സാഡ് സിനിമകള്‍ കാണാന്‍ എനിക്ക് ഇഷ്ടമല്ല; എന്നാല്‍ ആ മലയാള ചിത്രം ഞാന്‍ കണ്ടിട്ടുണ്ട്: ഹിപ്‌ഹോപ്പ് തമിഴ
Entertainment
സാഡ് സിനിമകള്‍ കാണാന്‍ എനിക്ക് ഇഷ്ടമല്ല; എന്നാല്‍ ആ മലയാള ചിത്രം ഞാന്‍ കണ്ടിട്ടുണ്ട്: ഹിപ്‌ഹോപ്പ് തമിഴ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd September 2024, 8:50 pm

റാപ് ഗായകന്‍, സംഗീതസംവിധായകന്‍, നടന്‍, സംവിധായകന്‍ എന്നീ മേഖലയില്‍ ഒരുപോലെ കഴിവ് തെളിയിച്ച വ്യക്തിയാണ് ഹിപ്‌ഹോപ്പ് തമിഴ എന്നറിയപ്പെടുന്ന ആദി. ഇപ്പോള്‍ താന്‍ കണ്ടിട്ടുള്ള മലയാള സിനിമകളെ കുറിച്ച് പറയുകയാണ് അദ്ദേഹം.

ടൊവിനോ തോമസ് നായകനായ മായാനദിയെന്ന സിനിമ താന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ വിഷമം തോന്നിപ്പിക്കുന്ന സിനിമകള്‍ കാണാന്‍ ഇഷ്ടമല്ലെന്നും ഹിപ്‌ഹോപ്പ് തമിഴ പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാളത്തില്‍ ഞാന്‍ മായാനദിയെന്ന സിനിമ കണ്ടിട്ടുണ്ട്. സത്യത്തില്‍ എനിക്ക് വിഷമം തോന്നിക്കുന്ന സിനിമകള്‍ കാണാന്‍ ഇഷ്ടമല്ല. പക്ഷെ ഇടക്കൊക്കെ അറിയാതെ ഏതെങ്കിലും സാഡായ സിനിമകള്‍ കണ്ടുപോകാറുണ്ട്. അങ്ങനെ കണ്ടുപോയാല്‍ അതെന്നെ വല്ലാതെ എഫക്ട് ചെയ്യാറുണ്ട്.

എനിക്ക് എപ്പോഴും സിനിമകള്‍ കാണാന്‍ ഒരുപാട് ഇഷ്ടമാണ്. നല്ല ഹാപ്പിയായ ജോളിയായ സിനിമകള്‍ ഞാന്‍ എപ്പോഴും കാണാറുണ്ട്. അതല്ലാത്ത ചില സിനിമകള്‍ അറിയാതെ കണ്ടു പോകും. മലയാളത്തില്‍ ഈയിടെ ഞാന്‍ നേര് എന്നൊരു സിനിമയും ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ ജനഗണമന എന്ന സിനിമയും കണ്ടിരുന്നു,’ ഹിപ്ഹോപ്പ് തമിഴ പറഞ്ഞു.

തനിക്ക് മലയാളത്തില്‍ നടന്‍ പൃഥ്വിരാജ് സുകുമാരനെ ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ താന്‍ കാണാറുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. ടി.വിയിലും ഒ.ടി.ടിയിലും പൃഥ്വിരാജിന്റെ മുഖം വന്നാല്‍ താന്‍ ആ സിനിമ കാണാറുണ്ടെന്നും ഹിപ്ഹോപ്പ് തമിഴ കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് പൃഥ്വിരാജിനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ ഞാന്‍ കാണാറുണ്ട്. അതുകൊണ്ട് ടി.വിയില്‍ അദ്ദേഹത്തിന്റെ മുഖം വന്നാല്‍ ഞാന്‍ ആ സിനിമ കാണാറുണ്ട്. ഒ.ടി.ടിയില്‍ എന്തെങ്കിലും സിനിമ കാണുമ്പോള്‍ അദ്ദേഹത്തിന്റെ മുഖം വന്നാലും അങ്ങനെ തന്നെയാണ്. പൃഥ്വിരാജിനെ പോലെ തന്നെയാണ് എനിക്ക് ടൊവിനോയും,’ ഹിപ്ഹോപ്പ് തമിഴ പറയുന്നു.


Content Highlight: Hiphop Tamizha Talks About Mayanadhi Movie