മതം മാറാനാണ് കെട്ടിടത്തില്‍ ഒത്തുകൂടിയതെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ പ്രശ്നമുണ്ടാക്കുകയും കെട്ടിടം അടച്ചുപൂട്ടുകയുമായിരുന്നു. പൊലീസ് വന്ന ശേഷമാണ് കെട്ടിടത്തില്‍ നിന്ന് ഇവരെ രക്ഷപ്പെടുത്തിയത്.
മതംമാറ്റത്തിനുള്ള ശ്രമമുണ്ടെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു അതുകൊണ്ടാണ് പൂട്ടിയിട്ടത് എന്നായിരുന്നു തീവ്രഹിന്ദുത്വ പ്രവര്‍ത്തകരുടെ വാദം.
നിലവില്‍ ഇരുപതോളം പൊലിസുകാര്‍ കെട്ടിടത്തിനു ചുറ്റും നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.