പാകിസ്ഥാനില്‍ നിന്നുള്ള കലാകാരന്മാരും അഭിനേതാക്കളും ഇന്ത്യയുടെ സമ്പത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് എഫ്.ടി.ഐ.ഐ ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്‍. ഇന്ത്യക്കകത്ത് കലാകാരന്മാര്‍ക്ക് ക്ഷാമമില്ലെന്നും അതിനാല്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് പാട്ടുകാരെയും അഭിനേതാക്കളെയും രാജ്യത്തിനാവശ്യമില്ലെന്നും ചൗഹാന്‍ പറഞ്ഞു.
ന്യൂദല്‍ഹി: പാകിസ്ഥാനില്‍ നിന്നുള്ള കലാകാരന്മാരും അഭിനേതാക്കളും ഇന്ത്യയുടെ സമ്പത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് എഫ്.ടി.ഐ.ഐ ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്‍. ഇന്ത്യക്കകത്ത് കലാകാരന്മാര്‍ക്ക് ക്ഷാമമില്ലെന്നും അതിനാല്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് പാട്ടുകാരെയും അഭിനേതാക്കളെയും രാജ്യത്തിനാവശ്യമില്ലെന്നും ചൗഹാന്‍ പറഞ്ഞു.
ഇന്ത്യയെ കുറിച്ച് എന്തുതരം വിവരങ്ങളാണ് ഇത്തരക്കാര്‍ കൈമാറുന്നതെന്ന് അറിയില്ലെന്നും ഗജേന്ദ്ര ചൗഹാന്‍ പറഞ്ഞു.
പാകിസ്ഥാനി നടന്‍മാരെ അഭിനയിപ്പിക്കണമെന്നുള്ളവര്‍ പാകിസ്ഥാനില്‍ പോയി സിനിമ ചിത്രീകരിക്കട്ടെ. ആ രാജ്യത്ത് ഷൂട്ടിംഗിന് അനുമതി കിട്ടുകയെന്നത് എത്രത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അപ്പോള്‍ മനസിലാവും. പാകിസ്ഥാനിലെ ജനങ്ങളുടെ മനോഭാവവും മനസിലാക്കാമെന്നും ഗജേന്ദ്ര ചൗഹാന്‍ പറഞ്ഞു.
പാകിസ്ഥാനില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ ലാഭം കിട്ടുമെന്ന പ്രതീക്ഷയിലാണ് സിനിമാ നിര്‍മാതാക്കള്‍ പാക് കലാകാരന്മാരെ തെരഞ്ഞെടുക്കുന്നതെന്നും ചൗഹാന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പ് അവഗണിച്ച് കേന്ദ്രം എഫ്.ടി.ഐ.ഐ ചെയര്‍മാനാക്കിയയാളാണ് ഗജേന്ദ്ര ചൗഹാന്‍. രാജ്യത്തെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ കാവി അജണ്ട നടപ്പിലാക്കാനുള്ള ബി.ജെ.പിയുടെ നീക്കമായാണ് ഗജേന്ദ്ര ചൗഹാന്റെ നിയമനം വിലയിരുത്തപ്പെട്ടിരുന്നത്.