| Wednesday, 23rd January 2019, 11:20 am

'ഇന്ത്യയെ മുസ്‌ലിം ഭരണത്തില്‍ നിന്ന് രക്ഷിച്ചത് ബ്രിട്ടിഷുകാര്‍'; ബ്രിട്ടിഷ് രാജ്ഞിയുടെ ചരമ വാര്‍ഷികം ആഘോഷിച്ച് ഹിന്ദുസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ അധിനിവേശ കാലത്ത് ബ്രിട്ടിഷ് രാജ്ഞിയായിരുന്ന വിക്ടോറിയയുടെ ചരമ വാര്‍ഷികം ആഘോഷിച്ചത് ഹിന്ദുസേന. ഇന്ത്യയെ മുസ്‌ലിം ഭരണത്തില്‍ നിന്ന് രക്ഷിച്ചത് ബ്രിട്ടിഷുകാരാണെന്ന് പറഞ്ഞാണ് അക്കാലത്തെ രാജ്ഞിയുടെ ചരമവാര്‍ഷികം ഹിന്ദു സേന ഏറ്റെടുത്തത്.

വിക്ടോറിയയുടെ 118 ാം ചരമ വാര്‍ഷികമാണ് രാജ്യതലസ്ഥാനത്ത് ഹിന്ദുസേന ആചരിച്ചത്. രണ്ട് നൂറ്റാണ്ടോളം ഇന്ത്യക്ക് മേല്‍ അധീശത്വം പുലര്‍ത്തിയ ബ്രിട്ടിഷ് ഭരണത്തെ മഹത്വവല്‍ക്കരിക്കുകയായിരുന്നു ഇവര്‍. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെപോലും അവഹേളിക്കുന്ന തരത്തിലായിരുന്നു ആഘോഷം.

ALSO READ: വനിതാ മതില്‍ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി: പുന്നല ശ്രീകുമാര്‍

ഇസ്‌ലാമിക് തീവ്രവാദികളില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും ഇന്ത്യയെ ബ്രിട്ടിഷുകാര്‍ മോചിപ്പിച്ചത് 1857 ലായിരുന്നുവെന്നാണ് ഹിന്ദു സേനയുടെ പക്ഷം. സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന പോരാട്ടം എന്ന നിലയിലല്ല മറിച്ച് ഇന്ത്യയില്‍ ബ്രിട്ടിഷ് ആധിപത്യം ഊട്ടിയുറപ്പിച്ചു എന്ന നിലയിലാകണം 1857 നെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് അടയാളപ്പെടുത്തേണ്ടതെന്നും അവര്‍ പറഞ്ഞുവച്ചു.

“മുസ്‌ലിം ഭരണത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചതാണ് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം. ബഹൂദൂര്‍ഷ സഫറിന്റെ ഭരണത്തിന് അന്ത്യം കുറിച്ചത് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരമായിരുന്നു.”-ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപത പറഞ്ഞു.

ALSO READ: ഉമ്മന്‍ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കണം; ഇത്തവണ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി

1860 കളില്‍ എല്ലാ ഇന്ത്യാക്കാര്‍ക്കും തുല്യ അവകാശം നല്‍കുന്ന നിയമം കൊണ്ടുവന്നതടക്കം ബ്രിട്ടിഷ് ഭരണകാലത്തെ വാഴ്ത്താന്‍ ഒട്ടേറെ കാര്യങ്ങളുണ്ടെന്നും ഗുപ്ത അവകാശപ്പെട്ടു.

“ജാലിയന്‍ വാലാബാഗ് പോലുള്ള സംഭവങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബ്രിട്ടിഷ് ഭരണകാലം മികച്ചതായിരുന്നു. ബ്രിട്ടിഷ് കാലം അടിമത്വത്തിന്റേതായിരുന്നുവെന്ന് എങ്ങനെ പറയാനാകും.”

ALSO READ: ഇടതുപക്ഷത്തിന് സ്വാധീനമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ രാജ്യദ്രോഹനിയമവും ആധാറും റദ്ദാക്കും : സീതാറാം യെച്ചൂരി

നാട്ടു രാജ്യങ്ങളായി വിഭജിച്ച് കിടന്നിരുന്ന ഇന്ത്യയെ ഒരു കുടക്കീഴില്‍ ഒറ്റ നിയമത്തിന്‍ കീഴില്‍ കൊണ്ടുവന്നത് വിക്ടോറിയ രാജ്ഞിയാണെന്നും അതുകൊണ്ടാണ് അവരുടെ ചരമ വാര്‍ഷികം ആഘോഷിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more