാസിപ്പടയെ സ്മരിപ്പിക്കുന്ന ലോഗോയിലെ ചിറകുകള്‍ നീക്കി.