ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ ലേഖനം സെന്‍സര്‍ ചെയ്ത് ദേശീയ പ്രത്ര മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ്. പാസ്റ്റ് ആന്‍ഡ് പ്രസന്റ് എന്ന പേരില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വാരാന്ത്യത്തില്‍ രാമചന്ദ്ര ഗുഹ എഴുതുന്ന കോളത്തില്‍ വന്ന ഒരു ലേഖനമാണ് സെന്‍സര്‍ ചെയ്യപ്പെട്ടത്. സര്‍ക്കാര്‍ പദ്ധതിയായ വിസ്ത പ്രൊജക്ടിനെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനമായിരുന്നു ഇത്. കൊവിഡ് പ്രതിസന്ധിക്കിടയില്‍ 20000 കോടിയുടെ ഈ പ്രൊജക്ടിന്റെ അനൗചിത്യത്തെ പറ്റിയായിരുന്നു ലേഖനത്തില്‍ പരാമര്‍ശിച്ചത്.
ലേഖനം പ്രസിദ്ധീകരിക്കാന്‍ എഡിറ്റേര്‍സിനു സമ്മതമായിരുന്നെന്നും എന്നാല്‍ മാനേജ്‌മെന്റിന്റെ താല്‍പര്യ പ്രകാരം ലേഖനം സെന്‍സര്‍ ചെയ്യാനും കോളം തുടരാനുമാണ് ആവശ്യപ്പെട്ടതെന്ന് രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു.എന്നാല്‍ താന്‍ ഇവര്‍ക്കു വേണ്ടി ഇനി കോളം എഴുതുന്നത് നിര്‍ത്താനാണ് തീരുമാനിച്ചതെന്ന് രാമചന്ദ്ര ഗുഹ വ്യക്തമാക്കി. ഈ ലേഖനം ഉടന്‍ തന്നെ മറ്റൊരിടത്ത് പ്രസിദ്ധീകരിക്കുമെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.
ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങള്‍ പുനരുദ്ധീകരിക്കുന്ന പ്രൊജക്ടാണ് വിസ്ത പ്രൊജക്ട്. 20000 കോടി ചെലവിടുന്ന ഈ പ്രൊജക്ടിന് വേണ്ടി 5 പ്രധാന ചരിത്ര സ്മാരകങ്ങളൂുടെ ഭൂമി വിനയോഗ നിയമത്തില്‍ ഭേദഗതി ചെയ്യുന്ന വിജ്ഞാപനം മാര്‍ച്ചില്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നു. കൊവിഡ്-19 പ്രതിസന്ധി രൂക്ഷമായഘട്ടത്തില്‍ രാജ്യത്തെ എല്ലാ സംവിധാനങ്ങളും കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഘട്ടത്തില്‍ നടത്തിയ ഈ നീക്കം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.