'ഗെയിം ഓഫ് ആയോധ്യ' സംവിധായകന്റെ വീടിന് നേരെ സംഘപരിവാര്‍ ആക്രമണം
Daily News
'ഗെയിം ഓഫ് ആയോധ്യ' സംവിധായകന്റെ വീടിന് നേരെ സംഘപരിവാര്‍ ആക്രമണം
എഡിറ്റര്‍
Tuesday, 5th December 2017, 8:28 am

 

യു.പി: “ഗെയിം ഓഫ് ആയോധ്യ” സംവിധായകന്‍ സുനില്‍ സിങ്ങിന്റെ വീടിന് നേരെ എ.ബി.വി.പി, ഹിന്ദുജാഗരണ്‍ മഞ്ച് പ്രവര്‍ത്തകരുടെ ആക്രമണം. സുനില്‍ സിങ്ങിന്റെ വീട് ആക്രമിച്ച  അക്രമികള്‍ ചുമരില്‍ കരിഓയില്‍ ഒഴിക്കുകയും വീട് പൂട്ടിയിടുകയും ചെയ്തു.

ബാബരി മസ്ജിദ്  തകര്‍ത്ത സമയത്തെ ഒരു ഹിന്ദു-മുസ്‌ലിം പ്രണയകഥ പറയുന്ന “ഗെയിം ഓഫ് ആയോധ്യ” ഡിസംബര്‍ 8ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ചിത്രത്തില്‍ ബാബരി മസ്ജിദിനുള്ളില്‍ രാമവിഗ്രഹം തന്ത്രപൂര്‍വ്വം കൊണ്ടുവെക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നാരോപിച്ചാണ് സംഘപരിവാര്‍ ചിത്രത്തെ എതിര്‍ക്കുന്നത്.

സിനിമ റിലീസ് ചെയ്താല്‍ സുനില്‍ സിങ്ങിനെ കൊല്ലുമെന്നും തിയേറ്ററുകള്‍ക്ക് തീവെക്കുമെന്നും സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. സുനില്‍ സിങ്ങിന്റെ കൈ അരിഞ്ഞാല്‍ പണം നല്‍കുമെന്ന് എ.ബി.വി.പി നേതാവായ അമിത് ഗോസ്വാമി എന്നയാള്‍ പ്രഖ്യാപനവും നടത്തിയിരുന്നു.

സഞ്ജയ് ലീല ബന്‍സാലിയുടെ “പത്മാവതി” സിനിമ നേരിടുന്ന അതേ പ്രതിസന്ധിയാണ് “ഗെയിം ഓഫ് ആയോധ്യ”യും നേരിടുന്നത്. ചിത്രത്തിന് തുടക്കത്തില്‍ സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചിരുന്നു. ആയോധ്യ കേസുമായി ബന്ധപ്പെട്ട നേതാക്കളുടെ പഴയ പ്രസംഗങ്ങളടക്കം ഉള്‍പ്പെടുത്തിയാണ് സിനിമ നിര്‍മിച്ചിരുന്നത്.