| Monday, 22nd May 2023, 10:54 pm

'മുസ്‌ലിങ്ങള്‍ ഗര്‍ഭനിരോധന ഗുളിക ചേര്‍ത്ത ബിരിയാണി ഹിന്ദുക്കള്‍ക്ക് നല്‍കുന്നു'; തമിഴ്നാടിനെ ലക്ഷ്യമാക്കിയുള്ള ഹിന്ദുത്വ പ്രചരണത്തില്‍ പൊലീസ് നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കോയമ്പത്തൂരില്‍ മുസ്‌ലിങ്ങള്‍ ‘ബിരിയാണി ജിഹാദ്’ നടത്തുന്നുവെന്ന് ഹിന്ദുത്വ പ്രചരണം. മുസ്ലിം കടയുടമകള്‍ ഹിന്ദു ഉപഭോക്താക്കള്‍ക്ക് ഗര്‍ഭ നിരോധന ഗുളികകള്‍ ചേര്‍ത്ത ബിരിയാണി വില്‍ക്കുന്നതായാണ് വ്യാപക പ്രചരണം. മോദി ദി ലെജന്‍ഡ് എന്ന ഫേസ്ബുക്ക് പേജില്‍ നിന്ന് വന്ന ഈ അവകാശവാദത്തിന് 1,000 ഷെയറുകളാണ് ലഭിച്ചിട്ടുള്ളത്.

വിദ്വേഷ പ്രചരണത്തില്‍ തമിഴ്‌നാട് പൊലീസ് കേസെടുത്ത് നടപടി ആരംഭിച്ചിട്ടുണ്ട്.
ഒമ്പത് ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് സൈബര്‍ ക്രൈം എസ്.ഐ പി. താമരക്കണ്ണന്‍ പറഞ്ഞു.

ഫേസ്ബുക്കില്‍ കന്നഡ ഭാഷയില്‍ നടത്തുന്ന ഈ പ്രചരണം, ട്വിറ്ററില്‍ ഇംഗ്ലീഷിലാണ്. 2021 ജനുവരിയില്‍ ഇതേ കഥ നോര്‍ത്ത് ഇന്ത്യയില്‍ ഹിന്ദി ഭാഷയില്‍ പ്രചരിപ്പിച്ചിരുന്നെന്നും, അതാണിപ്പോള്‍ ഭാഷ മാറ്റി സര്‍ക്കുലേറ്റ് ചെയ്യുന്നതെന്നും മുഹമ്മദ് സുബൈറിന്റെ ആള്‍ട്ട് ന്യൂസ് ഫാക്ട് ചെക്കിങ്ങിലൂടെ കണ്ടെത്തി.

ഹിന്ദു ജനസംഖ്യ കുറക്കാനായി ബിരിയാണിയില്‍ ഗര്‍ഭനിരോധന ഗുളിക ചേര്‍ക്കുന്നുണ്ടെന്ന പോസ്റ്റില്‍ പറയുന്നത്. ‘കോയമ്പത്തൂരില്‍ ബിരിയാണി ജിഹാദ്’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് മുസ്ലിം വേഷധാരികളെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങളും പ്രചരണത്തിന് ഉപയോഗിക്കുന്നുണ്ട്. ഈ ചിത്രങ്ങളെല്ലാം വാജമാണെന്നും ആള്‍ട്ട് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Hindutva Propaganda that Muslims are waging ‘Biryani Jihad’ in Coimbatore

Latest Stories

We use cookies to give you the best possible experience. Learn more