തിരുവനന്തപുരം: അധ്യാപികമാര്‍ക്കെതിരെ അസഭ്യ വര്‍ഷം നടത്തിയ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷിനെതിരെ പൊലീസ് കേസെടുത്തു. സ്്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ധനുവെച്ചപുരം വി.ടി.എം എന്‍.എസ്.എസ് കോളെജിലെ അധ്യാപികമാരെയും പ്രിന്‍സിപ്പാളിനുമെതിരെയായിരുന്നു സുരേഷിന്റെ അധിക്ഷേപം.
കോളേജിന് പുറത്ത് നടന്ന പൊതുയോഗത്തിലാണ് ഇയാള്‍ കോളേജിലെ അധ്യാപികമാര്‍ക്കെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞത്.
കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതികളായ എ.ബി.വി.പി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ കോളേജ് പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു അധ്യാപികമാര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് നടന്ന പ്രതിഷേധ യോഗത്തിനിടെയാണ് വളരെ മോശം വാക്കുകള്‍ ഉപയോഗിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അധ്യാപികമാരെ അധിക്ഷേപിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് നടന്ന പ്രതിഷേധ യോഗത്തിനിടെയാണ് വളരെ മോശം വാക്കുകള്‍ ഉപയോഗിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അധ്യാപികമാരെ അധിക്ഷേപിച്ചത്.
“അധ്യാപികമാരുടെ അനാശാസ്യവും ആഭാസവും തോന്നിവാസവും എ.ബി.വി.പി ഉണ്ടായാല്‍ നടത്താന്‍ സാധ്യമല്ലെന്ന് ബോധ്യമായപ്പോഴാണ് ഇത്തരം നടപടിയുമായി കോളേജ് അധികൃതര്‍ രംഗത്തെത്തിയതെന്നായിരുന്നു” ഇദ്ദേഹത്തിന്റെ പ്രസ്താവന. കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള ചില തെറിവിളികളും ഇയാള്‍ പ്രസംഗത്തിനിടെ നടത്തിയിരുന്നു.