| Saturday, 28th January 2017, 4:08 pm

യോഗി ആദിത്യനാഥിന്റെ സംഘടന ബി.ജെ.പിക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


നിലവില്‍ ഈ മണ്ഡലങ്ങളിലെല്ലാം ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികളുണ്ട്. അതേ സമയം ഹിന്ദു യുവവാഹിനി ഒരു സാമൂഹിക സംഘടനയാണെന്നും സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ നടപടികളെടുക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.


ലക്‌നൗ:  ഉത്തര്‍പ്രദേശ് ബി.ജെ.പി എം.പി യോഗി ആദിത്യ നാഥിന്റെ സംഘടനയായ ഹിന്ദു യുവവാഹിനി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നു. മഹാരാജ് ഗഞ്ച്, കുഷിനഗര്‍ എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. 2002ല്‍ യോഗിആദിത്യ നാഥ് സ്ഥാപിച്ച സംഘടനയാണ് ഹിന്ദു യുവവാഹിനി.

നിലവില്‍ ഈ മണ്ഡലങ്ങളിലെല്ലാം ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികളുണ്ട്. അതേ സമയം ഹിന്ദു യുവവാഹിനി ഒരു സാമൂഹിക സംഘടനയാണെന്നും സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ നടപടികളെടുക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.

ഹിന്ദു യുവാ വാഹിനിയുടെ സംസ്ഥാന പ്രസിഡന്റ് സുനില്‍ സിങ്ങാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇനിയും മത്സരാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.


Read more: സര്‍ക്കാരിന് ‘ഭൂമി ദാനം’ നല്‍കി ഭൂരഹിതനായി മരിച്ചയാളുടെ ഭൂമിയാണ് ലക്ഷ്മീ നായരും കൂട്ടരും തട്ടിയെടുത്തത്


എന്നാല്‍ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിനുള്ള കാരണമായി സുനില്‍ സിങ് പറയുന്നത് ഇതാണ്, യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണാനാണ് യു.പിയിലെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ ബി.ജെ.പി അദ്ദേഹത്തെ അപമാനിച്ചിരിക്കുകയാണ്. ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയിലും അദിത്യനാഥിനെ ബി.ജെ.പി ഉള്‍പ്പെടുത്തിയിട്ടില്ല.

10 പേരെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ആദിത്യനാഥ് ബി.ജെ.പിക്ക് ലിസ്റ്റ് നല്‍കിയിരുന്നെങ്കിലും 2 പേരെ മാത്രമാണ് സ്ഥാനാര്‍ത്ഥികളാക്കിയതെന്നും സുനില്‍ പറയുന്നു.

5 തവണ ഗോരഖ്പൂരില്‍ നിന്നും എം.പിയായിട്ടുള്ളയാണ് യോഗിആദിത്യനാഥ്.

Latest Stories

We use cookies to give you the best possible experience. Learn more