| Friday, 13th October 2023, 11:52 pm

ആറ് ലോകകപ്പ്, ആറ് ജയം; കടുവകളെ കൊത്തിപ്പറിച്ച് കിവികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പില്‍ ബംഗ്ലാദേശിന് മേല്‍ തങ്ങളുടെ അധീശത്വം തുടര്‍ന്ന് ന്യൂസിലാന്‍ഡ്. ചെന്നൈയിലെ വിജയത്തിന് പിന്നാലെ 6-0ന്റെ ലീഡാണ് ബംഗ്ലാദേശിന് മേല്‍ ന്യൂസിലാന്‍ഡിനുള്ളത്.

1999ല്‍ ചെംസ്‌ഫോര്‍ഡില്‍ നിന്ന് ആരംഭിച്ച സ്ട്രീക്ക് 2023ല്‍ ചെന്നൈയിലെത്തി നില്‍ക്കുമ്പോഴും ന്യൂസിലാന്‍ഡ് സെയ്ഫായി കാത്തുസൂക്ഷിക്കുകയാണ്.

ലോകകപ്പിലെ ന്യൂസിലാന്‍ഡ് – ബംഗ്ലാദേശ് സ്റ്റാറ്റുകള്‍

ആകെ മത്സരം – 6

ന്യൂസിലാന്‍ഡ് – 6
ബംഗ്ലാദേശ് – 0
അവസാന മത്സരം – 2019 ലോകകപ്പ്, ദി ഓവല്‍

1999 ലോകകപ്പ് (ചെംസ്‌ഫോര്‍ഡ്)- ന്യൂസിലാന്‍ഡിന് ആറ് വിക്കറ്റ് ജയം

ബംഗ്ലാദേശ് – 116
ന്യൂസിലാന്‍ഡ് – 117/4 (33/50)
പ്ലെയര്‍ ഓഫ് ദി മാച്ച് – ഗാവിന്‍ ലാര്‍സെന്‍ 3/19

2003 ലോകകപ്പ് (കിംബെര്‍ലി) – ന്യൂസിലാന്‍ഡിന് ഏഴ് വിക്കറ്റ് ജയം

ബംഗ്ലാദേശ് – 198/7 (50)
ന്യൂസിലാന്‍ഡ് – 199/3 (33.3/50)
പ്ലെയര്‍ ഓപ് ദി മാച്ച് – ക്രെയ്ഗ് മക്മിലന്‍ – 75(83)

2007 ലോകകപ്പ് (നോര്‍ത് സൗണ്ട്) – ന്യൂസിലാന്‍ഡിന് ഒമ്പത് വിക്കറ്റ് ജയം

ബംഗ്ലാദേശ് – 174 (50)
ന്യൂസിലാന്‍ഡ് – 178/9 (29.2/50)
പ്ലെയര്‍ ഓപ് ദി മാച്ച് – – ഷെയ്ന്‍ ബോണ്ട് 2/15

2015 ലോകകപ്പ് (ഹാമില്‍ട്ടണ്‍) – ന്യൂസിലാന്‍ഡിന് മൂന്ന് വിക്കറ്റ് ജയം

ബംഗ്ലാദേശ് – 288/7 (50)
ന്യൂസിലാന്‍ഡ് – 290/7 (48.2/50)
പ്ലെയര്‍ ഓഫ് ദി മാച്ച് – മാര്‍ട്ടിന്‍ ഗപ്ടില്‍ – 105 (100)

2019 ലോകകപ്പ് ( ദി ഓവല്‍) – ന്യൂസിലാന്‍ഡിന് രണ്ട് വിക്കറ്റ് ജയം

ബംഗ്ലാദേശ് – 244 (49.2)
ന്യൂസിലാന്‍ഡ് – 248/8 (47.1/50)
പ്ലെയര്‍ ഓഫ് ദി മാച്ച് – റോസ് ടെയ്‌ലര്‍ – 82 (91)

2023 ലോകകപ്പ് (ചെന്നൈ) – ന്യൂസിലാന്‍ഡിന് എട്ട് വിക്കറ്റ് ജയം

ബംഗ്ലാദേശ് – 245/9
ന്യൂസിലാന്‍ഡ് – 248/2 (42.5/50)
പ്ലെയര്‍ ഓഫ് ദി മാച്ച് – ലോക്കി ഫെര്‍ഗൂസന്‍ – 3/49

ഇതുപോലെ മറ്റ് ചില ടീമുകളും ഇത്തരത്തില്‍ ലോകകപ്പില്‍ സ്ട്രീക്ക് കാത്തുസൂക്ഷിക്കുന്നുണ്ട്. പാകിസ്ഥാന്‍ – ശ്രീലങ്ക മാച്ചില്‍ 8-0ന് പാകിസ്ഥാനും, ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങളില്‍ 7-0ന് ഇന്ത്യയും സിംബാബ്‌വേ – വെസ്റ്റ് ഇന്‍ഡീസ് പോരാട്ടത്തില്‍ 6-0ന് വിന്‍ഡീസും മുന്നിട്ടുനില്‍ക്കുകയാണ്.

ഇത്തരത്തില്‍ ഒരു പോരാട്ടത്തിനാണ് ലോകകപ്പ് ഒക്ടോബര്‍ 14ന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ – പാകിസ്ഥാന്‍ മാച്ചിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. മത്സരത്തില്‍ ഇന്ത്യ 8-0 എന്ന നിലയില്‍ സ്ട്രീക്ക് വര്‍ധിപ്പിക്കുമോ അതോ പാകിസ്ഥാന്‍ 7-1 എന്ന നിലയില്‍ ഇന്ത്യയുടെ ജൈത്രയാത്ര അവസാനിപ്പിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: History of New Zealand vs Bangladesh in world cups

We use cookies to give you the best possible experience. Learn more