തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തല്‍ കൊവിഡ് വാക്സിനേഷന്‍ കേന്ദ്രമായി ഉപയോഗിക്കാന്‍ ധാരണ. 80,000 ചതുരശ്ര അടി വിസ്താരമുള്ള കൂറ്റന്‍ പന്തലാണ് സത്യപ്രതിജ്ഞയ്ക്കായി നിര്‍മിച്ചത്.
സ്റ്റേഡിയത്തില്‍ തത്കാലം കായിക പരിപാടികള്‍ ഒന്നും ഇല്ലാത്തതിനാലാണ് പന്തല്‍ പൊളിച്ചുകളയാതെ വാക്സിനേഷന്‍ കേന്ദ്രമായി ഉപയോഗിക്കുന്നത്.
5000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പന്തലില്‍ നല്ല വായുസഞ്ചാരം കിട്ടും. ഇതു സംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങും. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം അടക്കമുള്ള സ്ഥലത്ത് നിരവധിപേര്‍ തിക്കിത്തിരക്കിയാണ് വാക്സിന്‍ സ്വീകരിക്കാനെത്തുന്നത്. ഇത് പരിഗണിച്ചുകൂടിയാണ് പുതിയ തീരുമാനം.
അതേസമയം, കൊവിഡ് കാലത്ത് സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തിയതില്‍ വലിയ വിവാദങ്ങളുണ്ടായിരുന്നു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ 500താഴെ വരുന്ന ആളുകളെ പങ്കെടിപ്പിച്ച്
പിണറായി വിജയനും മറ്റ് മന്ത്രിമാരും രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞ ദിവസം അധികാരത്തിലേറി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക