ലണ്ടൻ: ഹിപ്പൊപട്ടാമസുകൾക്ക് വായുവിലൂടെ സഞ്ചരിക്കാൻ സാധിക്കുമെന്ന പഠനവുമായി ലണ്ടനിലെ ശാസ്ത്രജ്ഞർ. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ വെറ്റിനറി കോളേജിലെ ശാസ്ത്രജ്ഞരുടേതാണ് കണ്ടെത്തൽ.
‘കോമൺ ഹിപ്പൊപട്ടാമസിന്റെ ഫുട്ബോൾ പാറ്റേണുകളും സ്ട്രെയ്ഡ് പരാമീറ്ററുകളും’ (Footfall patterns and stride parameters of Common hippopotamus ) എന്ന തലക്കെട്ടോടെ പഠനം അവർ പീർജെ എന്ന ശാസ്ത്ര ജേണലിൽ പങ്കുവെച്ചു.
പൂർണ വേഗതയിൽ ഓടുമ്പോൾ ഹിപ്പോകൾക്ക് 0.3 സെക്കൻഡ് വരെ വായുവിൽ തങ്ങിനിൽക്കാൻ കഴിയുമെന്ന് പഠനം പറയുന്നു.
“ഞങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലുകൾ ഹിപ്പോകൾ വേഗത്തിൽ ഓടുന്നത് പോലെയാണ് നടക്കുക. അവ വേഗത്തിൽ ഓടുമ്പോൾ വായുവിൽ അൽപനേരം തങ്ങി നിൽക്കും. ആനകൾ, കാണ്ടാമൃഗങ്ങൾ അല്ലെങ്കിൽ മറ്റ് വലിയ കര മൃഗങ്ങളുടെ സ്വഭാവമല്ല ഇത്. പഠനത്തിൽ പറയുന്നു.
സിംഹങ്ങളിൽ നിന്നോ കാണ്ടാമൃഗങ്ങളിൽ നിന്നോ രക്ഷപ്പെടാൻ ശ്രമിക്കുന്ന സാഹചര്യങ്ങളിൽ ചിത്രീകരിച്ച 32 ഹിപ്പോകളുടെ വീഡിയോകൾ വിശകലനം ചെയ്തതിന് ശേഷമാണ് ശാസ്ത്രജ്ഞൻ നിഗമനത്തിലെത്തിയത്. വിശകലനത്തിൽ ഹിപ്പോകൾ ഓടുമ്പോൾ കാലുകൾ 15% നിലത്തു തൊടാതെ വായുവിൽ ചെലവഴിച്ചെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
ഹിപ്പോകൾ വേഗത്തിൽ ഓടുമ്പോൾ വായിയുവിലൂടെ സഞ്ചരിക്കാനാകും എന്നത് കണ്ട ഞങ്ങൾ ശെരിക്കും ആശ്‌ചര്യപ്പെട്ടു,’ റിപ്പോർട്ട് രചയിതാവായ ജോൺ ഹച്ചിൻ മാധ്യമങ്ങളോട് പറഞ്ഞു.
‘ഹിപ്പോകൾ കൂടുതൽ സമയം വെള്ളത്തിൽ ചെലവഴിക്കുന്നതിനാൽ പഠനം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. രാത്രികാലങ്ങളിലാവട്ടെ ഇവ കൂടുതൽ അക്രമാസക്തരുമാണ്,’ ഹച്ചിൻ പറഞ്ഞു.
വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (ഡബ്ല്യു.ഡബ്ല്യു.എഫ്) പറയുന്നത് പ്രകാരം ആനകൾ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ഭാരമേറിയ കര ജീവികളാണ് ഹിപ്പോകൾ. ഭാരം ഉണ്ടായിരുന്നിട്ടും മണിക്കൂറിൽ 30 കിലോമീറ്റർ (19 മൈൽ) വേഗതയിൽ ഓടാൻ ഇവയ്ക്ക് കഴിയും.
Content Highlight: Hippos can get airborne study