ഗൃഹാതുര ഓര്‍മകളുണര്‍ത്തുന്ന 'നോക്കിയ'യുടെ ചരിത്ര നാള്‍വഴികളിലൂടെ
Big Buy
ഗൃഹാതുര ഓര്‍മകളുണര്‍ത്തുന്ന 'നോക്കിയ'യുടെ ചരിത്ര നാള്‍വഴികളിലൂടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th May 2015, 5:10 pm

Nokiaനോക്കിയ, ലോകത്തിന്റെ, ഇന്ത്യക്കാരുടെ ജീവിതത്തിലേക്ക് മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യ കടന്നു വന്ന ഓരോ നിമിഷത്തിലും വളര്‍ന്നുവന്ന മൊബൈല്‍ ഫോണ്‍ കമ്പനി. ലോകത്തെ മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യ വളര്‍ന്നത് ഈ കമ്പനിക്കൊപ്പമാണെന്നു  തന്നെ പറയാം. മൊബൈല്‍ ഫോണിന്റെ ചരിത്രത്തിന്റെ ഓര്‍മ്മകളില്‍ എന്നും തിളങ്ങി നില്‍ക്കുന്ന പേര് നോക്കിയയായിരിക്കും.

1865ല്‍ പേപ്പര്‍ മില്‍ വ്യവസായത്തില്‍ തുടങ്ങിയ കമ്പനി 2015ല്‍ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നത് വരെയുള്ള 150 വര്‍ഷങ്ങള്‍ കൊണ്ട് എഴുതിയെടുത്തത്  ലോകത്തിന്റെ പുതിയൊരു ചരിത്രം തന്നെയാണ്. ആ ചരിത്രത്തിലെ ചില പ്രധാന നാഴികക്കല്ലുകളാണ് താഴെ

1865ലാണ് സൗത്തേണ്‍ ഫിന്‍ലന്റില്‍ നോക്കിയ സ്ഥാപകന്‍ നട്ട് ഫെഡ്രിക് ഇഡെസ്റ്റാമിന് പേപ്പര്‍ മില്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നത്. ഇഡസ്റ്റാമിന്റെ രണ്ടാമത്തെ മില്‍ സ്ഥാപിക്കുന്നത് നോക്കിയന്‍ വ്രിത്ത നദിയുടെ തീരത്തായിരുന്നു. റബ്ബര്‍, കേബിള്‍, ഇലക്ട്രോണിക് വ്യവസായങ്ങളിലൂടെയെല്ലാം വളര്‍ന്ന കമ്പനി അവസാനം എത്തിച്ചേര്‍ന്നത് ലോകത്തെ കീഴടക്കിയ മൊബൈല്‍ ഫോണ്‍ വ്യവസായത്തിലേക്കാണ്(1868)

1979ല്‍ നോക്കിയയും സലോറയും ചേര്‍ന്ന് മോബിറ ഓവൈ എന്ന പേരില്‍ ഒരു റേഡിയോ ടെലിഫോണ്‍ കമ്പനി സ്ഥാപിച്ചു. 1891ല്‍ നോര്‍ഡിക് മൊബൈല്‍ ടെലിഫോണ്‍ സര്‍വ്വീസ് ആരംഭിച്ചതോടെയാണ് നോക്കിയയുടെ പുതിയ കാലം ആരംഭിക്കുന്നത്. ലോകത്തെ ആദ്യത്തെ അന്തര്‍ദേശീയ സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് ആയിരുന്നു ഇത്. 1982ല്‍ നോക്കിയ മൊബിറ സെനറ്റര്‍ എന്ന തങ്ങളുടെ  ആദ്യ കാര്‍ ഫോണ്‍ പുറത്തിറക്കി.
Mobira-Senator
മോബിറ ടോക്കമാന്‍  1984ല്‍ നോക്കിയ പുറത്തിറക്കിയ വലിയ വയര്‍ലെസ് കാര്‍ഫോണ്‍. എറെ ഭാരമുള്ള ഇതിന്റെ ബാറ്ററിയിലാണ് ഭാരം മുഴുവനും.
Mobira-Talk-Man
1987ല്‍ ഭാരം കുറച്ച് കൊണ്ട് ആദ്യത്തെ കയ്യില്‍ കൊണ്ടു നടക്കാവുന്നതരം ഫോണ്‍ നോക്കിയ പുറത്തിറക്കി. മൊബിറ സിറ്റിമാന്‍ എന്നായിരുന്നു ഇതിന് പേര്. 800 ഗ്രാം ഭാരം ഉണ്ടായിരുന്ന ഇതിന്റെ വില ഇന്നത്തെ 267,200 രൂപയാണ്. ഗോര്‍ബ എന്നാണ് ഈ ഫോണിനെ വിളിച്ചിരുന്നത്. സോവിയറ്റ് നേതാവായ മിഖായീല്‍ ഗോര്‍ബച്ചേവ് ഈ ഫോണ്‍ ഉപയോഗിച്ച് കൊണ്ട് കോള്‍ ചെയ്യുന്ന ചിത്രം പ്രശസ്തമായതോടെയാണ് ആ പേര് വന്നത്.
Mobira-cityman
1991ല്‍ ജി.എസ്.എം നെറ്റ് വര്‍ക്ക് നിലവില്‍ വന്നപ്പോള്‍ നോക്കിയ കയ്യില്‍ കൊണ്ടു നടക്കാവുന്ന ആദ്യത്തെ  ഡിജിറ്റല്‍ ജി.എസ്.എം ഫോണ്‍ പുറത്തിറക്കി,  നോക്കിയ 1011. ലോകത്തിലെ ആദ്യത്തെ ജി.എസ്.എം കോള്‍ വിളിച്ചത് ഒരു നോക്കിയ ഡിവൈസ്ിലൂടെയാണ്.

Nokia-1011

നോക്കിയ 1011നു തുടര്‍ച്ചയായി 1992ല്‍ നോക്കിയ 101 പുറത്തിറക്കി. ഈ ഫോണിന് മുകളില്‍ വലിപ്പം ക്രമീകരിക്കാവുന്ന ഒരു ഏരിയലും ഉണ്ടായിരുന്നു.
Nokia-101
1994ലാണ് നോക്കിയ റിംഗ്‌ടോണ്‍ ഉപയോഗിച്ചുള്ള ആദ്യ ഫോണ്‍ പുറത്തിറക്കിയത്, നോക്കിയ 2110. 19ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്‌കോ ടറേഗ ഈണം നല്‍കിയ ക്ലാസിക്കല്‍ ഗിറ്റാര്‍ സംഗീതം ഗ്രാന്‍ വാല്‍സില്‍ നിന്നാണ് നോക്കിയ ട്യൂണ്‍ ഉണ്ടായത്. നോക്കിയ 2100 പരമ്പര വന്‍ വിജമായി മാറി. 400,000 യൂണിറ്റുകള്‍ വിറ്റഴിക്കാമെന്നായിരുന്നു നോക്കിയ പ്രതീക്ഷിച്ചത്. എന്നാല്‍ ലോകത്താകമാനം 20 മില്ല്യണ്‍ ഫോണുകളാണ് വിറ്റഴിക്കപ്പെട്ടത്.
Nokia2110
വാഴപ്പഴത്തിന്റെ ആകൃതിയില്‍ 1996ലാണ് നോക്കിയ 8110 പുറത്തിറക്കിയത്. 1999ലെ മാട്രിക്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ ഈ സ്ലൈഡര്‍ ഫോണ്‍ ഏറെ ജനപ്രിയമായി മാറി.
Nokia8110
1997ലെ നോക്കിയ 6110ലാണ് ആകര്‍ഷകമായ സ്‌നേക്ക് ഗെയിം ഉള്‍പ്പെടുത്തിയത്. 300 ഓളം മൊബൈല്‍ ഫോണുകളില്‍ ഇത് ലഭ്യമായിരുന്നു. ഇന്‍ഫ്രാറെഡ് പോര്‍ട്ട് മെനു ഐക്കണ്‍ എന്നിവയ്ക്കും നോക്കിയ 6110 തുടക്കമിട്ടു.
Nokia-6110
1998ല്‍ എക്‌സറ്റേണല്‍ ആന്റിനയില്ലാത്ത ആദ്യ മൊബൈല്‍ ഫോണായ നോക്കിയ 8810 പുറത്തിറക്കി. ഇതിന്റെ സ്ലൈഡര്‍ സംവിധാനം ഇതിനെ ഏറെ ആകര്‍ഷകമാക്കി. 1998 ആയതോടെ ലോകത്തിലെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളില്‍ ഒന്നാം സ്ഥാനത്ത് നോക്കിയ എത്തി.
Nokia-8810
നോക്കിയ നിരവധി പുതുമകള്‍ കൊണ്ടുവന്ന വര്‍ഷമാണ് 2002. 2002ലാണ് നോക്കിയ ആദ്യ 3ജി ഫോണ്‍ പുറത്തിറക്കുന്നത്. നോക്കിയ 6650
Nokia-6650
അതേവര്‍ഷം തന്നെ നോക്കിയ 7650 പുറത്തിറക്കി. ക്യാമറയുള്ള ആദ്യ നോക്കിയ ഫോണ്‍ ആയിരുന്നു ഇത്. കളര്‍ ഡിസിപ്ലെയുള്ള ആദ്യ നോക്കിയ ഫോണും ഇത് തന്നെ.
Nokia-7650
2002ല്‍ പുതുമയോടെ ഇറങ്ങിയ മറ്റൊരു നോക്കിയ ഫോണ്‍ ആണ് 3650. വീഡിയോ        റെക്കോഡിങ് സൗകര്യമുള്ള ആദ്യ ഫോണ്‍ ആണ് നോക്കിയ 3650
Nokia-3650
2003ല്‍ ഗേയ്മിങ് സൗകര്യത്തിന് പ്രാധാന്യം നല്‍കി ക്കൊണ്ട് നോക്കിയ പുറത്തിറക്കിയ ഫോണ്‍ ആണ് എന്‍.ഗേജ്. 2009ല്‍ എന്‍-ഗേജ് ഗേയിംസ് നിര്‍ത്തലാക്കുമെന്ന് നോക്കിയ പ്രഖ്യാപിക്കുകയും 2010ല്‍ അത് പൂര്‍ണമായും നിര്‍ത്തിവെക്കുകയും ചെയ്തു.
N-Gage-i
2005ലാണ് നോക്കിയ എന്‍ സീരീസ് ഫോണിന് തുടക്കമിടുന്നത്. വിനോദത്തിനും ആശയ വിനിമയത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ ഡിവൈസുകള്‍ ഏറെ ജനപ്രിയമായിരുന്നു. എന്‍70, എന്‍90 എന്‍91 എന്നിവയാണ് ഈ പരമ്പരയില്‍ ആദ്യം  പുറത്തിറ്കകിയ ഫോണുകള്‍.
N-series
ഏപ്രില്‍ 2010ല്‍ നോക്കിയ എന്‍ 8 വിളംബരം ചെയ്തു. 2010ല്‍ ഈ ഫോണ്‍ പുറത്തിറക്കി.
Lumia
ആന്‍ഡ്രോയിഡ്, ഐഫോണ്‍ എന്നീ ഫോണുകളുമായുണ്ടായ മത്സരത്തെ തുടര്‍ന്ന് നോക്കിയ ഫോണുകള്‍ക്ക് വില്‍പന കുറഞ്ഞു. ഇതേ തുടര്‍ന്നാണ് നോക്കിയ തങ്ങളുടെ പഴക്കം ചെന്ന സിംമ്പിയന്‍ ഫോണുകള്‍ ഉപേക്ഷിച്ച് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലേക്ക് മാറിയത്. ഇതിലൂടെ തങ്ങളുടെ പ്രതാപം വീണ്ടെടുക്കാമെന്നും അതിലൂടെ സ്മാര്‍ട്‌ഫോണ്‍ വിപണി കയ്യടക്കാമെന്നും നോക്കിയ കണക്കുകൂട്ടി. 2011 ഓക്ടോബര്‍ 26ന് ലണ്ടനില്‍ നോക്കിയ തങ്ങളുടെ ആദ്യ വിന്‍ഡോസ് ഫോണുകളായ ലൂമിയ 800 ലൂമിയ 710 എന്നിവ വിളംബരം ചെയ്തു.
Winsows-Phone
തങ്ങളുടെ ഫീച്ചര്‍ ഫോണ്‍ മേഖലയില്‍ കൂടുതല്‍  ശക്തിയുറപ്പിക്കാനായി നോക്കിയ ആശാ ഫോണുകള്‍ 2011ല്‍ പുറത്തിറക്കി
Feature
2012ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ നോക്കിയ തങ്ങളുടെ നോക്കിയ 808 പ്യുവര്‍ വ്യൂ സ്മാര്‍ട് ഫോണ്‍ പുറത്തിറക്കി. 41 മെഗാപിക്‌സല്‍ ക്യാമറയോട് കൂടിയതായിരുന്നു ഈ ഫോണ്‍. എന്നാല്‍ ഈ ഫോണ്‍ വിജയകരമായില്ല. നോക്കിയ ഡിവൈസുകളിലെ ക്യാമറയുടെ രൂപരേഖയായി ഈ ഫോണ്‍ മാറി
Nokia-808
2013 ജൂലൈയില്‍ നോക്കിയ പുതിയ സ്മാര്‍ട് ഫോണ്‍ പുറത്തിറക്കി. ലൂമിയ 1020. 41 മെഗാപിക്‌സല്‍ ക്യാമറയോട് കൂടിയതായിരുന്നു ഇത്. സാംസങും ആപ്പിളുമായി പിടിച്ചു നില്‍ക്കാന്‍ വേണ്ടിയായിരുന്നു ഇത്.
Lumia-1020
2013 സെപ്റ്റംബര്‍ 3ന് നോക്കിയയുടെ മൊബൈല്‍ഫോണ്‍ വ്യവസായം മൈക്രോ സോഫ്റ്റ് ഏറ്റെടുക്കുകയാണെന്ന് നോക്കിയയും മൈക്രോ സോഫ്റ്റും പ്രഖ്യാപിച്ചു. വിന്‍ഡോസ് പ്ലാറ്റ് ഫോമില്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ ഫോണുകള്‍ ഉള്‍പ്പെടെ നോക്കിയയുടെ മൊബൈല്‍ ഫോണ്‍ഡ നിര്‍മ്മാണ യൂണിറ്റുകള്‍ മൈക്രോ സോഫ്റ്റ് സ്വന്തമാക്കി.
Nokia-And-Microsoft
ഫാബ് ലെറ്റ് മാര്‍ക്കറ്റില്‍ കടന്നുകൂടുന്നതിനായി നോക്കിയ തങ്ങളുടെ 6 ഇഞ്ച് സ്മാര്‍ട് ഫോണുകളായ ലൂമിയ 1320, ലൂമിയ 1520 എന്നിവ പുറത്തിറക്കി.
Lumia-1320-and-Lumia-1520.
2013ല്‍ നോക്കിയയുടെ ആദ്യ ടാബ് ലെറ്റായ ലൂമിയ 2520 പുറത്തിറങ്ങി.
Fablet
2013ല്‍ തന്നെ തങ്ങളുടെ ഏക ആന്‍ഡ്രോയിഡ് ഫോണ്‍ സീരീസ് നോക്കിയ പുറത്തിറക്കി, “നാക്കിയഎക്‌സ്”. നോക്കിയ എക്‌സ്, എക്‌സ്.എല്‍ എന്നിവ നോക്കിയയുടെ ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെ അടിസ്ഥാനമാക്കിയ പുതിയ എക്‌സ് സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പിന്നീട് കമ്പനി ഇവ നിര്‍ത്തലാക്കി.
Nokia-android
ഏപ്രില്‍ 25ന് 1965ല്‍ പേപ്പര്‍ നിര്‍മ്മാണത്തില്‍ തുടക്കമിട്ട് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ഫോണ്‍ നിര്‍മ്മാതാവായ നോക്കിയ തങ്ങളുടെ യാത്ര അവസാനിപ്പിച്ച് 7.5 ബില്ല്യണ്‍ ഡോളറിന് തങ്ങളുടെ മൊബൈല്‍ ഫോണ്‍ വ്യവസായം മൈക്രോ സോഫ്റ്റിന് കൈമാറി.

2014ല്‍ മൈക്രോ സോഫ്റ്റ് ലൂമിയ 535 പുറത്തിറക്കി. നോക്കിയ ബ്രാന്‍ഡിങ് ഇല്ലാത്ത ആദ്യ ലൂമിയ ഫോണ്‍ ആയിരുന്നു ഇത്.
Lumia-535
ലൂമിയ 535 പുറത്തിറക്കിയ അതേമാസം തന്നെ നോക്കിയ ബ്രാന്‍ഡ് തിരികെ കൊണ്ടുവരുന്നതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. ആന്‍ഡ്രോയിഡ് ഒ.എസിലുള്ള പുതിയ ടാബ് ലെറ്റ് നോക്കിയ എന്‍1 അങ്ങനെ പുറത്തിറക്കി.
Nokia-N1.
മൊബൈല്‍ഫോണ്‍ നിര്‍മ്മാണത്തില്‍ നിന്ന് പിന്‍വാങ്ങിയ നോക്കിയ ടെലികോം ഉപകരണ നിര്‍മ്മാണ രംഗത്തെ മുന്‍നിര കമ്പനിയായ എറിക്‌സണുമായി മത്സരിക്കുന്നതിനായി ടെലികോം ഉപകരണനിര്‍മ്മാതാക്കളായ അല്‍കാടെല്‍- ലൂസെന്റ് കമ്പനി സ്വന്തമാക്കി.  150 വര്‍ഷത്തോളം ലോകത്തെ മൊബൈല്‍ഫോണ്‍ കമ്പനികളിലെ അധിപനായി വാണ നോക്കിയയുടെ 150ാം വാര്‍ഷത്തിലാണ് നില്‍ക്കുന്നത്.