| Friday, 6th November 2020, 4:33 pm

ഹിന്ദു ദൈവങ്ങളുടെ സ്റ്റിക്കര്‍ പതിച്ച പടക്കങ്ങള്‍ വിറ്റെന്നാരോപിച്ച് മുസ്‌ലിം കച്ചവടക്കാര്‍ക്ക് നേരെ ഹിന്ദുത്വപ്രവര്‍ത്തകരുടെ കൊലവിളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് നേരെ ഹിന്ദുത്വപ്രവര്‍ത്തകരുടെ ആക്രമണം. ഹിന്ദു ദൈവങ്ങളുടെ സ്റ്റിക്കര്‍ പതിച്ച പടക്കങ്ങള്‍ വില്‍ക്കുന്നുവെന്നാരോപിച്ചാണ് സംഘമായെത്തിയ ഹിന്ദുത്വപ്രവര്‍ത്തകര്‍ കച്ചവടക്കാരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

കാവി ഷാള്‍ കഴുത്തില്‍ ചുറ്റിയ ഒരുകൂട്ടം ഹിന്ദുത്വപ്രവര്‍ത്തകര്‍ കടയിലേക്ക് ഇടിച്ചുകയറി കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

‘ഈ കടയില്‍ നിന്ന് ഒരു ലക്ഷ്മി ബോംബോ ഗണേഷ് ബോംബോ പോലും വിറ്റാല്‍, നിങ്ങള്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും’ ഹിന്ദത്വ പ്രവര്‍ത്തകരില്‍ ഒരാള്‍ കടയുടമയെ ഭീഷണിപ്പെടുത്തുന്നതായി വീഡിയോയില്‍ കാണാം.

‘ദയവായി ദേഷ്യപ്പെടരുത് … എന്ന് കടയുടമ അക്രമികളോട് പറയുന്നുണ്ട്.

അക്രമികള്‍ പോകുന്നതിന് മുമ്പ് ഫ്രഞ്ച് പ്രസിദ്ധീകരണം മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച സംഭവത്തെക്കുറിച്ചും പറയുന്നുണ്ട്.

”മുസ്‌ലിങ്ങള്‍ രാജ്യത്തിന് എതിരാണെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് എതിരാണ്, ” എന്നും അക്രമികളില്‍ ഒരാള്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Hindutva Group Threatened muslims

We use cookies to give you the best possible experience. Learn more