വാരാണസി: ഗ്യാൻ വാപി മസ്ജിദിന്റെ കിഴക്കുഭാഗത്ത് ഹിന്ദുവിഭാഗത്തിന് പൂജക്ക് അനുമതി നൽകി വാരാണസി കോടതി. പൂജക്കുള്ള തയ്യാറെടുപ്പ് നടത്താനായി ഹിന്ദു വിഭാഗത്തോടും പൂജാരിയെ നോമിനേറ്റ് ചെയ്യാൻ ശ്രീ കാശി വിശ്വനാഥ് ട്രസ്റ്റിനോടും കോടതി ഉത്തരവിട്ടു.
‘ഏഴ് ദിവസത്തിനുള്ളിൽ പൂജ തുടങ്ങും. എല്ലാവർക്കും പൂജ ചെയ്യാനുള്ള അവകാശം ലഭിക്കും,’ ഹിന്ദു വിഭാഗത്തിന് വേണ്ടി വാദിച്ച അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. എന്നാൽ വിധിക്കെതിരെ മേൽകോടതിയിൽ അപ്പീൽ പോകുമെന്ന് അഞ്ജുമാൻ ഇൻ്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ അഖ്‌ലാഖ് അഹമ്മദ് പറഞ്ഞു.
ഹരജി തള്ളണമെന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയിൽ ഫെബ്രുവരി എട്ടിന് വാദം കേൾക്കാൻ കോടതി മാറ്റിവെച്ചു. പള്ളിയുടെ മുദ്ര വെച്ച ഭാഗം ശാസ്ത്രീയ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് നാല് ഹിന്ദു സ്ത്രീകൾ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ജില്ലാ കോടതിയുടെ ഈ ഉത്തരവ്.
ഗ്യാൻ വാപിയിൽ മസ്ജിദ് നിർമ്മിക്കുന്നതിന് മുൻപ് അവിടെ ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നു എന്ന ആർക്കിയോളജികൾ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
Content Highlight: Hindus can do puja in southern cellar of Gyanvapi mosque, rules Varanasi court