| Thursday, 11th June 2020, 6:26 pm

'ഗുജറാത്ത് സാമ്പത്തികമായി മുന്നില്‍, സാസ്‌കാരികമായി പിന്നിലുള്ള പ്രവിശ്യ'; ഗുജറാത്തിനെതിരെ രാമചന്ദ്ര ഗുഹ, പ്രതികരണവുമായി വിജയ് രൂപാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുജറാത്ത് സംസ്ഥാനത്തെ കുറിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ ട്വീറ്റ് ചര്‍ച്ചയായി. ഇതിനെതിരെ പ്രതികരണവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പ്രതികരണവുമായി രംഗത്തെത്തി.

ബ്രിട്ടീഷ് ചരിത്രകാരനും ഗവേഷകനുമായ ഫിലിപ്പ് സ്പ്രാട്ട് 1939ല്‍ എഴുതിയ വാക്കുകളാണ് ഗുഹ ട്വീറ്റ് ചെയ്തത്. ‘ഗുജറാത്ത് സാമ്പത്തികമായി മുന്നില്‍, സാസ്‌കാരികമായി പിന്നിലുള്ള പ്രവിശ്യ, ബംഗാള്‍ നേരെ തിരിച്ചാണ്, സാമ്പത്തികമായി പിന്നിലും സാംസ്‌കാരികമായി മുന്നിലും ആണ്’ എന്ന് ഫിലിപ്പ് സ്പ്രാട്ട് 1939ല്‍ കുറിച്ചു എന്നാണ് ഗുഹ ട്വീറ്റ് ചെയ്തത്.

ഗുഹയുടെ ട്വീറ്റ് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പ്രതികരിച്ചത്. ബ്രിട്ടീഷുകാര്‍ രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ വരേണ്യരായ ഒരു കൂട്ടം ആളുകള്‍ ഇന്ത്യക്കാരെ വിഭജിക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യക്കാര്‍ അതില്‍ വീഴുകയില്ല. ഗുജറാത്ത് മഹത്തരമാണ്, ബംഗാളും മഹത്തരമാണ്, ഇന്ത്യ ഒന്നാണ്. നമ്മുടെ സാംസ്‌കാരിക അടിത്തറകള്‍ ശക്തമാണ്. നമ്മുടെ സാമ്പത്തിക ആഗ്രഹങ്ങള്‍ ഉയര്‍ന്നതാണെന്നും വിജയ് രൂപാണി ട്വീറ്റ് ചെയ്തു.

തന്റെ ഗവേഷണത്തിന്റെ ഭാഗമായി താന്‍ കണ്ടെത്തിയ മറ്റുള്ളവരുടെ വാക്കുകള്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നു. പല തരത്തില്‍ ഞാന്‍ കണ്ടെത്തിയതാണത്. അത് മുഴുവനായോ പാതിയായോ ഞാന്‍ ഉപയോഗിക്കാം, ഉപയോഗിക്കാതിരിക്കാം. നിങ്ങളുടെ അഭിനന്ദനങ്ങളും ദേഷ്യവും ഞാന്‍ ഉദ്ദരിച്ച ആളോടാണെന്നും രാമചന്ദ്ര ഗുഹ പിന്നീട് ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more