| Saturday, 27th May 2017, 2:20 pm

ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്സര്‍ അഹമ്മദ് ഭട്ടുള്‍പ്പെടെ എട്ടു തീവ്രവാദികളെ സൈന്യം വധിച്ചു.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ഭട്ടുള്‍പ്പെടെ എട്ടു തീവ്രവാദികളെ സൈന്യം വധിച്ചു. ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ത്രാല്‍ മേഖലയില്‍ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിലാണ് ഭട്ടിനെയും കൂട്ടാളിയെയും സൈന്യം വധിച്ചത്. ബരാമുള്ളയിലെ നിയന്ത്രണ രേഖയ്ക്ക സമീപമാണ് മറ്റു ആറുപേരെ വകവരുത്തിയത്.


Also read സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാകണം: കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് വെള്ളാപ്പള്ളി 


ഭട്ട് ത്രാല്‍ മേഖലയിലുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെ ഭട്ടും കൂട്ടാളിയും സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇരുവരെയും സൈന്യം വധിക്കുന്നത്.

ബരാമുള്ളയിലെ രാംപൂര്‍ മേഖലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച 6 തീവ്രവാദികളേയും സൈന്യം വധിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ആയിരുന്ന ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചിരുന്നു. ഇതിനു ശേഷം ഹിസ്ബുളിനെ നയിച്ചത് ഭട്ട് ആയിരുന്നു. ഇയാളുടെ തലയ്ക്ക് സൈന്യം പത്തു ലക്ഷം രൂപ വിലയിട്ടിരുന്നു.


Dont miss ഗോരക്ഷാ പ്രവര്‍ത്തകര്‍ ട്രയിന്‍ ആക്രമിച്ചു: സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാനുള്ള പശുക്കളുമായി പോയവര്‍ക്ക് കൂരമര്‍ദ്ദനം


വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സൈന്യത്തിന്റെ് പട്രോളിംഗിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇന്നു പുലര്‍ച്ചെ വരെ ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു. ഭട്ടിനെയും കൂട്ടാളിയെയും വധുിച്ച സൈന്യം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനായി തെരച്ചില്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊല്ലപ്പെട്ടത് സബ്സര്‍ ഭട്ട് തന്നെയാണെന്ന് സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ് അറിയിച്ചു. ഭട്ടിന്റെ മരണം കശ്മീര്‍ ഡി.ജി.പി എസ് പി വൈദും സ്ഥിരീകരിച്ചു.

We use cookies to give you the best possible experience. Learn more