ഹൈദരാബാദ്: ഹൈദരാബാദില്‍ സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെ പരിപാടിക്കെതിരെ ഭീഷണിയുമായി ബി.ജെ.പി എം.എല്‍.എ. പരിപാടി നടത്തിയാല്‍ ഫാറൂഖിയെ മര്‍ദിക്കുമെന്നും വേദി കത്തിക്കുമെന്നും എം.എല്‍.എ ഭീഷണി മുഴക്കി.
ബി.ജെ.പി എം.എല്‍.എ ടി. രാജ സിങ് ആണ് പരിപാടിക്കെതിരെ ഭീഷണി മുഴക്കിയെത്തിയത്. ഹിന്ദു ദൈവങ്ങളെ കളിയാക്കിയാണ് പരിപാടി അവതരിപ്പിക്കുന്നതെന്നാരോപിച്ചായിരുന്നു രാജ ഫാറൂഖിയെ മര്‍ദിക്കുമെന്ന ഭീഷണിയുമായി എത്തിയത്. ഫാറൂഖി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും രാജ ആരോപിച്ചു.
അതേസമയം മുനവ്വര്‍ ഫാറൂഖിക്ക് നേരെ ഭീഷണി മുഴക്കുന്ന ബി.ജെ.പി എം.എല്‍.എ രാജയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇദ്ദേഹത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.
ജനുവരിയില്‍ ഹൈദരാബാദില്‍ മുനവ്വര്‍ ഫാറൂഖിയുടെ സ്റ്റേജ് ഷോ നടക്കേണ്ടതായിരുന്നെങ്കിലും കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ മാറ്റിവെക്കുകയായിരുന്നു.
നേരത്തെ തെലങ്കാന മന്ത്രി കെ.ടി.ആര്‍ ഫാറൂഖിയെ പരിപാടി അവതരിപ്പിക്കാന്‍ വിളിപ്പിച്ച സംഭവത്തേയും രാജ സിങ് പരാമര്‍ശിച്ചു.
‘മുമ്പ് ഫാറൂഖിയെ പരിപാടി അവതരിപ്പിക്കാന്‍ വേണ്ടി തെലങ്കാന മന്ത്രിയായിരുന്ന കെ.ടി.ആര്‍ ക്ഷണിച്ചിരുന്നു. ഇതിന് വേണ്ടി വന്‍ പൊലീസ് സംരക്ഷണവും ഒരുക്കിയിരുന്നു. പക്ഷേ അന്ന് എല്ലാ ഹിന്ദുത്വ ഗ്രൂപ്പുകളും ഒരുമിച്ച് കൂടി ഫാറൂഖിക്ക് എതിരെ തിരിഞ്ഞു. അത് കണ്ട് പേടിച്ച് ഫാറൂഖി പരിപാടിയും കാന്‍സലാക്കി ഓടി,’ രാജ സിങ് പറഞ്ഞു.
‘ഞാനിത് ഗൗരവത്തോടെ തന്നെ പറയുന്നതാണ്. തെലങ്കാനയിലെ ക്രമസമാധാന നിലയെ കുറിച്ച് എല്ലാവര്‍ക്കും വ്യക്തമായ ധാരണയുണ്ട്. കെ.ടി.ആര്‍, നിങ്ങള്‍ക്ക് അത് തകര്‍ക്കരുത് എന്നുണ്ടെങ്കില്‍ ദയവായി ആ കൊമേഡിയനെ ഇവിടെ കൊണ്ടുവരാതിരിക്കുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെലങ്കാനയിലെ ഘോഷമഹലില്‍ നിന്നുള്ള എം.എല്‍.എയാണ് രാജ സിങ്.
ഇതിന് പിന്നാലെയാണ് രാജ ഫാറൂഖിനെതിരെ ഭീഷണിയുമായെത്തിയത്.
‘എന്നിട്ടും അവനെ വിളിക്കണം എന്നാണെങ്കില്‍ നമുക്ക് കാണാം. പരിപാടി നടക്കുന്നത് എവിടെയാണോ അവിടെ വെച്ച് ഞങ്ങള്‍ അവനെ തല്ലും. അവന് വേണ്ടി ആരൊക്കെ വേദി നല്‍കാന്‍ തീരുമാനിക്കുന്നുവോ ആ വേദി ഞങ്ങള്‍ കത്തിക്കും. ഇനി എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം കെ.ടി.ആറിനും സര്‍ക്കാരിനും പൊലീസിനുമായിരിക്കും,’ രാജ പറഞ്ഞു.
ജനുവരിയില്‍ നടക്കാനിരുന്ന പരിപാടിക്ക് നേരെയും സമാന രീതിയിലുള്ള ഭീഷണികള്‍ ഹിന്ദുത്വവാദികള്‍ നടത്തിയിരുന്നു.
Content Highlight: Hindutvawadi against Munawar faruqui, attack threats