| Wednesday, 3rd May 2017, 2:48 pm

'നാം രണ്ട്, നമുക്ക് എട്ട്'; ഇന്ത്യന്‍ സംസ്‌കാരത്തെ സംരക്ഷിക്കാന്‍ എട്ടു മക്കള്‍ക്ക് ജന്മം നല്‍കണമെന്ന് ഹിന്ദു ദമ്പതികളോട് മത പുരോഹിതന്റെ ആഹ്വാനം, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: നാം രണ്ട്, നമുക്ക് എട്ട് എന്ന നയം സ്വീകരിക്കാന്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്ത് ഹിന്ദു മതപുരോഹിതന്‍. സന്ദാന്‍ ധര്‍മ്മ മഹാസംഘിന്റെ തലവന്‍ സ്വാമി പ്രഭോദാനന്ദ ഗിരിയുടേതാണ് വിവാദമായ പ്രസ്താവന.

ചൊവ്വാഴ്ച്ച ഉത്തര്‍ പ്രദേശിലെ സമ്പലില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവെയായിരുന്നു മത പുരോഹിതന്റെ വിവാദമായ പരാമര്‍ശം. ഇന്ത്യന്‍ സംസ്‌കാരത്തെ സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ നാം രണ്ട് നമുക്ക് രണ്ടെന്ന നയം മാറ്റി പകരം നാം രണ്ട് നമുക്ക് എട്ട് എന്ന നയം സ്വീകരിക്കണമെന്നായിരുന്നു പുരോഹിതന്‍ പറഞ്ഞത്.


Also Read: ‘എല്ലാത്തിനും പിന്നില്‍ സി.ഐ.എ’; കേരളത്തിലെ ഇടതു സര്‍ക്കാറിനെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍


രാജ്യത്ത് മുസ്‌ലിം കുടുംബങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ ഓരോ ഹിന്ദു ദമ്പതികള്‍ക്കും എട്ടു മക്കള്‍ വീതം വേണമെന്നും മക്കളെ നോക്കാന്‍ കഴിവില്ലാത്തവര്‍ അവരെ തങ്ങളുടെ ആശ്രമത്തിലേല്‍പ്പിച്ചാല്‍ മതിയെന്നും തങ്ങള്‍ പരിപാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുരോഹിതന്റെ ആഹ്വാനത്തിനെതിരെ ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ നിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പുരോഹിതന്‍ പുകഴ്ത്തുന്നുണ്ട് പ്രസംഗത്തില്‍. രാജ്യത്തിന്റെ പ്രധാനമന്ത്രി ഹിന്ദുമതത്തില്‍ നിന്നുമുള്ള ആളായിരിക്കാന്‍ ഹിന്ദുക്കള്‍ ഭാവിയിലും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു.

We use cookies to give you the best possible experience. Learn more