| Monday, 4th March 2024, 1:04 pm

ഫാസിൽ സാർ എന്റെ മൂത്താപ്പ; അവരുടെ പാട്ടുകളെല്ലാം ഹിറ്റാകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു മറുപടി: ഹിഷാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകൻ ഫാസിൽ തന്റെ മൂത്താപ്പയാണെന്ന് സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ്. ഫാസിലിന്റെ ജനറേഷനിലെ എല്ലാ പാട്ടുകളും ഹിറ്റാവുന്നതിനെക്കുറിച്ച് താൻ അദ്ദേഹത്തോട് ചോദിച്ചെന്നും ഹിഷാം പറഞ്ഞു.

പാട്ട് ഹിറ്റാവുന്നത് എന്ത്കൊണ്ടാണെന്ന് അറിയില്ലെന്നും സോങ് കമ്പോസ് ചെയ്യാൻ കൊടുത്തുകഴിഞ്ഞാൽ ഷൂട്ടിന്റെ സമയത്താണ് കേൾക്കുന്നതെന്നുമാണ് ഫാസിൽ തന്നോട് മറുപടി പറഞ്ഞതെന്നും ഹിഷാം കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ ആ കാലത്തെ പാട്ടുകളൊക്കെ സംഗീത സംവിധായകന്റെ വേർഷൻ ആയിരിക്കുമെന്നും ഹിഷാം പറയുന്നുണ്ട്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹിഷാം അബ്ദുൽ വഹാബ്.

‘ഫാസിൽ സാർ എന്റെ മൂത്താപ്പയാണ്. അവരുടെ കാലത്തുള്ള സോങ്‌സ് ഇത്രയും പോപ്പുലർ ആവുന്നതിനെക്കുറിച്ച് ഞാൻ മൂത്താപ്പയോട് ചോദിച്ചിട്ടുണ്ട്. അവർ ഔസേപ്പച്ചൻ സാറുമായിട്ട് സിനിമ ചെയ്തിട്ടുണ്ട്. അവരുടെ ജനറേഷനിലെ ആ സോങ്സ് ഒക്കെ ഹിറ്റാണ്. എങ്ങനെയാണ് ഇതൊക്കെ ക്രാക്ക് ചെയ്യുന്നത് എന്നാണ് ഞാൻ ചോദിച്ചത്.

എല്ലാ സിനിമയിലും അഞ്ച് പാട്ടുണ്ടാവും.  അതെല്ലാം നമുക്ക് കേൾക്കാൻ ഇഷ്ടമുള്ളതാണ്. ജോൺസൺ മാഷ്, കൈതപ്രം ഇവരുടെ കോമ്പിനേഷൻ, രവീന്ദ്രൻ മാഷ് തുടങ്ങിയവരുടെ പാട്ടുകളൊക്കെ അങ്ങനെയാണ് വരുന്നത്. അപ്പോൾ സാർ എന്നോട് പറഞ്ഞത് ‘അറിയില്ല ഹിഷാമേ, ഞാൻ കമ്പോസ് ചെയ്യാൻ കൊടുക്കും പിന്നെ ഷൂട്ടിന്റെ സമയത്താണ് കേൾക്കുന്നത്’ എന്നായിരുന്നു.

അദ്ദേഹം കേൾക്കും പക്ഷെ ഷൂട്ടിന്റെ അന്നാണ് കേൾക്കുക. ഷൂട്ടിന് വരുന്ന സോങ്ങ് കമ്പ്ലീറ്റ്ലി മ്യൂസിക് ഡയറക്ടറുടെ വേർഷൻ ആണ്. പുള്ളി എന്താണ് പാട്ടിലൂടെ പറയാൻ ശ്രമിക്കുന്നതെന്നാണ് ആ സോങ്ങില്‍ ഉണ്ടാവുക. അതിനൊരുപാട് ഡയല്യൂഷൻസ് ഇല്ല. ഇന്ന് നമുക്ക് ഫ്രീഡം ഇല്ല എന്ന് ഞാൻ പറയുന്നില്ല. ഇന്ന് നമുക്ക് ഫ്രീഡം ഉണ്ട്. എന്ത് പ്രോജക്ട് വർക്ക് ചെയ്യണം എന്ന് നമുക്ക് തീരുമാനിക്കാം. അവർക്കും തിരിച്ചു ഫ്രീഡം ഉണ്ടല്ലോ,’ ഹിഷാം അബ്ദുൽ വഹാബ് പറഞ്ഞു.

Content Highlight: Hesham abdul vahab about fasil

We use cookies to give you the best possible experience. Learn more